ചട്ടമ്പിസ്വാമികളുടെ ചരിത്രം കുട്ടികള്‍ക്ക് വായിക്കാന്‍ പാകത്തില്‍, ശ്രീ പെരിനാട് സദാനന്ദന്‍ പിള്ള തയ്യാറാക്കിയ കൃതിയാണ് ഈ ബാലസാഹിത്യകൃതി.

കാലടിയിലൊരു വിദ്യാപീഠം, ഒരപൂര്‍വ്വ സംഗമം, തെക്കുദിച്ച നക്ഷത്രം, സെക്രട്ടേറിയറ്റ് ഉണ്ടാക്കാന്‍ ഞാനും കല്ലു ചുമന്നു, ചട്ടമ്പിസ്വാമികള്‍, വിദ്യാധിരാജ സിദ്ധികള്‍, പന്മനയിലെ പര്‍ണ്ണകുടീരം, എന്നിങ്ങനെ ഏഴദ്ധ്യായങ്ങളിലായിചട്ടമ്പിസ്വാമികളുടെ ജനനം മുതല്‍ സമാധിവരെയുള്ള കാര്യങ്ങള്‍ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

കുട്ടികള്‍ക്ക് ചട്ടമ്പിസ്വാമികളെപ്പറ്റി പ്രാഥമികജ്ഞാനം നല്‍കാനും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കൌതുകം ജനിപ്പിക്കാനും ഈ കൃതി പ്രയോജനപ്പെടും എന്ന് ശ്രീ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള അവതാരികയില്‍ പറയുന്നു.

ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം, ബാലസാഹിത്യം)