ഈശാവാസ്യ ഉപനിഷത്ത് ഡൗണ്‍ലോഡ്‌ ചെയ്യൂ (അര്‍ത്ഥ സഹിതം)


ഹിന്ദുക്കളുടെ പരമോല്‍കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ വേദങ്ങളാണെന്നും, അവ ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നിവയാണെന്നും അറിവുള്ളതാണല്ലോ. വേദങ്ങളിലെ ജ്ഞാനകാണ്ഡത്തിന്റെ സാര‍ാംശമാണ് ഉപനിഷത്തുക്കള്‍ എന്നുപറയ‍ാം.

ഉപനിഷത്‌ ശബ്ദത്തെ പലപ്രകാരത്തില്‍ അര്‍ത്ഥം പറയുന്നു. ഗുരുപാദാന്തികത്തില്‍ ഇരുന്നു പഠിക്കപ്പെടുന്നതുകൊണ്ട് ഉപനിഷത്‌ എന്ന പേരുണ്ടായി എന്നും, ഗുരൂപദേശത്തെ ലഭിച്ചു നിഷ്ഠയോടുകൂടി പരിശീലിക്കുന്ന വിദ്യ എന്നും പറയപ്പെടുന്നു.

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദ്യോഗ്യം, ബൃഹദാരണ്യകം എന്നിവയെയാണ് പ്രധാനപ്പെട്ട ദശോപനിഷത്തുകള്‍ എന്നുപറയപ്പെടുന്നത്‌.

അവയില്‍ ആദ്യത്തേത് അഥവാ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന
ഈശാവാസ്യോപനിഷത് ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

September 7th, 2009|വിഭാഗം: ഇ-ബുക്സ്, ഉപനിഷത്‌
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 4 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. July 21st, 2010 12:32 pm IST യ്ക്ക് സുഗേഷ്:

    നമസ്തേ.
    ഒരു കാര്യം കൂടി പറയുന്നുണ്ട്. ബ്രഹ്മത്തെ മറച്ചിരിക്കുന്ന അവിദ്യയെ “ഉപനിഷാദനം” ചെയ്യുന്നതുകൊണ്ട് (നശിപ്പിക്കുനതുകൊണ്ട് ) ഉപനിഷത്തുകള്‍ എന്നുകുടി പറയുന്നുണ്ട്.
    അറിവ്: ചട്ടമ്പിസ്വാമിയുടെ അദ്വൈതചിന്താപദ്ധതിയില്‍ നിന്നും
    ശ്രീക്ക് നന്ദി.

  2. December 19th, 2010 2:32 am IST യ്ക്ക് madhu:

    നമസ്തെ
    എല്ലാ വേദങ്ങളും ഉപനിഷത്തുക്കളും മലയാളത്തില്‍ അര്‍ത്ഥത്തോടെ കിട്ടിയാല്‍ അതിവിശേഷമായിരുന്നു.
    എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്.

  3. July 21st, 2011 2:19 pm IST യ്ക്ക് ഹരി:

    നമസ്തേ …വളരെ വളരെ നന്ദി ഉണ്ട്.

  4. August 6th, 2011 12:10 am IST യ്ക്ക് മോഹനന്‍:

    മനുഷ്യന് അവന്റെ ധര്‍മം, കര്‍മം എന്തെന്ന് അറിയാന്‍ വളരെ ഉപകാരപ്രദമാണ് ഈ ശ്രേയസ് സൈറ്റ് . ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/download-isavasya-upanishad
ഇമെയില്‍ : sree@sreyas.in