ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 31, 1936

ഒരാള്‍ അയിത്തത്തെപ്പറ്റി ഒരു ചോദ്യമുന്നയിച്ചു.

രമണ മഹര്‍ഷി: നാം തീണ്ടാന്‍ പാടില്ലാത്തത്‌ അനാത്മാകാരങ്ങളെയാണ്. സമൂഹത്തിലെ അയിത്തം മനുഷ്യ നിര്‍മ്മിതമാണ്.

ചോദ്യം: നമ്മുടെ ക്ഷേത്രങ്ങളില്‍ അയിത്തം ആചരിക്കേണ്ടേ?
മഹര്‍ഷി: അതു ബന്ധപ്പെട്ടവര്‍ നിശ്ചയിക്കേണ്ടതാണ്.

ചോ: മഹാവിഷ്ണുവിന്‍റെ അവതാരത്തെപ്പറ്റി എന്തു പറയുന്നു?
മഹര്‍ഷി: ആദ്യം നമ്മുടെ അവതാരത്തെപ്പറ്റി നോക്കാം. അതറിയുമ്പോള്‍ മറ്റവതാരങ്ങളെപ്പറ്റി അറിയാനൊക്കും.

പിന്നീട് ഈശ്വരനെപ്പറ്റി ഒരു ചോദ്യമുണ്ടായി.

മഹര്‍ഷി: ഈശ്വരനെപ്പറ്റിയുള്ള നമ്മുടെ സങ്കല്‍പ്പത്തില്‍ അവര്‍ സ്ഥിതിചെയ്യുന്നു. അതാരുടെ സങ്കല്പമാണെന്നാദ്യം അന്വേഷിക്കാം. സങ്കല്‍പിക്കുന്നവന് അനുസരണമായി സങ്കല്‍പവുമിരിക്കും. നിങ്ങളാരാണെന്നറിഞ്ഞാല്‍ മറ്റു പ്രശനങ്ങളെല്ലാം സ്വയം ഒടുങ്ങിക്കൊള്ളും.