സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍


ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഭഗവദ്‌ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപ്‌ ചൈതന്യ കൊച്ചിയില്‍ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍ ഓരോരോ ദിവസങ്ങളിലായി ചെറിയ ലേഖനങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം.

ഈ ലേഖനങ്ങളുടെ ആംഗലേയ പരിഭാഷ ശ്രീ സുകുമാര്‍ Bhagavad Gita : 108 Talks by Swami Sandeep Chaithanya എന്ന ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മലയാളം പകര്‍പ്പ് എത്തിച്ചു തന്നതും അദ്ദേഹമാണ്. നന്ദി. ഈ ലേഖനങ്ങള്‍ മാതൃഭൂമി ദിനപത്രത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാണ്.

സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്‍റെ ഓഡിയോ കേള്‍ക്കാനും MP3 ഡൗണ്‍ലോഡ്‌ ചെയ്യാനും ഉള്ള സാഹചര്യം ഉണ്ടാക്കാനായി തുടര്‍ന്നു ശ്രമിക്കാം.

നമ്മുടെ ചെയ്തികള്‍ക്ക് ഭഗവദ്ഗീത പ്രമാണമാകണം. അതിനുള്ള പരിശീലനമാണ് ഗീതാജ്ഞാന യജ്ഞത്തില്‍ നടക്കുന്നത്. ഗീതാശാസ്ത്രം പ്രമാണമായിരിക്കട്ടെ എന്നാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ ഉദ്ബോധിപ്പിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം ഗീതയിലൂടെ ആരായണം. ഗീതാജ്ഞാനം സ്വാംശീകരിച്ച് ഭഗവദ്ഗീത കരചരണങ്ങളിലൂടെ ഒഴുകുന്ന അവസ്ഥയെ പ്രാപിക്കണം.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. October 18th, 2009 7:35 pm IST യ്ക്ക് parthan:

    ഈ നല്ല സംരംഭത്തിന് ആശംസകൾ!
    ഭൗതിക ജീവിതത്തിലെ സംസാരസാ‍ഗരത്തിൽനിന്നും കരകയറാനാവാതെ എന്തെങ്കിലും ആശ്വാസം ലഭിക്കാനായി അജ്ഞാനികൾ പലപ്പോഴും ചെന്നു പെടുന്നത് ഏതെങ്കിലും ഫ്രോഡുകളുടെ വലയിലായിരിക്കും. ഭഗവദ്ഗീത ശരിക്കും മനസ്സിലാക്കിയ ഒരാളും അത്തരത്തിലുള്ള ഒരു മനുഷ്യദൈവസങ്കല്പത്തിന്‍റെ അടിമയായിരിക്കില്ല എന്നു മാത്രമല്ല ദൈവത്തിന്‍റെ പേരിൽ നമ്മളെ സ്വർഗ്ഗനരകങ്ങൾ കാണിച്ച് ഒരു മായാലോകത്ത് തളച്ചിടുന്ന യാതൊരുതരത്തിലുള്ള ഉഡായിപ്പുകളിലും ചെന്നു പെടുകയുമില്ല. കറന്റ്‌ എന്തെന്നറിയാൻ അത് മനസ്സിലാക്കിയിരിക്കണം. അതുപോലെ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ള ആത്മീയ ഭൗതിക സാഹചര്യങ്ങളെ വളരെ യുക്തിപൂർവ്വം മനസ്സിലാക്കുകയും വേണം. അങ്ങിനെ ജീവിതത്തിൽ ഓരോരുത്തരും സ്വയം രക്ഷകനാവുക.

  2. October 24th, 2009 10:11 pm IST യ്ക്ക് ഉദയഭാനു പണിക്കര്‍:

    ആചാര്യന്മാരുടെ പേരുകള്‍ ആചാരപൂര്‍വ്വം എഴുതുക. സ്വയം ആചാര്യത്വം നടിച്ചു നടക്കുന്നവരെ ആ പട്ടികയില്‍ നിന്നും ദയവായി മാറ്റുക.

  3. October 24th, 2009 11:33 pm IST യ്ക്ക് ശ്രീ (sreyas.in):

    ശ്രീ പാര്‍ത്ഥന്‍, ശ്രീ ഉദയഭാനു പണിക്കര്‍:
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  4. October 26th, 2009 5:09 pm IST യ്ക്ക് GIREESH:

    best

  5. February 19th, 2010 2:41 pm IST യ്ക്ക് Rajagopalan, P.N.:

    For serious learners, this site is very useful one.

  6. February 19th, 2010 3:24 pm IST യ്ക്ക് ശ്രീ (sreyas.in):

    Glad to know that you like reading this website, Sri Rajagopalan.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/gita-jnana-yajnam-swami-sandeep-chaithanya
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in