ശ്രീ ഈശ്വര അഷ്ടോത്തരശത നാമാവലി – ഈശ്വരന്റെ 108 നാമങ്ങള്‍


ദേവീദേവന്‍മാരുടെ അഷ്ടോത്തരശത (108) നാമാവലികളിലും സഹസ്ര (1000) നാമാവലികളിലും രാമായണത്തിലും മറ്റും ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നതില്‍ നിന്നും അടര്‍ത്തിയെടുത്ത 108 വിശേഷണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

ഈ 108 നാമാവലികളില്‍ ദേവനോ ദേവിയോ അവരുടെ രൂപവൈശിഷ്ട്യമോ ഒന്നും തന്നെ പരാമര്‍ശമാവുന്നില്ല. നമ്മുടെ രൂപമില്ലാത്ത ഈശ്വരസങ്കല്പം മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്‌. നിങ്ങളുടെ ഈശ്വരസങ്കല്പം താഴെ കാണുന്ന വിശേഷണങ്ങളുമായി ബന്ധപ്പെടുത്തി ഒന്നു ചിന്തിച്ചുനോക്കൂ. മനസ്സിരുത്തി ചിന്തിച്ചാല്‍ ഈശ്വരനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് കരുതുന്നു.

ചിലപ്പോള്‍ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ നിഘണ്ടുവോ മറ്റു ഗ്രന്ഥങ്ങളോ തുറക്കേണ്ടിവര‍ാം. സംശയം ഉണ്ടെങ്കില്‍ ദയവായി കമന്‍റ് ഇടൂ, സംശയനിവൃത്തി വരുത്താന്‍ ഈയുള്ളവന്‍ ശ്രമിക്ക‍ാം.

പുതിയൊരു അഷ്ടോത്തരശതനാമാവലി എഴുതുകയല്ല ലക്ഷ്യം; നമ്മുടെ ചിന്തകളെ ഉദ്ദീപിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമം മാത്രം. ഇതുപോലെയുള്ള വിശേഷണങ്ങള്‍ ഇനിയും ഉണ്ടല്ലോ, പക്ഷേ തല്‍ക്കാലം 108 എന്ന സങ്കല്‍പ്പത്തില്‍ ഒതുക്കുന്നു.

നമ്മളോരോരുത്തരും ഈ വിശേഷണങ്ങളെ മനസ്സിലാക്കി നമ്മുടെ ജീവിതത്തില്‍ പകര്‍ത്തിയാല്‍ നമുക്കും കഴിയുന്നിടത്തോളം ഈശ്വരനോട് അടുത്തെത്ത‍ാം, അല്ലേ?

ശ്രീ ഈശ്വരഅഷ്ടോത്തരശതനാമാവലി

ഓം ശിവായ നമഃ
ഓം ബ്രഹ്മായ നമഃ
ഓം അകാരാകായ നമഃ
ഓം അഖണ്ഡബോധായ നമഃ
ഓം അഖണ്ഡായ നമഃ
ഓം അഖിലാധാരായ നമഃ
ഓം അഖിലായ നമഃ
ഓം അഖിലേശ്വരായ നമഃ
ഓം അചലായ നമഃ
ഓം അജായ നമഃ
ഓം അജിതായ നമഃ
ഓം അദ്വയായ നമഃ
ഓം അദ്വൈതായ നമഃ
ഓം അനന്തായ നമഃ
ഓം അനശ്വരായ നമഃ
ഓം അനാകുലായ നമഃ
ഓം അനാമയായ നമഃ
ഓം അനാസക്തായ നമഃ
ഓം അനീശ്വരായ നമഃ
ഓം അന്തരാത്മനേ നമഃ
ഓം അപ്രമേയായ നമഃ
ഓം അമലായ നമഃ
ഓം അരൂപായ നമഃ
ഓം അവ്യക്തായ നമഃ
ഓം അവ്യയായ നമഃ
ഓം അസംഗായ നമഃ
ഓം ആദിനാഥായ നമഃ
ഓം ആദ്യന്തവിഹീനായ നമഃ
ഓം ആദ്യായ നമഃ
ഓം ആനന്ദസ്വരൂപായ നമഃ
ഓം ആനന്ദായ നമഃ
ഓം ഉണ്മയായ നമഃ
ഓം എകായ നമഃ
ഓം കേവലായ നമഃ
ഓം ചിദാനന്ദായ നമഃ
ഓം ചിദ്‍സ്വരൂപായ നമഃ
ഓം ചിന്മയായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം ജനനമരണവിഹീനായ നമഃ
ഓം ജ്ഞാനായ നമഃ
ഓം തത്ത്വജ്ഞാനായ നമഃ
ഓം ധര്‍മ്മസ്വരൂപായ നമഃ
ഓം ധര്‍മ്മായ നമഃ
ഓം നിഖിലായ നമഃ
ഓം നിത്യാനന്ദസ്വരൂപായ നമഃ
ഓം നിത്യായ നമഃ
ഓം നിരഞ്ജനായ നമഃ
ഓം നിരഹങ്കാരായ നമഃ
ഓം നിരാകാരായ നമഃ
ഓം നിരാകുലായ നമഃ
ഓം നിരാധാരായ നമഃ
ഓം നിരാമയായ നമഃ
ഓം നിരീശ്വരായ നമഃ
ഓം നിരുപമായ നമഃ
ഓം നിരുപാശ്രയായ നമഃ
ഓം നിര്‍ഗുണായ നമഃ
ഓം നിര്‍ഭയായ നമഃ
ഓം നിര്‍മമായ നമഃ
ഓം നിര്‍മ്മലായ നമഃ
ഓം നിര്‍വ്വികല്പായ നമഃ
ഓം നിര്‍വ്വികാരായ നമഃ
ഓം നിവൃത്തായ നമഃ
ഓം നിശ്ചലായ നമഃ
ഓം നിഷ്കളായ നമഃ
ഓം നിഷ്കാമായ നമഃ
ഓം നിഷ്കാരാണായ നമഃ
ഓം നിഷ്ക്രിയായ നമഃ
ഓം നിസംഗായ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം പരമാത്മനേ നമഃ
ഓം പരമാനന്ദായ നമഃ
ഓം പരാപരായ നമഃ
ഓം പരായ നമഃ
ഓം പരിപൂര്‍ണ്ണായ നമഃ
ഓം പുരാതനായ നമഃ
ഓം പുരുഷായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം പൂര്‍ണ്ണായ നമഃ
ഓം ബുദ്ധായ നമഃ
ഓം വിദ്യായ നമഃ
ഓം വിശ്വനാഥായ നമഃ
ഓം വിശ്വനായകായ നമഃ
ഓം വിശ്വാത്മായ നമഃ
ഓം ശര്‍വ്വായ നമഃ
ഓം ശാന്തായ നമഃ
ഓം ശാശ്വതായ നമഃ
ഓം ശുദ്ധായ നമഃ
ഓം സകലേശ്വരായ നമഃ
ഓം സച്ചിദാനന്ദായ നമഃ
ഓം സച്ചിന്മയായ നമഃ
ഓം സത്യബോധായ നമഃ
ഓം സത്യസ്വരൂപായ നമഃ
ഓം സത്യാനന്ദായ നമഃ
ഓം സത്യായ നമഃ
ഓം സദാനന്ദായ നമഃ
ഓം സനാതനായ നമഃ
ഓം സന്മയായ നമഃ
ഓം സമസ്തേശ്വരായ നമഃ
ഓം സര്‍വ്വകാരണായ നമഃ
ഓം സര്‍വ്വജ്ഞായ നമഃ
ഓം സര്‍വ്വവ്യാപിനേ നമഃ
ഓം സര്‍വ്വസാക്ഷിണേ നമഃ
ഓം സര്‍വ്വാത്മനേ നമഃ
ഓം സര്‍വ്വാധാരായ നമഃ
ഓം സര്‍വ്വായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം സ്വതന്ത്രായ നമഃ


ഇതി ശ്രീ ഈശ്വരഅഷ്ടോത്തരശതനാമാവലി സമാപ്തഃ
ഓം തത് സത്

January 24th, 2009|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 11 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. January 24th, 2009 1:33 pm IST യ്ക്ക് ശ്രീക്കുട്ടന്‍ | Sreekuttan:

    നന്ദി. ഞാന്‍ ഈ പേജ് സേവ് ചെയ്തിടുന്നു.

  2. January 24th, 2009 2:44 pm IST യ്ക്ക് ജയകൃഷ്ണന്‍ കാവാലം:

    തുടരുക സുഹൃത്തേ… മുമുക്ഷുക്കള്‍ ബ്ലോഗിലുമുണ്ട്‌… അവര്‍ക്കിത് പ്രകാശമാകട്ടെ…

    ആശംസകള്‍

  3. January 24th, 2009 3:36 pm IST യ്ക്ക് ധ്രഷ്ടദ്യുമ്നന്‍:

    നാമം ചൊല്ലുമ്പോള്‍ ലഭിക്കേണ്ട “ധാരണ” ഇതിലൂടെ ലഭിക്കില്ലല്ലോ. ഒന്നിലേക്കുള്ള ഏകാഗ്രതയിലേക്ക് ഇത് നയിക്കുമോ എന്നു എനിക്കു സംശയമാണു. ആശംസകള്‍ നേരുന്നു.

  4. January 24th, 2009 10:32 pm IST യ്ക്ക് വികടശിരോമണി:

    അതെയതേ,ജയകൃഷ്ണൻ പറഞ്ഞപോലുള്ള ആര്‍ക്കെങ്കിലുമൊക്കെ പ്രകാശമാകട്ടെ:)

  5. January 25th, 2009 4:56 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    നന്ദി സുഹൃത്തുക്കളേ. നമുക്കു ആ ശ്രമം തുടരാം.

  6. February 2nd, 2009 12:06 pm IST യ്ക്ക് dotcompals:

    വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമായി ഇവിടെ കമന്റുന്നു:

    മനസ്സിരുത്തി ചിന്തിച്ചാല്‍ ഈശ്വരന്‍ എന്നത് ഒരു സങ്കല്പം മാ‍ത്രമാണ് എന്നാണ് മനസ്സിലാക്കന്‍ കഴിയുന്നത്, അതുകൊണ്ട് സങ്കല്പത്തിന്റെ (imaginary )108 നാമങ്ങള്‍
    ജപിച്ച് ജപിച്ച് ഈശ്വരന്‍ എന്ന സങ്കല്പത്തിന്റെ അടുത്തെത്താന്‍ ശ്രമിക്കാതെ, ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കൂ. ജീവിതം ഒന്നെ ഉള്ളൂ, എഴു ജന്മങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ച്, ഈ ഉള്ള ജന്മം ജപിച് പാഴാക്കല്ലെ…

  7. February 2nd, 2009 3:00 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    :-)
    താങ്കള്‍ പറയുന്ന ഈ മനസ് എന്താണ്? അതെങ്ങനെ അടക്കും? മനസ്സടക്കുക എന്നത്രേ ആത്മീയതയുടെ വഴി എന്ന് കേട്ടിട്ടുണ്ട്. താങ്കള്‍ക്കു അതിന് കഴിയുന്നുവെങ്കില്‍ വളരെ നല്ലത്. 108 നാമാവലികള്‍ ജപിക്കാന്‍ ഈയുള്ളവന്‍ പറഞ്ഞിട്ടില്ലാ, വാക്കുകളുടെ അര്‍ത്ഥം യുക്തിഭദ്രമായി ചിന്തിച്ചു മനസ്സിലാക്കാന്‍ ആണ് അഭയാര്‍ഥിച്ചത്. ചിന്തിക്കുക, അതാണ്‌ ഉദ്ദേശിച്ചത്. കണ്ണടച്ച് പുരാണങ്ങളെ വിശ്വസിക്കുന്നതും എ ടീ കോവൂരിനെ വിശ്വസിക്കുന്നതും അന്ധമായ വിശ്വാസം തന്നെയല്ലേ?

    എവിടെയോ കേട്ടിട്ടുള്ള മുത്തശ്ശി കഥയല്ലല്ലോ ആത്മീയത. മുത്തശ്ശി പറഞ്ഞതുമാത്രം കണ്ണടച്ചു വിശ്വസിക്കാതെ നാം ആഴത്തില്‍ ചിതഞ്ഞു നോക്കിയാലേ കാണുകയുള്ളൂ എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.

    ആത്മീയത എന്നാല്‍ യുക്തിചിന്ത തന്നെയാണ് എന്നാണ് ഈയുള്ളവന്റെ മതം. ദൈവം തന്നില്‍ നിന്നു വേറിട്ട്‌ മറ്റൊരാളല്ല എന്ന് യുക്തിഭദ്രമായി മനസിലാക്കുക എന്നതത്രേ ആത്മീയത.

  8. February 25th, 2009 9:49 pm IST യ്ക്ക് prasanthcs:

    ഹൈന്ദവ മതങ്ങള്‍ ഒരു ദിനം കൊണ്ടോ ഒരു വ്യക്തിയുടെ ജന്മം കൊണ്ടോ ഉരുത്തിരിഞ്ഞതല്ല. മറിച്ച് ദീര്‍ഘ നാളത്തെ ഒരു പക്ഷേ യുഗങ്ങളുടെ നിരീക്ഷണവും , സാധനയും കൊണ്ട് ഉണ്ടായതാണ്. എന്നാല്‍ ഇതൊക്കെ എപ്പോളോ തെറ്റിദ്ദരിക്കപ്പെടുകയാണ് ഉണ്ടായത്. നമ്മള്‍ ശാസ്ത്രീയമായി എത്ര വളര്‍ന്നാലും നമ്മിലെ ചോദ്യങ്ങളും അതു പോലെ വളരും ആ ചോദ്യങ്ങളുടെ ആത്യന്തികമായ ഉത്തരങ്ങള്‍ അവസാനിക്കുന്നത് ദൈവം എന്ന അവസാന വാക്കിലാണ്. മനുഷ്യന്‍ ഓരോ ഗ്രഹങ്ങളിലായി യാത്ര ചെയ്യുന്നു(ശ്രമിക്കുന്നു). എന്നാല്‍ ഈ പ്രപഞ്ചം ആദിയും അന്തവും ഇല്ലാത്തതല്ലേ?? ഇന്നു ഭൂമിയിലെ എല്ലാ ചരങ്ങളുടെ ആയുസ്സും നല്‍കി ഒരുവനെ പ്രപഞ്ചം ചുറ്റാന്‍ വിട്ടാലും അവനു പ്രപഞ്ചത്തിന്റെ ഒരു മൂലപോലും മുഴുമിക്കാന്‍ കഴിയില്ല. അപ്പോള്‍ നമുക്ക് എങ്ങനെ നമ്മുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ സാധിക്കും. അറിയുന്തോറും മനുഷ്യന്‍ ഒന്നുമല്ല എന്ന സത്യമാണ് തെളിഞ്ഞു വരുന്നത്. ആ സത്യമാണ് നമ്മെ ദൈവം എന്ന ആശയത്തിലേക്ക് നയിക്കുന്നത്.
    ആദിയില്‍ ഓം എന്ന ശബ്ത്തെക്കുറിച്ച് ഹൈന്ദവമതം പറയുമ്പോള്‍ ആദിയില്‍ വചനം ഉണ്ടായി എന്ന് ബൈബിളും ഖുറാനും പറയുന്നു.

    മനുഷ്യന്റെ ശരീരത്തിലെ അവയവങ്ങളെ എല്ലാം നാം പരിപാലിക്കാറുണ്ടല്ലോ?? അവ ശരിയായി കൂടിച്ചേരുമ്പോളാണ് ഒരുവന്‍ അവനാകുന്നത്. അവയെ എല്ലാം നാം ഓരാന്നായി പരിപാലിക്കറില്ലേ?? അതുപോലെ തന്നെയണ് ത്രിമൂര്‍ത്തികളുടെ കാര്യവും.
    ഒരുപാട് പറഞ്ഞ് പോസ്റ്റിനേക്കാള്‍ വലിയ കമന്റിടുന്നില്ല.
    ക്ഷേത്ര നിര്‍മ്മാണ തത്വങ്ങളെക്കുറിച്ചറിയാന്‍ click here

  9. June 29th, 2010 9:48 am IST യ്ക്ക് nirmala:

    ——”…….എവിടെയോ കേട്ടിട്ടുള്ള മുത്തശ്ശി കഥയല്ലല്ലോ ആത്മീയത. മുത്തശ്ശി പറഞ്ഞതുമാത്രം കണ്ണടച്ചു വിശ്വസിക്കാതെ നാം ആഴത്തില്‍ ചിതഞ്ഞു നോക്കിയാലേ കാണുകയുള്ളൂ എന്നാണ് ഈയുള്ളവന്റെ . ,
    ശ്രേയസ്ജി, താങ്കളുടെ അഭിപ്രായം പൂര്‍ണമായും ശരി ആണ്. മുത്തശ്ശിമാര്‍ ഈശ്വരവിസ്വാസത്തിന്റെ ആദ്യപടിയായ കഥകളിലൂടെ കുട്ടികളെ ആല്മീയതയെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. പിന്നീടുള്ള ജ്ഞാനം സ്വയം ആര്‍ജിചെടുക്കെണ്ടതാണ്.

  10. July 12th, 2010 8:12 pm IST യ്ക്ക് Sankaran:

    Thank you very much for your efforts.

    A speech by Swamy Dayanath on Bhaja Govindam:
    http://www.4shared.com/account/audio/wfCR3Vg5/Swamy_Dayanath_BHAJA_GOVINDAM.html

    A speech on Athirathram by Sri. K.P.C. Anujan Bhattathiripad
    http://www.4shared.com/account/audio/GsI901ly/Athirathram.html

    Lalitha Sahasranamam Utility (Sloka, Verses, Meaning in 5 languages)
    http://rapidshare.com/files/401748195/Lalitha.rar.html

  11. August 28th, 2010 12:19 pm IST യ്ക്ക് shyamkumar.n:

    വളരെ നല്ല ആശയമാണ് ഇതു എല്ലാവരിലും നല്ലൊരു പുതിയ ആശയത്തിനും പ്രാര്‍ത്ഥനയ്ക്കും വഴിയോരുക്കട്ടെ. എന്റെ എല്ലാവിധ ആശംസകളും.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/gods-108-names
ഇമെയില്‍ : sree@sreyas.in