ഹരിനാമകീര്‍ത്തനത്തിനു പ്രൊഫ ആര്‍ രാമവര്‍മ്മ തമ്പുരാന്‍ വ്യാഖ്യാനമാണ് ഈ പുസ്തകം. പ്രാതസ്സന്ധ്യയിലും സായംസന്ധ്യയിലും ഒന്നുപോലെ വീട്ടമ്മമാരും കാരണവന്മാരും പാടിക്കൊണ്ടിരുന്ന ഹരിനാമകീര്‍ത്തനത്തിനു മലയാളക്കരയില്‍ ഒരുകാലത്തുണ്ടായിരുന്ന സ്ഥാനം അസാധാരണമായിരുന്നു. ഭക്തിയും ദാര്‍ശനികതയും ഒന്നുപോലെ ഹരിനാമകീര്‍ത്തനത്തിന്റെ വിഷയങ്ങളാണ്. അദ്വൈതം, ദ്വൈതം, യോഗം, സാംഖ്യം തുടങ്ങിയ ദര്‍ശന വൈവിധ്യങ്ങളുടെ സമരസമായ ഒരു സമന്വയമാണ് ഹരിനാമകീര്‍ത്തനം. ആര്‍ക്കും പഠിച്ചോര്‍മ്മിക്കാന്‍ തക്കവണ്ണം അകാരാദി ക്രമത്തിലാണ് ശ്ലോകങ്ങളുടെ പോക്ക്.

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.