സാംഖ്യവും യോഗവും വിരുദ്ധങ്ങളായ ഫലങ്ങളെ ഉണ്ടാക്കുന്നില്ല (ജ്ഞാ.5 .4)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 4
സാംഖ്യയോഗൗ പൃഥഗ്ബാലാഃ
പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യക്ക്
ഉഭയോര്‍വിന്ദതേ ഫലം
സാംഖ്യവും യോഗവും (ജ്ഞാനയോഗവും കര്‍മ്മയോഗവും) വിരുദ്ധങ്ങളും ഭിന്നങ്ങളുമായ ഫലങ്ങളെ ഉണ്‌ടാക്കുന്നുവെന്ന് ബാലന്മാരാണ് - ശാസ്ത്രാര്‍ത്ഥത്തില്‍ വിവേകശൂന്യന്മാരായിട്ടുള്ളവരാണ് - പറയുന്നത്. എന്നാല്‍ വിവേകികള്‍ അവ രണ്ടിനും ഒരേ ഭലം തന്നയെന്നു വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഒന്നെങ്കിലും ശരിയായി അനുഷ്ഠിക്കുന്നവന് രണ്ടിന്‍റേയും ഫലം സിദ്ധിക്കുന്നു. (മോഷം സിദ്ധിക്കുന്നു)
ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.
June 6th, 2012|വിഭാഗം: ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jnaneswari-samkhyam-yogam-5-4
ഇമെയില്‍ : sree@sreyas.in
ഇമെയില്‍ : sree@sreyas.in







