തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവന്‍ (ജ്ഞാ.5.24)


യോഽന്തഃ സുഖോഽന്തരാരാമഃ
തഥാന്തര്‍ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്‍വ്വാണം
ബ്രഹ്മഭൂതോഽധിഗച്ഛതി

തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവനും തന്മൂലം സദാ അന്തര്‍മുഖനായി ആനന്ദിച്ചുകൊണ്ടിരിക്കുന്നവനും, ഉള്ളില്‍ നിറഞ്ഞ ആത്മപ്രകാശത്തോടെ വര്‍ത്തിക്കുന്നവനുമായ യോഗി ക്രമേണ ബ്രഹ്മം തന്നെയായി ഭവിച്ചിട്ട് ബ്രഹ്മസ്വരൂപനായി ബ്രഹ്മത്തില്‍ മോക്ഷത്തെ പ്രാപിക്കുന്നു.

ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jnaneswari-thante-atmavilthanne
ഇമെയില്‍ : sree@sreyas.in