ജ്ഞാനനിഷ്ഠന്മാരും കര്‍മ്മയോഗികളും ഒരേ സ്ഥാനം തന്നെയാണ് പ്രാപിക്കുന്നത് ( ജ്ഞാ.5 .5 )


ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 6

യത് സാംഖ്യൈ പ്രാപ്യതേ സ്ഥാനം
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സ പശ്യതി

ജ്ഞാനനിഷ്ഠന്മാരായ സന്യാസികള്‍ ഏതു സ്ഥാനമാണോ പ്രാപിക്കുന്നത് ആ സ്ഥാനം തന്നെയാണ് കര്‍മ്മയോഗികളും പ്രാപിക്കുന്നത്. (എന്നുവച്ചാല്‍ മോഷം). സാംഖ്യയോഗത്തേയും കര്‍മ്മയോഗത്തേയും ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായി ആര്‍ കാണുന്നുവോ, അവനാണ് പരമാര്‍ത്ഥമായി കാണുന്നത്.

ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/karmmayogi-jnanayogi-5-4
ഇമെയില്‍ : sree@sreyas.in