സ്നേഹിക്കുക; ദോഷങ്ങള്‍ കാണാതിരിക്കുക (59)


സ്നേഹംകൊണ്ട് ഒരാള്‍ക്കും ഒരാളുടേയും ദോഷം കാണാന്‍ സാധ്യമല്ല. അസൂയയില്‍ നിന്നാണ് എല്ലാ ദോഷദര്‍ശനവും ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ ദോഷത്തെ ആവിഷ്കരിക്കുന്നതാണ് അസൂയ. അസൂയ ഒഴിഞ്ഞെങ്കില്‍ മാത്രമേ പരമമായ സത്യത്തെ അറിയാന്‍ കഴിയൂ.

ആത്മതത്ത്വത്തെ വെളിപ്പെടുത്തുന്ന വിദ്യ രഹസ്യങ്ങളില്‍ രഹസ്യവും വിദ്യകളില്‍ രാജാവുമാണ്. പരിശുദ്ധവും ഉത്തമവുമായ അത് പ്രത്യക്ഷമായി അറിയാവുന്നതാണ്. ധര്‍മ്മശാസ്ത്രാനുസാരിയായ അത് അനുഷ്ഠിക്കാന്‍ എളുപ്പമുള്ളതാണ്, നാശമില്ലാത്തതാണ് . വ്യക്തമല്ലാത്ത രൂപത്തോടുകൂടിയ ഭഗവാന്‍ ഈ പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നു. എല്ല‍ാം ഭഗവാനില്‍ ഇരിക്കുന്നവയാണ്. എന്നാല്‍ അവയിലൊന്നും ഭഗവാനില്ല. ചേരാതെയുള്ള ചേര്‍ച്ചയാണിത്. ഞാന്‍ പ്രവര്‍ത്തിതാവല്ല, അനുഭോക്താവല്ല, പ്രകൃതിയുടെ സാക്ഷിമാത്രം എന്ന് ഭഗവാന്‍ പറയുന്നു. ഇതേഭാവമാണ് നമുക്കും വേണ്ടത്. വികാരങ്ങള്‍ നമ്മിലുണ്ടാക‍ാം. ന‍ാം അവയിലുണ്ടാകാന്‍ പാടില്ല.

ഈ ധര്‍മ്മത്തിന്റെ സ്വരൂപത്തിലും ഫലത്തിലും ശ്രദ്ധയില്ലാത്തവര്‍ ജനനമരണങ്ങളുള്ള സംസാരമാര്‍ഗ്ഗത്തില്‍ തന്നെ വര്‍ത്തിക്കുന്നു. പ്രകാശത്തിന്റെ, വെളുപ്പിന്റെ മാര്‍ഗം അറിവിന്റെ മാര്‍ഗമാണ്. അറിവുമൂലം സത്കര്‍മ്മം ചെയ്യുന്നവര്‍ എപ്പോള്‍ പോകുന്നോ അതാണ് ഉത്തരായനം. ഞാന്‍ ശരീരമാണ് എന്ന മിഥ്യാധാരണയുള്ളവരുടെ (അജ്ഞാനികളുടെ) മാര്‍ഗമാണ് ദക്ഷിണായനം. അതിനാല്‍ കാലാതീതനായി വര്‍ത്തിക്കുക. വൃക്ഷത്തില്‍ നിന്ന് കരിയില ഓടയില്‍ വീണാല്‍ നികൃഷ്ടമായി എന്നു കരുതേണ്ട, ക്ഷേത്രവളപ്പില്‍ വീണതുകൊണ്ട് പ്രത്യേകിച്ച് പുണ്യവുമില്ല.

മനസ്സ് ഏതെങ്കിലും ആഗ്രഹത്തിനുപുറകെപോയാല്‍ ഗതികിട്ടില്ല. അതിനാല്‍ നിഷ്കാമകര്‍മ്മം ചെയ്ത് എല്ലാറ്റിനേയും അതിവര്‍ത്തിക്കണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. February 16th, 2010 2:24 pm IST യ്ക്ക് tharavadi:

    സ്വാമി സന്ദീപ്‌ ചൈതന്യയെ എനിക്കറിയില്ല അദ്ദേഹം നല്ല അറിവുള്ളയാളാണെന്ന് കരുതുന്നു അദ്ദേഹത്തിന്റെ ഗീതാജ്ഞാന യജ്ഞത്തില്‍ നിന്നും ശ്രേയസ്സിന്റെ വിശദീകരണത്തില്‍ വന്നതാണോ എന്ന് തീര്‍ച്ചയില്ലെങ്കിലും ആദ്യത്തെ ഭാഗത്തോട് യോജിപ്പില്ല, ആ വ്യാഖ്യാനം താങ്കളുടേതാണോ അതോ സ്വാമിയുടേതാണോ എന്നറിയാന്‍ താത്പര്യം കാരണം അദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ ഇതുപോലെ വരുമോ എന്നൊരാശങ്ക!

    സ്നേഹംകൊണ്ട് ഒരാള്‍ക്കും ഒരാളുടേയും ദോഷം കാണാന്‍ സാധ്യമല്ല. അസൂയയില്‍ നിന്നാണ് എല്ലാ ദോഷദര്‍ശനവും ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ ദോഷത്തെ ആവിഷ്കരിക്കുന്നതാണ് അസൂയ. അസൂയ ഒഴിഞ്ഞെങ്കില്‍ മാത്രമേ പരമമായ സത്യത്തെ അറിയാന്‍ കഴിയൂ.

    തിരുത്ത്, മുന്‍‌ധാരണകള്‍ ഒഴിഞ്ഞാല്‍ മാത്രമേ പരമമായ സത്യത്തെ അറിയാന്‍ കഴിയൂ :) ഇതൊരു തര്‍ക്കത്തിന് വേണ്ടി എഴുതിയതല്ല :)

  2. February 16th, 2010 3:05 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ തറവാടി:
    അഭിപ്രായത്തിന് നന്ദി. സ്വാമി സന്ദീപ്‌ ചൈതന്യയുടെ പ്രഭാഷണത്തിന്റെ മലയാളം സംഗ്രഹം ശ്രീ സുകുമാര്‍ അയച്ചുതന്നതില്‍ നിന്നുമാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈയുള്ളവന്റെ വിശദീകരണം ചേര്‍ത്തിട്ടില്ല.

    അസൂയയും മുന്‍ധാരണകളും അങ്ങനെയുള്ള മാനസികമായ എല്ലാ വ്യവഹാരങ്ങളും മാറ്റി നിര്‍ത്തുകയാണ് പരമസത്യമറിയാന്‍ വേണ്ടത് എന്ന് കരുതുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/love-all-gita-59
ഇമെയില്‍ : sree@sreyas.in