ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

മാതൃദേവോഭവ (ശ്രീരമണ തിരുവായ്മൊഴി)

ഒരു ദിവസം അഭ്യാസശീലത്തെകുറിച്ചു പ്രഭാഷണം നടന്നപ്പോള്‍, ഭഗവാന്‍ തന്റെ അമ്മ വന്നതും അവരുടെ നിവാസവും തുടങ്ങിയുള്ള സംഗതികള്‍ പറഞ്ഞു കൊണ്ട് എന്നോടിങ്ങനെ പറഞ്ഞു. “അമ്മ ഇവിടെക്കു വന്നുപൊയ്ക്കൊണ്ടിരിക്കെ കുറച്ചുനാള്‍ താമസിക്കാന്‍ തുടങ്ങി. പശുപക്ഷ്യാദികളേക്കൂടി ഞാന്‍ മര്യാദയില്‍ വിളിക്കുന്നു. അതേവിധത്തില്‍ അമ്മയെകൂടി “നിങ്ങള്‍ നിങ്ങള്‍” എന്നു വിളിക്കാന്‍ ഭാവിച്ചാല്‍ ഏതൊ ഒരു, ഘാതകം ചെയ്തമാതിരി തോന്നും എനിക്ക് . അതു കൊണ്ട് ആ മര്യാദവാചകം വിട്ടു മുന്‍മാതിരി വിളിച്ചുകൊണ്ടിരുന്നു. സഹജമായ അഭ്യാസം മാറ്റാന്‍ വിചാരിച്ചാല്‍ ഏതോ കുറ്റം ചെയ്തപോലെയിരിക്കും. എന്നാല്‍ ഈ ശരീരത്തില്‍ എന്തുണ്ട് ? എന്നു പറഞ്ഞു നിര്‍ത്തിയതോടെ ആനന്ദാശ്രുക്കള്‍ എന്റെ കണ്ണില്‍ നിറഞ്ഞു.

ചെറുപ്രായത്തില്‍ മീശമുളക്കുന്നതിനുമുമ്പു, യൗവ്വന്യം കാലെടുത്തു വെക്കും മുന്‍പ്‌, ഇഹാപേക്ഷ വിട്ടു, പരാപേക്ഷയില്‍ പാവനമായ അരുണാചലത്തില്‍ ഓടിവന്നു പരമനിര്‍വ്വാണ സാമ്രാജ്യത്തിന്നു പട്ടാഭിഷീക്തനായ പുത്രനെക്കൊണ്ടു “അമ്മാ! അമ്മാ!” എന്നു വിളിപ്പിച്ചു ആ പുണ്യവതി. എന്തൊരു ഭാഗ്യമാണ് ? “മാതൃദേവോഭവ” എന്ന് വേദത്തില്‍ ആദ്യമായി പറഞ്ഞിരിക്കുന്നു മാതാവിനെ. ചിത്രമെന്തെന്നാല്‍, ആ മാതാവിനെ “നിങ്ങള്‍, അവര്‍ എന്ന മര്യാദയില്‍ വിളിക്കുക അസഹജമായ് തോന്നിയത്രെ ഭഗവാന്. വാസ്തവത്തില്‍ ഭഗവാന്‍ അമ്മയോട് നിങ്ങള്‍, വരുവിന്‍, പോകുവിന്‍ എന്ന പദമുപയോഗിച്ചാല്‍ ആ അമ്മക്കു പ്രാണന്‍പോയപോലെ ഉണ്ടാകയില്ലേ ? “അമ്മാ ! എന്തെ ! എന്നായാല്‍ സംതൃപ്തിയായിരിക്കും. ഈ ചെറുവാക്കുമൂലം അമ്മയെ എന്തിനു കഷ്ടപെടുത്തണം എന്നായിരിക്കാം ഭഗവാന്റെ ഉദ്ദേശം