ഒഴുവിലൊടുക്കം – ശ്രീനാരായണഗുരു (49)


ഗുരുദേവന്റെ ഒഴുവിലൊടുക്കം മലയാളം തര്‍ജ്ജമയില്‍ ഈ രണ്ടു പദ്യങ്ങള്‍ മാത്രമേ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളൂ.

ആറു മാമറകളാടല്‍ വീശി നില-
നിര്‍ത്തീടുന്നൊരു കളാശ, മാ-
ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു-
ടാഭിഷേക,മറിവീന്നെഴും
കൂരിരുട്ടതു കിഴിച്ചെഴും കിരണനായ-
കന്‍ മമത പോയപോ-
തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ-
നെടുത്തുയരമായ കൈ.

ജാല്മതീവ്രതരപക്വ ദുഷ്കൃതരഹ (ഹര)
പ്രപഞ്ചകനവിങ്കല്‍ നി-
ന്നാത്മനിജ്ഞഗുരുഭൂതകേസരി-
യുദിച്ചു ശിഷ്യമദഹസ്തിയെ
സൂക്ഷ്മദൃഷ്ടിയിലടക്കി വേപഥു-
വകറ്റി വയ്ക്കുകിലൊഴിഞ്ഞു മ-
റ്റാത്മബോധമറുവാനസംഖ്യതര-
മഭ്യസിക്കുകിലുമസാദ്ധ്യമ‍ാം.

[ Malayalam Spiritual EBooks ടൈപ്പ്സെറ്റ് ചെയ്തു സമര്‍പ്പിച്ച ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികളില്‍ (PDF) നിന്ന്. ]

May 9th, 2010|വിഭാഗം: നാരായണഗുരു
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ozhuvilodukkam-sri-narayana-guru-49
ഇമെയില്‍ : sree@sreyas.in