മനീഷാപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍
അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം ചെയ്യാന്‍ ഈ ലഘുകൃതി ഉപയോഗപ്പെടുത്താം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിരിക്കുന്നു. മനീഷാപഞ്ചകം പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്തു കംപ്യൂട്ടറിലോ പ്രിന്റ് ചെയ്തോ വായിക്കാവുന്നതാണ്. കൂടാതെ, ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി കൊടുത്തിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »




