കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 107

പൂതനാമോക്ഷവും ഗോപികമാരുടെ ഭഗവദ് രക്ഷാവര്‍ണ്ണനവും - ഭാഗവതം (223)

ദിവ്യശിശു അവളുടെ മുലയില്‍ നിന്നും ആവേശത്തോടെ വിഷപ്പാല്‍ മുഴുവനും കുടിച്ചു തീര്‍ത്തു. അതു കുഞ്ഞിനെ തീരെ ബാധിച്ചില്ലെന്നു മാത്രമല്ല അവളുടെ പ്രാണരസം തന്നെയും കൃഷ്ണന്‍ വലിച്ചു കളഞ്ഞു. പ്രാണവേദനയോടെ അവള്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണന്‍ പിടിവിട്ടില്ല. ഞെളിപിരികൊണ്ട്‌ ആകാശത്തേക്കുയര്‍ന്ന് പൂതന തല്‍സ്വരൂപം കാട്ടി. മരങ്ങളെ തകര്‍ത്ത്‌ അവളുടെ ഭീമാകാരം താഴെ വീണു. ലേഖനം മുഴുവന്‍ വായിക്കുക »

സ്വസ്വരൂപ സാക്ഷാല്‍ക്കാരം എന്നാല്‍ എന്ത് ? (15)

മരിച്ചു പോയവരുടെ അവസ്ഥയെപ്പറ്റിയുള്ള എയിന്‍സ്ലീയുടെ പ്രശ്നത്തിനു രമണ മഹര്‍ഷി ഇങ്ങനെ അരുളിച്ചെയ്തു. മാതാവെന്നു പറഞ്ഞാല്‍ എന്താണ്‌? നമ്മുടെ ദേഹത്തിന്റെ ജ്ഞാനം വഹിച്ചവര്‍ എന്നല്ലേ? എന്നാല്‍ നാം ദേഹമാണോ? അല്ല, ദേഹത്തെ പറ്റി നില്‍ക്കുന്ന അറിവാണ്‌. മനോമയജീവനാണു നാം എന്നു കാണുമ്പോള്‍ ആ ജീവനായ അറിവിന്റെ ഉല്‍പത്തിസ്ഥാനമായ ചൈതന്യമാണു മാതാവെന്നറിയാം. ലേഖനം മുഴുവന്‍ വായിക്കുക »

അവതാരമഹോത്സവവും നന്ദഗോപരുടെ മഥുരായാത്രയും - ഭാഗവതം (222)

വിജ്ഞാനികള്‍ പറയുന്നത്‌ ധര്‍മ്മം ഐശ്വര്യം സന്തോഷം ഇവ ശരിയായി ആസ്വദിക്കണമെന്നില്‍ അവ തങ്ങളുടെ സ്നേഹിതരുമായി പങ്കുവയ്ക്കണമെന്നാണ്‌. എന്നാല്‍ ദുഃഖം അങ്ങനെ പങ്കിടാനുളളതല്ല. അതിനാല്‍ ബന്ധുമിത്രാദികളും സുഖസന്തോഷങ്ങളും വളരെ പ്രധാനമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മജ്ജ്ഞാനത്തിനു പ്രായം ബാധകമല്ല (14)

ഭഗവദ്ഭക്തനായ പോള്‍ ബ്രണ്ടന്റെ പരിചയക്കത്തുമായി ഇംഗ്ലണ്ടില്‍നിന്നും ഗ്രാന്റ്‌ ഡഫ്‌ എന്ന്‌ മുന്‍പേരുള്ള മി. ഡഗ്ലസ്‌ എയിന്‍സ്ലീ രമണ ഭഗവദ്ദര്‍ശനത്തിനു വന്നുചേര്‍ന്നു. തനിക്ക്‌ 70 വയസ്സായെന്നും ഈ പ്രായത്തില്‍ ആത്മജ്ഞാനം നേടാന്‍ തരമാവുമോ എന്നും അദ്ദ്യേഹം മുന്‍കൂട്ടി സന്നിധിയില്‍ എഴുതിച്ചോദിച്ചിരുന്നു. ആത്മജ്ഞാനത്തിനു കാലം ബാധകമല്ലെന്നു മറുപടി അയച്ചതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ഈ വരവ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശത്രു ജനനം മായാദേവി അറിയിക്കുന്നതും കുഞ്ഞിനെ കൊല്ലാന്‍ കംസന്റെ പരിശ്രമവും - ഭാഗവതം (221)

ജനനമരണങ്ങള്‍ തുടങ്ങിയ മാറ്റങ്ങള്‍ ശരീരത്തിനു മാത്രമാണുളളത്‌. ആത്മാവിനല്ല. ആര്‍ ആത്മാവിനെ ശരീരമായും ശരീരത്തെ ആത്മാവായും കണക്കാക്കുന്നുവോ അവരാണ്‌ തങ്ങള്‍ മറ്റുളളവരെ കൊന്നുവെന്നോ, മറ്റുളളവര്‍ കൊല്ലപ്പെട്ടുവെന്നോ കരുതി കേഴുകയുളളൂ. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌ (13)

ആത്മാവ്‌ അണുവിനെക്കാളും ചെറുതും ഏറ്റവും വലിയതിനെക്കാളും വലുതുമാണെന്നു പറയുന്ന ഉപനിഷദ്‌ വാക്യത്തെപ്പറ്റി ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു. ഭഗവാന്‍ : ആറ്റം നിര്‍മ്മാണംപോലും മനസ്സാണ്‌ കണ്ടുപിടിച്ചതു. അതിനാല്‍ മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌. മനസ്സിന്നാധാരമായിരിക്കുന്ന ജീവന്‍ മനസ്സിനെക്കാളും ചെറുതാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്റെ അവതാരവും വസുദേവന്‍ ഗോകുലത്തിലേക്കു കൊണ്ടുപോകുന്നതും - ഭാഗവതം (220)

ശ്രീകൃഷ്ണജയന്തി- ഭഗവജ്ജനനത്തിനുളള ദിവ്യ മുഹുര്‍ത്തം സമാഗതമായി. പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേല്‍ക്കാന്‍ എന്നമട്ടില്‍ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാര്‍ത്ഥനകളും വായുവില്‍ നിറഞ്ഞുനിന്നു. അര്‍ദ്ധരാത്രിയില്‍ ദേവകിയില്‍ നിന്നും ഭഗവാന്‍ പുറത്തുവന്നു. ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ പ്രശോഭിച്ചു. ആകാശത്തുദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രഭാപൂരംപോലെയായിരുന്നു അത്‌. നാലു തൃക്കൈകളും വിഷ്ണുവിന്റെ അടയാളലക്ഷണങ്ങളും നിറഞ്ഞ ശിശുവിനെ കണ്ട്‌ വസുദേവന്‍ തന്റെ കണ്ണുകള്‍ക്കു പുണ്യമേകി. കാരാഗൃഹത്തിലായതു കൊണ്ട്‌ ഈ അവസരം അദ്ദേഹം മനസ്സാ ആഘോഷിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാവ്‌ ഏത്‌ വലുതിനും വലുതാണ്‌ (12)

ഒരു വൃദ്ധന്‍ രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ ഹാജരായിരുന്നു. അപ്പോള്‍ ഭഗവാന്‍ തന്റെ അക്ഷരമണമാല ശ്രീ. ലക്ഷ്മണശര്‍മ്മ സംസ്കൃതത്തില്‍ തര്‍ജ്ജമചെയ്ത്‌ വ്യാഖ്യാനിച്ചതിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വൃദ്ധന്‍: സാക്ഷാല്‍ക്കാരം വാചാമഗോചരമാണെന്നും വര്‍ണ്ണനകള്‍ ഒരിക്കലും സാക്ഷാല്‍ക്കാരത്തെ പ്രകാശിപ്പിക്കുന്നില്ലെന്നും പറയുന്നതെന്തു ഭഗവാനെ? അതിനു ഭഗവാന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍ ജനിക്കുന്നതിനുമുമ്പേ ദേവവൃന്ദത്തിന്റെ വര്‍ണ്ണനയും പ്രാര്‍ത്ഥനയും - ഭാഗവതം (219)

ഭഗവാനേ അവിടുന്ന് ധര്‍മ്മസംസ്ഥാപനത്തിനായി ഭൂമിയില്‍ വീണ്ടും വീണ്ടും അവതരിച്ചിട്ടുണ്ട്‌. മത്സ്യമായും കുതിരയായും ആമയായും നരസിംഹമായും പന്നിയായും ഹംസമായും രാജകുമാരനായും ബ്രാഹ്മണനായും മറ്റനേകരൂപങ്ങളിലും അങ്ങ്‌ അവതാരമെടുത്തിട്ടുണ്ട്‌. അവിടുന്ന് എല്ലായ്പ്പോഴും ഞങ്ങളെ സംരക്ഷിക്കുന്നു. ഇപ്പോഴും ഭഗവാനേ അവിടുന്ന് ഭൂമീദേവിയെ ഈ അമിതഭാരത്തിന്റെ ദുരിതത്തില്‍ നിന്നു മോചിപ്പിച്ചാലും ലേഖനം മുഴുവന്‍ വായിക്കുക »

ഉണ്ട്‌ എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല (11)

എന്റെ സാക്ഷാല്‍ക്കാരം മറ്റുള്ളവര്‍ക്കും നന്മയെ ചെയ്യുന്നുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരമായി രമണ മഹര്‍ഷി പറഞ്ഞു : ആഹാ, തീര്‍ച്ചയായും. ഏറ്റവും ഉത്തമമായ പരോപകാരം അതാണ്‌. പക്ഷെ അവിടെ സഹായം വാങ്ങുവാന്‍ ആരുമുണ്ടായിരിക്കുകയില്ല. സ്വര്‍ണ്ണപ്പണിക്കാരന്‍ വിവിധ ആഭരണങ്ങളിലും ഒരേ സ്വര്‍ണ്ണത്തെയല്ലേ കാണുന്നത്‌. അതുപോലെ സാക്ഷാല്‍ക്കാരത്തിലിരിക്കുന്നയാളും താനൊരാളിനെത്തന്നെ എല്ലാത്തിലും കാണുന്നു. ലേഖനം മുഴുവന്‍ വായിക്കുക »