കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 117

രൈവതമനുവംശവര്‍ണ്ണനയും ഭഗവല്‍സ്തുതിയും - ഭാഗവതം (174)

ഞങ്ങളുടെയെല്ലാം ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഇമചിമ്മാതെ വീക്ഷിച്ച്‌ സാക്ഷീഭാവത്തില്‍ നില്‍ക്കുന്ന ഭഗവാനെ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു. ജീവന്റെ ഏറ്റവും അടുത്തുളളതും സുഹൃത്തും, ജീവനു സാക്ഷാത്ക്കാരമേകാന്‍ ധ്യാനിക്കേണ്ടതുമെല്ലാം അവിടുന്നു തന്നെ. സാത്വികഭാവത്തില്‍ നിന്നുണ്ടായ ഞങ്ങളടക്കം സൃഷ്ടിക്കപ്പെട്ട ഒന്നിനും അവിടുത്തെ ശരിയായ ഉണ്മയെ മനസ്സിലാക്കുക അസാദ്ധ്യം. അങ്ങനെ നിസ്സീമമായ മഹത്വമുളള അവിടുന്ന് ഞങ്ങളെ രക്ഷിക്കട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

മുതലയ്ക്ക് ശാപമോചനം, ഗജേന്ദ്രന്റെ പൂര്‍വ്വജന്മവൃത്താന്തം - ഭാഗവതം (173)

ഭഗവല്‍സേവകൊണ്ടാര്‍ജ്ജിച്ച പുണ്യത്തിന്റെ ഫലമായി ഗജേന്ദ്രന്‌ ആപല്‍ഘട്ടത്തില്‍ ഭഗവല്‍പ്രാര്‍ത്ഥനാമന്ത്രം ഓര്‍മ്മവരികയുണ്ടായി. ഭഗവല്‍പ്രസാദത്താല്‍ ഇന്ദ്രദ്യുമ്നന്‌ ലോകവുമായുണ്ടായിരുന്ന അജ്ഞതാബന്ധനത്തില്‍ നിന്നു മുക്തി ലഭിച്ചു. അദ്ദേഹത്തിന്റെ ഹൃദയം ഭക്തിപ്രേമത്താല്‍ നിര്‍മ്മലമാവുകയും ഭഗവല്‍പാര്‍ഷദന്മാരിലൊരാളായി അദ്ദേഹത്തിന്‌ സാദൃശ്യം (ഭഗവദ്‌രൂപസാദൃശ്യം) ലഭിക്കുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

ഗജേന്ദ്രന്റെ ഭഗവല്‍സ്തുതിയും ഗജേന്ദ്രമോക്ഷവും - ഭാഗവതം (172)

അവിടുന്ന് തന്റെ ചെറിയൊരംശം കൊണ്ടാണ്‌ വിശ്വത്തേയും അതിലെ അസംഖ്യം നാമരൂപങ്ങളേയും സൃഷ്ടിക്കുന്നത്‌. സ്ത്രീയോ, പുരുഷനോ, മനുഷ്യനോ, ദേവനോ, ഉപമനുഷ്യനോ അല്ലാ അവിടുന്ന്. അവിടുന്ന് കാര്യവും കാരണവുമല്ല. എല്ലാ വിവരണങ്ങള്‍ക്കുമതീതനാണങ്ങ്‌. -നേതി, നേതി (ഇതല്ല, ഇതല്ല) – എന്ന പ്രക്രിയയാല്‍ വിവരണങ്ങളെ തിരസ്കരിച്ചശേഷവും എന്തവശേഷിക്കുന്നുവോ ആ ഭഗവാന്‍ എനിക്കു പ്രത്യക്ഷമാവട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

ത്രികുടപര്‍വ്വതവര്‍ണ്ണന, ഗജേന്ദ്രന്റെ ശരണാഭ്യര്‍ത്ഥന - ഭാഗവതം (171)

“ലൗകികബന്ധുക്കളായ ഇവര്‍ക്കൊന്നും എന്നെ സഹായിക്കാനോ ഈ വ്യാഘ്രത്തിന്റെ പിടിയില്‍ നിന്നു്‌ രക്ഷിക്കാനോ കഴിവില്ല. അതുകൊണ്ട്‌ ഞാന്‍ ആ പരംപൊരുളില്‍ അഭയം തേടുന്നു. മരണമെന്ന സര്‍പ്പം വേട്ടയാടപ്പെടുന്നവന്‌ അഭയം കൊടുക്കുന്ന ആ ഭഗവാന്‍. മരണത്തിന്റെ കാലന്‍ തന്നെയത്രെ അദ്ദേഹം.” ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF - ശ്രീ എം എച്ച് ശാസ്ത്രി

ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്. ലേഖനം മുഴുവന്‍ വായിക്കുക »

മനുധര്‍മ്മസിദ്ധിവര്‍ണ്ണന - ഭാഗവതം (170)

വിശ്വം മുഴുവനും സാരവത്താക്കുന്നത്‌ അവിടുന്നാണെങ്കിലും, ഈ വിശ്വം അവിടുത്തെ അറിയുന്നില്ല. ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ അവിടുന്നുണര്‍ന്നിരിക്കുന്നു. ആരാണോ ആസക്തിയില്ലാതെ അവനവന്റെ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുത്‌ അവന്‍ മുക്തനത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ഏകത്വഭാവവും ഭഗവദ്ഭക്തിയും - ഭാഗവതം (169)

വിവേകിയായ ഒരുവന്‍ മനസാ, കര്‍മ്മണാ, ഏകത്വഭാവമുള്‍ക്കൊണ്ടുകൊണ്ട്‌ ദ്രവ്യങ്ങളില്‍ പോലും ഏകത്വം ദര്‍ശിച്ച്‌ ആത്മസാക്ഷാത്ക്കാരം നേടണം. കാര്യകാരണങ്ങള്‍ തന്നില്‍ വ്യത്യാസമില്ലെന്നു മനസിലാക്കി, അവയില്‍ ഐക്യബോധമുണ്ടാവുമ്പോള്‍ അത്‌ ഭാവാദ്വൈതമായി. മനസാ വാചാ കര്‍മ്മണായുളള എല്ലാം പരംപൊരുളിലര്‍പ്പിക്കുമ്പോള്‍ അത്‌ ക്രിയാദ്വൈതം. സ്വഭാര്യ, മകന്‍ തുടങ്ങിയവരും, എല്ലാ ജീവികളും, സ്വാര്‍ത്ഥ താല്‍പര്യങ്ങളും പൊതു താല്‍പര്യങ്ങളും, എല്ലാമെല്ലാം ഒന്നെന്ന ബോധമുണ്ടാവുമ്പോള്‍ അത്‌ ദ്രവ്യാദ്വൈതം. ലേഖനം മുഴുവന്‍ വായിക്കുക »

ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF - എന്‍ കുമാരന്‍ ആശാന്‍

ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം - ഭാഗവതം (168)

ദ്വന്ദ്വഭാവങ്ങളായ ആസക്തിയും അനാസക്തിയും, ദുര്‍വാസനകളായ കാമം, ക്രോധം, ലോഭം, ദുഃഖം, പൊങ്ങച്ചം എന്നിവയെല്ലാം രജോഗുണത്തിന്റേയും തമോഗുണത്തിന്റേയും സന്തതികളത്രെ. ഇവകളും, ചില സാത്വികഗുണങ്ങള്‍ പോലും, ഉദാഹരണത്തിന്, അര്‍ഹതയില്ലാത്തിടത്ത്‌ പ്രകടിപ്പിക്കുന്ന ദയ, നമ്മുടെ ശത്രുക്കളത്രെ. സൽസംഗത്താലും ഭഗവല്‍കൃപയാലും ജ്ഞാനിയായ ഒരുവന്‍ ഈ ശത്രുക്കളെ വിവേകത്തിന്റെ വാളു കൊണ്ട്‌ നശിപ്പിക്കണം. അല്ലെങ്കില്‍ അവ അവനെ ജനനമരണചക്രത്തിന്റെ ഒഴുക്കിലേക്ക്‌ വീണ്ടും പോകാനിടയാക്കും. ലേഖനം മുഴുവന്‍ വായിക്കുക »

സാംഖ്യകാരിക ഭാഷാവ്യാഖ്യാനം PDF

സാംഖ്യന്മാരുടെ മതപ്രകാരം പുരുഷനും പ്രകൃതിയും അനാദിയാകുന്നു. പുരുഷന്‍ ചൈതന്യസ്വരൂപനും അസംഗനുമാണ്. പൃഥ്വിവ്യാദിഭൂതങ്ങള്‍, ശബ്ദസ്പര്‍ശാദികള്‍, അന്തഃകരണം മുതലായ കാര്യജാതങ്ങളെല്ലാം പ്രകൃതിയുടെ പരിണാമമാകുന്നു. സത്ത്വം, രജസ്സ്, തമസ്സ്‌ എന്നീ മൂന്നുഗുണങ്ങളുടെ സാമ്യാവസ്ഥയാണ് പ്രകൃതി. പ്രകൃതിയുടെ വ്യാപാരമുണ്ടാകുമ്പോള്‍ ഗുണവൈഷമ്യവും തന്മുഖേന വിചിത്രങ്ങളായ കാര്യങ്ങളും ഉണ്ടായി വരുന്നു. പ്രകൃതിക്ക് സ്വയമായി പ്രവര്‍ത്തിപ്പാന്‍ ശക്തിയുണ്ട്. പുരുഷന്‍ പ്രകൃതിധര്‍മ്മങ്ങളായ കര്‍ത്തൃത്വാദികളെ തങ്കല്‍ ആരോപിക്കുമ്പോള്‍ ബദ്ധനാകുന്നു. പ്രകൃതിപുരുഷവിവേകംകൊണ്ട് ആരോപം നിവൃത്തിക്കുമ്പോള്‍ മുക്തനായിത്തീരുന്നു. മോക്ഷമെന്നത് ദുഃഖത്രയങ്ങളുടെ നിവൃത്തിയാകുന്നു. വിവേകം അനുവര്‍ത്തിച്ചുനില്‍ക്കുന്നതാകയാല്‍ ഒരിക്കല്‍ മുക്തനായവന് രണ്ടാമതും ബന്ധമുണ്ടാകുകയില്ല. സത്ത്വശുദ്ധി പ്രകൃതിപുരുഷവിവേകത്തിനു കാരണമാകുന്നു. യോഗാഭ്യാസം, സാത്വികവരുത്തി, സത്സഹവാസം മുതലായ സത്ത്വശുദ്ധിയെ ഉണ്ടാക്കുന്നു. ഇതാണ് സംഖ്യമതത്തിന്റെ സിദ്ധാന്തസാരം. സംഖ്യന്മാര്‍ പ്രപഞ്ചമിഥ്യാത്വവാദികളല്ല. ലേഖനം മുഴുവന്‍ വായിക്കുക »