പ്രഹ്ലാദന്‍ അചഞ്ചലനായി പറഞ്ഞുഃ ഭഗവാനാണച്ഛാ എന്റെ ബലം. അങ്ങയുടെ ശക്തിയും ഭഗവാന്‍ തന്നെ. എല്ലാ ജീവജാലങ്ങളുടേയും ഉളളില്‍ സ്ഥിതിചെയ്ത് നിയന്ത്രിക്കുന്നത് അവിടുന്നത്രേ. അങ്ങയുടെ ശത്രുവാണ് ഭഗവാന്‍ എന്ന തെറ്റിദ്ധാരണ അവസാനിപ്പിച്ചാലും, കാരണം അവിടുന്ന് നമ്മുടെയെല്ലാം രക്ഷകനത്രേ. ഒരുവന്റെ ഉളളിലുളളതല്ലാതെ മറ്റൊരു ശത്രുവും ആര്‍ക്കുമില്ല. നിയന്ത്രണമില്ലാത്ത, മാലിന്യം നിറഞ്ഞ മനസാണ് ഒരുവന്റെ ഏറ്റവും വലിയ ശത്രു. ഈ ശത്രുവിനെ കീഴടക്കാന്‍ ഭഗവല്‍പ്രേമം വളര്‍ത്തുക മാത്രമേ മാര്‍ഗ്ഗമുളളൂ. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 118
പ്രഹ്ലാദന്‍ നാരദമുനിയുടെ മഹാകാരുണ്യത്തെ നിരൂപണം ചെയ്യുന്നു - ഭാഗവതം (159)
ഈ ശരീരത്തിനു മാത്രമേ ജനനം, നിലനില്‍പ്പ്, വളര്‍ച്ച, പക്വത, ക്ഷീണം, മരണം എന്നിവ ബാധകമായുളളു. ഇവയെല്ലാം കാലം കടന്നു പോകുന്നതിന്റെ ലക്ഷണവുമാണ്. എന്നാല്‍ ആത്മാവ് അനശ്വരവും, ക്ഷീണമേല്‍ക്കാത്തതും, നിര്‍മ്മലവും, പകരത്തിന് മറ്റൊന്നുമില്ലാത്തതും, ശുദ്ധബോധവും, എല്ലാത്തിനും അടിസ്ഥാനവും, മാറ്റമില്ലാത്തതും, സ്വയം ഗോചരകാരണവും (സ്വയാവബോധം വസ്തുബോധമല്ല) സര്‍വ്വവ്യാപിയും സ്വതന്ത്രവും, ആവരണങ്ങളിലാത്തതുമത്രേ. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവദ്‌ഗീത ആധ്യാത്മിക പ്രഭാഷണം MP3 - സ്വാമി നിര്‍മലാനന്ദഗിരി
ആധ്യാത്മിക ഗീത എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി ഗുരുവായൂര്‍ നഗരത്തില്‍ വെച്ചു നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ആധ്യാത്മിക അന്തര്യോഗം പ്രഭാഷണം MP3 - സ്വാമി നിര്‍മലാനന്ദഗിരി
ആധ്യാത്മിക അന്തര്‍യോഗം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
"ശ്രീ വിദ്യാധിരാജ വിലാസം" ഗാനകാവ്യം PDF - കുറിശ്ശേരി
ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ സര്‍ഗ്ഗം നാല് (സിദ്ധപദവി) യിലെ 130-മുതലുള്ള വരികളില്‍ ശ്രീചട്ടമ്പിസ്വാമിയും നാരായണഗുരുവും തൈക്കാട് അയ്യാസ്വാമിയും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
പ്രഹ്ലാദന്‍ ചെയ്യുന്ന ഉപദേശം - ഭാഗവതം (158)
ഏതൊരുവന് എന്റെ, നിന്റെ, അവന്റെ എന്നീ നാനാത്വബോധമുണ്ടോ, എതൊരുവന്‍ സ്വന്തം സ്വത്തുക്കളെയും അപരന്റെ സ്വത്തുക്കളെയും വേറിട്ട് കണ്ട് അവയെല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ അവന് വിദ്യാഭ്യാസമുണ്ടെങ്കില്‍ കൂടി ഈശ്വരസാക്ഷാത്കാരം അസാദ്ധ്യം. അങ്ങനെയുളളവരുമായ സംഗം ഉപേക്ഷിക്കണം. എന്നാല്‍ ഈശ്വരസാക്ഷാല്‍ക്കാരത്തിന് കഠിനശ്രമങ്ങളൊന്നും ചെയ്യേണ്ടതായില്ല, കാരണം ഭഗവാന്‍ സര്‍വ്വവ്യാപിയത്രെ. ഈ വിശ്വം മുഴുവന്‍ വെറുമൊരു കാഴ്ച മാത്രമാണെന്നും ഭഗവാന്‍ മാത്രമേ നിജമായിട്ടുളളൂ എന്നും നാം അറിയുക. ലേഖനം മുഴുവന്‍ വായിക്കുക »
സത്സംഗവും സ്വാധ്യായവും PDF - സ്വാമി ശിവാനന്ദ
“നിങ്ങളുടെ മൂലസ്ഥാനത്തേക്ക്, അകത്തേയ്ക്കുതന്നെ, തിരിയുക. സംസാരമരുവില്‍ നിങ്ങള്‍ അലഞ്ഞതുമതി. ആ മരുപ്പറമ്പില്‍ ചില ഉറവകള്‍ ഉണ്ട്. അവയാണ് മഹാത്മാക്കള്‍. അവയില്‍നിന്നു യഥേഷ്ടം പാനം ചെയ്യുക. നിങ്ങളുടെ ഉത്പത്തിഭൂവായ പൂര്‍വ്വസ്ഥാനത്തേയ്ക്ക് പോകുക.” – സ്വാമി ശിവാനന്ദ സരസ്വതി ലേഖനം മുഴുവന്‍ വായിക്കുക »
"ക്ഷേത്രാരാധന - ആലയവും ആരാധനയും" MP3 - സ്വാമി നിര്‍മലാനന്ദഗിരി
“ക്ഷേത്രാരാധന – ആലയവും ആരാധനയും” എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ദൈത്യാചാര്യന്മാര്‍ പ്രഹ്ലാദനെ പഠിപ്പിക്കുന്നതും, ഉപദ്രവിക്കുന്നതും - ഭാഗവതം (157)
പ്രഹ്ലാദന്‍ പറഞ്ഞു. – “അജ്ഞാനത്തില്‍ നിന്നും വൈവിദ്ധ്യമെന്ന മോഹത്തില്‍നിന്നും മോചനം കിട്ടുന്നത് ഭഗവല്‍കൃപയാല്‍ മാത്രമാണ്. ആ കൃപ ഒന്നുകൊണ്ടുമാത്രമാണ് എന്റെ മനസ് തന്നിഷ്ടപ്രകാരം ഭഗവല്‍പാദങ്ങളില്‍ വസിക്കുന്നത്.” ലേഖനം മുഴുവന്‍ വായിക്കുക »
പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF
ജലം, അഗ്നി, മുതലായ രൂപം ധരിച്ച് സര്‍വ്വത്ര അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറകൊണ്ടുമൂടിയ സത്യത്തെ പ്രസന്നമായ ചിത്തത്തിലെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാല്‍ അതോടെ ജീവിതരഹസ്യം ഉള്ളംകയ്യിലെ നെല്ലിക്കപോലെ തെളിയുന്നതാണ് ലേഖനം മുഴുവന്‍ വായിക്കുക »







