സത്യമറിയാന്‍ ഒരു ഗുരുവിന്റെ സഹായം വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് രമണ മഹര്‍ഷി ഇങ്ങനെ ഉത്തരം നല്‍കി : പഠിത്തം, ബോധനം, ധ്യാനം എന്നിതുകളെക്കാളും ഗുരുകാരുണ്യം മൂലമാണ് സാക്ഷാല്‍ക്കാരം സിദ്ധിക്കുന്നത്. സാധനകളും മറ്റും ഈ സിദ്ധിക്ക് പ്രേരകങ്ങള്‍ (രണ്ടാംതരം) മാത്രം. എന്നാല്‍ ഗുരുകാരുണ്യം അത്യന്താപേക്ഷിതമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 119
അനു മുതലായവരുടെ വംശവര്‍ണ്ണന - ഭാഗവതം (215)
അംഗന്റെ കുടുംബത്തിലാണ് ലോമപാദന്റെ ജനനം. അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ല. ദശരഥമഹാരാജാവ് അദ്ദേഹത്തിനൊരു മകളെ വളര്‍ത്താന്‍ കൊടുത്തു. ശാന്ത. ഋഷ്യശൃംഗമുനി അവളെ വിവാഹം ചെയ്തു. ഒരിക്കല്‍ രാജ്യത്ത് വരള്‍ച്ച ഉണ്ടായപ്പോള്‍ മുനിയെ രാജ്യത്തു കൊണ്ടുവരികയാണുണ്ടായത്. മുനി നടത്തിയ ഒരു യാഗത്തിന്റെ ഫലമായാണ് വരള്‍ച്ച അവസാനിച്ചത്. ലേഖനം മുഴുവന്‍ വായിക്കുക »
വസുധൈവ കുടുംബകം (7)
നിശ്ചലനായി അനന്തതയെ ദര്‍ശിച്ചുകൊണ്ടിരുന്ന രമണ ഭഗവാന്‍ പെട്ടെന്നു കുരങ്ങ് എന്നു പറയുന്നത് കേട്ടു. ഹാളിന്റെ വാതിലിനുവെളിയില്‍ ഒരു വലിയ കുരങ്ങന്‍ പിന്‍കാലൂന്നിനിന്നുകൊണ്ട് ഒരു കുഞ്ഞിനെ ലാളിക്കുന്നുണ്ടായിരുന്നു. ഹാളിനകത്തിരുന്ന മാതാവിതു കണ്ടില്ല. ലേഖനം മുഴുവന്‍ വായിക്കുക »
അജമീഢവംശ വര്‍ണ്ണന - ഭാഗവതം (214)
ശന്തനുവിന്റെ കൈകള്‍ക്ക് സ്പര്‍ശമാത്രയില്‍ ആരോഗ്യവും യൗവ്വനവും പ്രദാനം ചെയ്യാന്‍ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണസമയത്ത് രാജ്യത്തു മഴ പെയ്തിരുന്നില്ല. രാജ്യാവകാശിയായ ജ്യേഷ്ഠനിരിക്കുമ്പോള്‍ അനുജന്‍ രാജ്യം ഭരിക്കുന്നുതുകൊണ്ടാണതുണ്ടായത്. ലേഖനം മുഴുവന്‍ വായിക്കുക »
വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും (6)
. “ഇതയമേ ചാര്‍വായ്‌തന്നെയെണ്ണിയാഴലതുവായു വതനുടനാഴ്‌മനത്താലാത്മാവിനിട്ടനിട്ടനാവായ്
എന്ന ഭഗവാന്റെ വചനത്തിന്റെ സാരമെന്താണെന്നൊരാള്‍ രമണമഹര്‍ഷിയോട് ചോദിച്ചു. മനസ്സിനെ അടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »
രന്തിദേവന്റെ സദാചരണം - ഭാഗവതം (213)
“ഞാന്‍ സമ്പത്തിനായോ അതിഭൗതികസിദ്ധികള്‍ക്കായോ നിര്‍വ്വാണമുക്തിക്കായോ ആഗ്രഹിക്കുന്നില്ല. എനിക്ക് എല്ലാ സഹജീവികളുടെ ഹൃദയത്തിലെ ദുഃഖങ്ങളെയും കാണാന്‍ കഴിയട്ടെ. അവയില്‍ പ്രവേശിച്ച് ആ ദുഃഖങ്ങളെ സ്വാംശീകരിച്ച് അവരെ ദുഃഖവിമോചിതരാക്കുക എന്നതു മാത്രമാണെന്റെയാഗ്രഹം. എന്റെ വിശപ്പും ദാഹവും ക്ഷീണവും നിങ്ങളുടെ ദാഹശമനം കൊണ്ട് സാധിക്കും.” ലേഖനം മുഴുവന്‍ വായിക്കുക »
ഭാഷാ തിരുക്കുറള്‍ PDF - തിരുവല്ലം ഭാസ്കരന്‍ നായര്‍
തിരുവള്ളുവരുടെ സുപ്രസിദ്ധ തമിഴ് കൃതിയായ തിരുക്കുറള്‍ ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ സ്വതന്ത്രമായി പരിഭാഷപ്പെടുത്തി മലയാള ഭാഷയ്ക്ക് സമ്മാനിച്ചു. ധര്‍മ്മകാണ്ഡം, അര്‍ത്ഥകാണ്ഡം, കാമകാണ്ഡം എന്നീ ആദ്യത്തെ മൂന്ന് പുരുഷാര്‍ത്ഥങ്ങളെക്കുറിക്കുന്ന 1330 കുറളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുക്കുറള്‍. ലേഖനം മുഴുവന്‍ വായിക്കുക »
മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല (5)
ഒരാള്‍ രമണഭഗവാനോട് ചോദിച്ചു : ഗുരൂപദേശം കൂടാതെ ഏതെങ്കിലും തരത്തില്‍ പഠിച്ചുകൊണ്ട് മന്ത്രങ്ങള്‍ ജപിക്കാമോ? അതുമൂലം മന്ത്രസിദ്ധി ഉണ്ടാകുമോ? ഇതിനു ഭഗവാന്‍ ഒരു ഉദാഹരണം പറഞ്ഞു കേള്‍പ്പിച്ചു. മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല. ഒരാള്‍ അതിനു യോഗ്യനായിരിക്കണം. ലേഖനം മുഴുവന്‍ വായിക്കുക »
ഭരതവംശവും ഭരത ചരിതവും- ഭാഗവതം (212)
കാലക്രമത്തില്‍ ഭരതന്‍ -ഭഗവാന്റെ അംശാവതാരം തന്നെ- ചക്രവര്‍ത്തിയായി. വിസ്മയിപ്പിക്കുന്ന തരത്തില്‍ അനേകം തവണ അദ്ദേഹം അശ്വമേധയാഗം നടത്തി. അമ്പത്തിയഞ്ചുതവണ ഗംഗാതീരത്തും എഴുപത്തിയെട്ടെണ്ണം യമുനാ തീരത്തുമാണ് നടത്തിയത്. പങ്കെടുത്ത പുരോഹിതന്‍മാര്‍ക്കെല്ലാം ഉദാരമായ സമ്മനങ്ങള്‍ നല്‍കി. ഈ യാഗങ്ങള്‍കൊണ്ട് ഭഗവല്‍കൃപയുണ്ടാവുകമൂലം ഭരതന് മായാബന്ധനമുണ്ടായിരുന്നില്ല. ഇതുവരെയുണ്ടായിട്ടില്ലാത്ത രീതിയില്‍ മഷ്നാരയാഗവും അദ്ദേഹം നടത്തി. എല്ലാ അയല്‍പ്രവിശ്യകളും ഭരതന്റെ കീഴിലായി. ലേഖനം മുഴുവന്‍ വായിക്കുക »
ശുദ്ധ ചൈതന്യം അഖണ്ഡമാണ് (58)
മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ് (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി.
ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്. അത് എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട് ബാഹ്യമായിട്ടു വര്‍ത്തിക്കുന്നു. മനസ്സിനെ വേദാന്തസിദ്ധാന്തങ്ങളില്‍ വ്യാപരിക്കുന്നതിനെനിക്കിഷ്ടമില്ല. ഈ അനുഭവം മേന്മയായ രീതിയില്‍ നിരന്തരമായിട്ടുണ്ടായിരിക്കാന്‍ ഭഗവാന്റെ ഉപദേശം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ലേഖനം മുഴുവന്‍ വായിക്കുക »







