കൂടുതല്‍ ലേഖനങ്ങള്‍

ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രം (56)

ഭഗവാന്‍ രമണ മഹര്‍ഷി : കര്‍മ്മവും മുക്തിമാര്‍ഗ്ഗമായി വരുമോ എന്ന് അര്‍ജ്ജുനന്‍ ചോദിച്ചപ്പോള്‍, കര്‍മ്മം കര്‍ത്തൃത്വമില്ലാതെ ചെയ്താല്‍ അത്‌ മുക്തിമാര്‍ഗ്ഗത്തില്‍പ്പെടുമെന്നു കൃഷ്ണന്‍ സമാധാനം പറഞ്ഞ, വേദശാസ്ത്രാദികളില്‍ പറയപ്പെടുന്ന കര്‍മ്മം കര്‍മ്മനാശഹേതുകമാണ്‌. കര്‍ത്തൃത്വത്തോടുകൂടി ചെയ്യപ്പെടുന്നവയാണ്‌ വര്‍ജ്യം. കര്‍മ്മത്തെ വിടേണ്ട. അതസാധ്യവുമാണ്‌. കര്‍ത്തൃത്വത്തിനെയേ വിടേണ്ടിയുള്ളൂ. അപ്പോള്‍ നടക്കേണ്ടത്‌ താനെ നടക്കും. ഒരു കര്‍മ്മവും നമ്മെ ബാധിക്കുകയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

നിഷ്കര്‍മ്മഭാവത്തിനു ആഗ്രഹിക്കുന്നവര്‍ (ജ്ഞാനേശ്വരി 3.6)

ആരാണോ കൈ കാല്‍ തുടങ്ങിയ കര്‍മ്മേന്ത്രിയങ്ങളെ നിയന്ത്രിച്ചിട്ട്, മനസ്സു കൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ച് കഴിഞ്ഞു കൂടുന്നത് അവന്‍ കപടനാട്യക്കാരന്‍ എന്ന് പറയപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ചാണൂര-മുഷ്ടിക വധം, കംസ വധവും മാതാപിതാക്കളുടെ മോചനവും – ഭാഗവതം (263)

കൃഷ്ണന്‍ കംസന്റെ നെഞ്ചിലേക്ക്‌ ചാടിക്കയറി. കംസന്‍ മരിച്ചു. എന്നാല്‍ രാപകല്‍ ശ്വാസഗതിയിലും ഊണിലും ഉറക്കത്തിലും നടത്തയിലും സംസാരത്തിലും കംസന്‍ കൃഷ്ണനെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരുന്നതിനാല്‍ തുലോം അപ്രാപ്യമായ ആ നിര്‍വ്വാണപദത്തെത്തന്നെ പ്രാപിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

‘ഞാന്‍’ ഇല്ലാതാകണം (55)

ആത്മാവിനെ പ്രാപിക്കാന്‍ എന്തു പ്രയത്നം ചെയ്യണം? എന്ന ചോദ്യത്തിന് രമണ മഹര്‍ഷിയുടെ ഉത്തരം ഇങ്ങനെയായിരുന്നു :” ‘ഞാന്‍’ ഇല്ലാതാകണം. ആത്മാവ്‌ ആര്‍ക്കും പ്രാപിക്കാനുള്ളതല്ല. ആത്മാവ്‌ ഇല്ലാതിരുന്ന സമയമുണ്ടോ? അത് ആര്‍ക്കും പുതിയതല്ല. നിങ്ങള്‍ നിങ്ങളായിരിക്കൂ. പുതിയത്‌ ശാശ്വതമാവുകയില്ല. ആത്മാവ്‌ നിത്യബോധമാണ്‌.” ലേഖനം മുഴുവന്‍ വായിക്കുക »

കുവലയാപീഡവധം, ചാണൂരസംവാദം, ശ്രീകൃഷ്ണന്റെ രംഗപ്രവേശം – ഭാഗവതം (262)

മല്ലവീരന്മാര്‍ക്ക്‌ കൃഷ്ണന്‍ മിന്നല്‍പിണര്‍ പോലെ കാണപ്പെട്ടു. ആണുങ്ങള്‍ക്ക്‌ ഒരതിമാനുഷനായും സ്ത്രീകള്‍ക്ക്‌ കാമദേവന്റെ അവതാരമായും ഗോപന്മാര്‍ക്ക്‌ ബന്ധുവായും അധാര്‍മ്മികരായ രാജാക്കന്‍മാര്‍ക്ക്‌ ശിക്ഷകനായും മാതാപിതാക്കള്‍ക്ക്‌ കുട്ടിയായും കംസന്‌ കാലനായും അജ്ഞാനിക്ക്‌ വെറുമൊരു ബാലനായും യോഗിവര്യന്മാര്‍ക്ക്‌ പരമസത്യമായും വൃഷ്ണികള്‍ക്ക്‌ മഹത്തായ ദിവ്യതയുടെ പ്രതിരൂപമായും കൃഷ്ണന്‍ കാണപ്പെട്ടു. ലേഖനം മുഴുവന്‍ വായിക്കുക »

സ്വാമി വിവേകാനന്ദന്‍ – ജീവിതവും ഉപദേശങ്ങളും PDF

സ്വാമി വിവേകാനന്ദന്‍റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി, കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ അഞ്ചു രൂപ വിലയ്ക്ക് ശ്രീ രാമകൃഷ്ണമഠം അച്ചടിച്ച്‌ ലഭ്യമാക്കുന്ന ഒരു പുസ്തകമാണ് “സ്വാമി വിവേകാനന്ദന്‍ – ജീവിതവും ഉപദേശങ്ങളും” ഈ പുസ്തകത്തെ ആധാരമാക്കി ഭാരതത്തിന്‍റെ അങ്ങോളമിങ്ങോളം ക്വിസ്, ഉപന്യാസരചന, സംവാദം, പ്രസംഗം തുടങ്ങിയ നിരവധി മല്‍സരങ്ങള്‍ മഠം സംഘടിപ്പിക്കുന്നുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ? (54)

ഭഗവാന്‍ രമണ മഹര്‍ഷിയെപ്പറ്റി യോഗി രാമയ്യയുടെ അനുഭവകഥകള്‍ : ” ധ്യാനത്തെപ്പറ്റി ഞാന്‍ മഹര്‍ഷിയോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു. ഒരാള്‍ മരിച്ചു. ചിത കൂട്ടി പ്രേതത്തെ ചിതയില്‍ നിവര്‍ത്തി ഇടുന്നു. ചിതയില്‍ തീ കൊളുത്തുന്നു. ആദ്യം ചര്‍മ്മം വെന്തഴിയും. പിന്നീട്‌ ചത, പിന്നീട്‌ അസ്ഥി, ഇങ്ങനെ മുഴുവന്‍ വെന്തു ചാമ്പലാവും. എന്തവശേഷിക്കും? മനസ്സ്‌. ചോദിക്കാം ദേഹത്തില്‍ എത്രപേര്‍ ഉണ്ടെന്ന്‌. ഒന്നോ രണ്ടോ എന്ന്‌. രണ്ടുപേരാണുള്ളതെങ്കില്‍ ‘ഞാന്‍ എന്നല്ലല്ലോ, ഞങ്ങള്‍ എന്നുവേണ്ടേ പറയാന്‍? “ ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മപരിത്യാഗം അര്‍ത്ഥശുന്യമാണ് (ജ്ഞാനേശ്വരി 3.5)

ഒരിക്കലും ഒരു നിമിഷം പോലും ഒരുവനും കര്‍മ്മം ചെയ്യാതിരിക്കുന്നില്ല. എല്ലാവരും പ്രകൃതിയില്‍ നിന്നും രൂപം കൊള്ളുന്ന സത്വരജസ്തമോഗുണങ്ങളില്‍പെട്ട് അവശരായി കര്‍മ്മത്തെ നിര്‍ബ്ബന്ധമായി ചെയ്യേണ്ടിവരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണന്‍ ശിവന്റെ വില്ല് ഒടിക്കുന്നു- ഭാഗവതം (261)

പരമശിവന്റെ വില്ലു സൂക്ഷിച്ചു വച്ചിരിക്കുന്നു സ്ഥലമേതെന്നു കൃഷ്ണന്‍ അന്വേഷിച്ചു. അവിടെപ്പോയി അതെടുത്തുയര്‍ത്താന്‍ അദ്ദേഹം ചെന്നപ്പോള്‍ കാവല്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ കൃഷ്ണന്‍ അതെടുത്തുയര്‍ത്തി രണ്ടു കഷണമാക്കി ഒടിച്ചു കളഞ്ഞു. വില്ലു മുറിഞ്ഞ ശബ്ദം കംസന്റെ ചെവിയിലുമെത്തി. ലേഖനം മുഴുവന്‍ വായിക്കുക »

ഏകം സത്ത്‌ (53)

ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. വേറേ ചിലര്‍ ജഗത്‌ സത്യമാണെന്നു പറയുന്നല്ലോ: ഇതില്‍ ഏതാണ്‌ വാസ്തവം? രമണ ഭഗവാന്‍ : രണ്ടും വാസ്തവം. വ്യത്യസ്ത നിലകളില്‍ നിന്നുകൊണ്ട്‌ വ്യത്യസ്ത ദൃഷ്ടികളില്‍കൂടി പറഞ്ഞിരിക്കുന്നവയാണവ. മാറ്റമില്ലാത്തതായും എപ്പോഴും ഉള്ളതെന്നതുമായ പൊരുളേതോ അതു സത്യമെന്ന മുഖവുരയോടുകൂടിയാണ്‌ ഒരു ജിജ്ഞാസു അന്വേഷണമാരംഭിക്കുന്നത്‌. എന്നിട്ട്‌ മാറ്റമുള്ളതെന്ന കാരണത്താല്‍ അവന്‍ ഈ ലോകത്തെ മിഥ്യയെന്നു തള്ളുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മസ്വരൂപമേ നാമായിരിക്കുക (52)

ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യ വാണി : ഇപ്പോള്‍ ജനിച്ചിരിക്കുന്നതാരാണ്‌ ?, കഷ്ടപ്പെടുന്നതുമാരെന്നു നോക്കാം. ഉറങ്ങുമ്പോള്‍ ജന്മത്തെപ്പറ്റിയോ മറുപിറവിയെപ്പറ്റിയോ അരെങ്കിലും ചിന്തിക്കുന്നുണ്ടോ? അവിടെ ചിന്തയൊന്നുമില്ല. അതുകൊണ്ട്‌ ജനിച്ചവനുമില്ല, കഷ്ടപ്പെടുന്നവനുമില്ല. ജനനമരണങ്ങളും കഷ്ടപ്പാടുകളും എല്ലാം വിചാരത്തില്‍ മാത്രം. വിചാരം എവിടെനിന്നു വരുന്നുവെന്നു നോക്കിയാല്‍ വിചാരമേ ഉണ്ടാവുകയില്ല. വിചാരമൊഴിഞ്ഞാല്‍ സര്‍വ്വപ്രശ്നങ്ങളും മാറി ആനന്ദസ്വരൂപിയായി നാമിരിക്കുന്നു. ജനനനിവൃത്തി എന്നതിതാണ്‌. ജന്മാന്തരത്തെപ്പറ്റി എന്തിനു ഖേദിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മ സ്പര്‍ശമില്ലാത്ത ബ്രഹ്മനിഷ്ഠ അനുഭവിക്കണം (ജ്ഞാനേശ്വരി 3.4)

കര്‍മ്മം ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ട് ഒരുവന്‍ നൈഷ്കര്‍മ്മ്യം പ്രാപിക്കുന്നില്ല. കര്‍മ്മങ്ങളെ ത്യജിച്ചു എന്നത് കൊണ്ട് സിദ്ധിയെ പ്രാപിക്കുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

അക്രുരന്റെ ശ്രീകൃഷ്ണസ്തുതി – ഭാഗവതം (259)

പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണ്‌ എല്ലാ ജീവജാലങ്ങള്‍ക്കും ദേവതകള്‍ക്കുപോലും ജന്മമേകുന്നത്‌. പ്രകൃതിയാകട്ടെ, അവിടുത്തെ പ്രകൃതിയത്രെ. അങ്ങനെ എല്ലാം അങ്ങിലേയ്ക്കു തന്നെ തിരിച്ചു ചെല്ലുന്നു. അവിടുന്നാണ്‌ വിശ്വസത്ത. അജ്ഞാനം കൊണ്ട്‌ ഞങ്ങള്‍ അങ്ങില്‍ നിന്നു പുറംതിരിഞ്ഞ് സുഖത്തിനു പിന്നാലെ പായുന്നു. മരീചികയിലേക്ക്‌ വെളളത്തിനായി ഓടിച്ചെല്ലുന്നു. വിഡ്ഢികളെപ്പോലെയത്രെ ഞങ്ങള്‍. പായല്‍മൂടിക്കിടക്കുന്ന സ്വന്തം തടാകമുപേക്ഷിച്ചത്രേ ഞങ്ങള്‍ മരീചികതേടി അലയുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

കേവലജ്ഞാനവും ഈശ്വരസ്വരൂപവും (51)

രമണ ഭഗവാന്‍ പറയുന്നു : ” ഭക്തിമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗവും എല്ലാം ഒന്നാണ്‌.ആത്മസമര്‍പ്പണവും ആത്മവിചാരണയും ആത്മസാക്ഷാല്‍ക്കാരത്തില്‍ അവസാനിക്കുന്നു. ‘ഞാന്‍’ എന്ന്‌ തന്നെപ്പറ്റി കൂടുതലൊന്നും ചിന്തിക്കാതിരിക്കുന്നത്‌ ശരിയായ ആത്മസമര്‍പ്പണം. അപ്പോള്‍ അഹന്തയാകുന്ന ഊന്നുവടിയില്ലാതാകുന്നതിനാല്‍ വാസനകള്‍ എല്ലാം ഒഴിഞ്ഞ്‌ മോചനം ഉണ്ടാകും വ്യക്തിബോധം അവശേഷിച്ചിരിക്കുകയില്ല.” ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരദര്‍ശനം സാധ്യമല്ലേ? (50)

ഈ ചോദ്യത്തിനുത്തരമായി ഭഗവന്‍ രമണ മഹര്‍ഷി പറഞ്ഞതിങ്ങനെയായിരുന്നു. “കാണാം. നിങ്ങള്‍ അതുമിതും കാണുന്നില്ലേ. പിന്നെ എന്തുകൊണ്ട്‌ ഈശ്വരനെ കാണാനൊക്കുകയില്ല. ഈശ്വരനെന്താണെന്നറിഞ്ഞാല്‍ മതി. അപ്പോള്‍ എല്ലാവരും എപ്പോഴും ഈശ്വരനെ കണ്ടുകൊണ്ടാണിരിക്കുന്നതെന്നു മനസ്സിലാവും. ഈശ്വരസ്വരൂപം എന്താണെന്നറിയാത്തതിനാല്‍ അവനെ എപ്പോഴും കണ്ടുകൊണ്ടിരുന്നിട്ടും കാണാത്ത മട്ടിരിക്കുന്നു. “ ലേഖനം മുഴുവന്‍ വായിക്കുക »