ഇത് ചാതുര്‍മാസ്യപുണ്യകാലം.ഗുരുപൂര്‍ണ്ണിമ മുതല്‍ ആരംഭിക്കുന്ന ഈ പുണ്യകാലത്തില്‍ നമ്മുടെ പരമലക്ഷ്യത്തിലേക്കുള്ള ചില സാധനകള്‍ക്ക് തുടക്കം കുറിക്കുന്നത് നന്നായിരിക്കും. സാധനകള്‍ മനസ്സിനെ നിര്‍മ്മലമാക്കാന്‍ സഹായിക്കുന്നു. സാധനയുടെ പുരോഗമനത്തിനായി സ്വാപഗ്രഥനം(Self analysis) ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് സ്വയം തെറ്റുകളെ തിരുത്തുവാനും ചെയ്യപ്പെടുന്ന തെറ്റുകള്‍ക്കു ശിക്ഷ നിശ്ചയിച്ച് വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുവാനും സഹായിക്കുന്നു. അങ്ങനെ പൂര്‍ണതയിലേക്കെത്തുന്നതിന് ഉപകാരപ്രദമായ ഒരു അദ്ധ്യാത്മികഡയറി സൂക്ഷിക്കുന്നത് ഉപയോഗപ്രദമായിരിക്കും. ഈ ആശയം തന്റെ Essence of Yoga എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചത് ബ്രഹ്മശ്രീ ശിവാനന്ദ സരസ്വതി മഹാരാജാണ് (ശിവാനന്ദാശ്രമം, ഋഷികേശ്). ഇതിനു ഉപയോഗപ്രദമായ ഒരു ചെക്ക്‌ലിസ്റ്റ് സ്പ്രെഡ്‍ഷീറ്റ് ഫോര്‍മാറ്റില്‍ മലയാളത്തില്‍ ഇവിടെ സമര്‍പ്പിക്കുന്നു. Essence of Yoga-യുടെ Spiritual Sadhana എന്ന അഞ്ചാമത്തെ അദ്ധ്യായത്തില്‍ ഓരോന്നിനെ ക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 122
ചിത്രകേതുവിന് പാര്‍വ്വതീദേവിയുടെ ശാപം - ഭാഗവതം (150)
ഭഗവാന്‍ നാരായണന്റെ ഭക്തനായിട്ടുളളവര്‍ക്ക് യാതൊന്നിനേയും ഒരിടത്തും ഭയപ്പെടേണ്ടതില്ല. സ്വര്‍ഗ്ഗനരകങ്ങളും മുക്തിപദത്തിലോ ഒന്നും യാതൊരു വ്യത്യസ്ഥതയും അവര്‍ കാണുന്നില്ല. ശാപവും അനുഗ്രഹവും വ്യത്യസ്ഥഭാവത്തോടെ സ്വീകരിക്കുന്നുത് അജ്ഞതയുടെ ലക്ഷണമത്രേ. മോഹിതരായ ആത്മാക്കളാണ് സുഖാന്വേഷികളും ദുഃഖദ്വേഷികളുമായിരിക്കുന്നത്. ഭഗവാന്‍ വാസുദേവനില്‍ ഭക്തരായവര്‍ ഒന്നിനു വേണ്ടിയും കൊതിക്കുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »
നന്നായി ജീവിക്കാനുള്ള വഴി
പുരാണങ്ങളാകുന്ന കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍ ലേഖനം മുഴുവന്‍ വായിക്കുക »
ആദിശേഷമൂര്‍ത്തിയെ ശരണം പ്രാപിക്കല്‍ - ഭാഗവതം (149)
എല്ലാ ജീവജാലങ്ങളുടേയും ആത്മാവ് ഞാന്‍ തന്നെയാണ്. ഞാനവരുടെ സൃഷ്ടികര്‍ത്താവുമാണ്. വചനങ്ങളും പരമസത്തയും എന്റെ ശരീരങ്ങള്‍. സ്വപ്നാവസ്ഥയില്‍ ഒരുവന്‍ തന്റെയുളളില്‍ പലേവിധ സത്വങ്ങളെ കാണുന്നു. ജാഗ്രദ്‍അവസ്ഥയില്‍ അവന്‍ ഒറ്റപ്പെട്ട വ്യക്തിയാവുന്നു . ഈ രണ്ടവസ്ഥകള്‍ക്കും അടിസ്ഥാനമായിട്ടുളളത് അവന്‍ തന്നെയാണല്ലോ. അതുപോലെ ഒരുവന്‍ വിശ്വത്തിലെ എല്ലാ ജീവജാലങ്ങളെയും താദാത്മ്യം പ്രാപിക്കണം. അവയെല്ലാം ഞാനാണെന്ന ഏകാത്മകതാബോധം ഉണ്ടാക്കിയെടുക്കണം. നാനാത്വത്തില്‍ ഏകത്വമായി വിളങ്ങുന്ന ബോധസ്വരൂപമാണ് ഞാന്‍. എന്നെ മറന്നുകൊണ്ട് ജീവിക്കുമ്പോള്‍ ഒരുവന്‍ വൈവിധ്യങ്ങളുടെ നൂലാമാലകളിലും ഭൗതികതയിലും കുടുങ്ങുന്നു. ഇത്തരത്തിലുളള കര്‍മ്മങ്ങളാണ് ദുഃഖഹേതു. ഇച്ഛയേതുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിവേകലക്ഷണവും. ഈ വിവേകത്താല്‍ എന്നില്‍ ഭക്തിയുണ്ടാവുന്നു. വിവേകമുണ്ടായി വളര്‍ന്നു് താമസിയാതെ നിനക്ക് പരിപൂര്‍ണ്ണനാവാന്‍ കഴിയും. ലേഖനം മുഴുവന്‍ വായിക്കുക »
എവിടേയും എപ്പോഴും പരാജയം കാത്തിരിക്കുന്നു. എന്തു ചെയ്യും?
ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം. ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം. അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും. ലേഖനം മുഴുവന്‍ വായിക്കുക »
ചിത്രകേതുവിന് പുത്രജീവന്റെ ഉപദേശം - ഭാഗവതം (148)
ഞാന്‍ ചിരഞ്ജീവിയും ശരീരങ്ങളുടെ മാറ്റങ്ങള്‍ ബാധിക്കാത്തതുമാണ്. ഏതു ജന്മത്തിലാണ് ഇവര്‍ എന്റെ അച്ഛനമ്മമാരായിരുന്നത്? എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്നു. പലേ ജന്മങ്ങളും പലേ ശരീരങ്ങളായി ജനിച്ചു മരിക്കുന്നതുകൊണ്ട് എല്ലാ ബന്ധങ്ങളും താല്‍ക്കാലികം മാത്രമാണ്. എന്റേത് എന്ന തോന്നലുണ്ടാവുന്നത് ഭൗതീകബന്ധം നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. ആത്മാവിന് ആരോടും മമതയോ വെറുപ്പോ ഇല്ല. ആത്മാവ് വെറും നിശ്ശബ്ദസാക്ഷിയത്രെ. അതിന് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല. കാര്യകാരണങ്ങളുടെ കണ്ണികള്‍ക്കും ആത്മാവിനെ ബന്ധിക്കാനാവില്ല. ലേഖനം മുഴുവന്‍ വായിക്കുക »
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
വാശിയും വൈരാഗ്യവും ദുരഭിമാവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നാം തയ്യാറായാല്‍, മുന്‍കൈ എടുത്താല്‍ ‘കൊടിയ ശത്രുക്കള്‍’ പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതു കാണാം. ലേഖനം മുഴുവന്‍ വായിക്കുക »
ചിത്രകേതുവിന് നാരദരുടേയും അംഗിരസ്സിന്‍റേയും തത്വോപദേശം - ഭാഗവതം (147)
“രാജന്‍ ആര്‍ക്കുവേണ്ടിയാണ് ദുഃഖിക്കുന്നുത്? ഇവര്‍ ജനിക്കുന്നതിനു മുന്‍പ് എന്തായിരുന്നു? കഴിഞ്ഞജന്മത്തില്‍ നിങ്ങളുമായി എങ്ങനെ ബന്ധപെട്ടിരുന്നു? അടുത്ത ജന്മത്തിലെ ബന്ധമെന്തായിരിക്കും? മണല്‍ത്തരികള്‍ കൂടിച്ചേരുകയും വേര്‍പെടുകയും ചെയ്യുന്നു അരുവി പോലെ കാലത്തിന്റെ ഒഴുക്കില്‍ കണ്ടു മുട്ടുകയും വേര്‍പിരിയുകയും ചെയ്യുന്നു ബന്ധങ്ങളേയുളളൂ. ഞങ്ങളും നിങ്ങളും അവരും, ചരവും അചരവുമായ എല്ലാം ജന്മത്തിനു മുന്‍പ് ഇങ്ങനെ തന്നെയായിരുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »
സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം?
നാം ആരെ സേവിച്ചാലും അത് ഈശ്വരസേവയായി ഗണിക്കണം. നമ്മുടേതെന്ന് നമുക്ക് തോന്നുന്നതെല്ലാം സേവനത്തിനുള്ള മുടക്കു മുതലുകളാണ്. ലേഖനം മുഴുവന്‍ വായിക്കുക »
സ്നേഹം ദുര്‍ബ്ബലതയോ?
സ്നേഹം കൊണ്ട് വഴിപ്പെടുന്നതും സ്വാര്‍ത്ഥത കൊണ്ട് മെരുങ്ങുന്നതും രണ്ടും രണ്ടു തന്നെ. ആദ്യത്തേതില്‍ ധീരതയാണ് കാരണമെങ്കില്‍ രണ്ടാമത്തേത് ദുര്‍ബ്ബലതയും. ലേഖനം മുഴുവന്‍ വായിക്കുക »







