കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 124

വൈവസ്വതമനുവംശ വര്‍ണ്ണന, സുദ്യുമ്നന്റെ സ്ത്രീത്വപ്രാപ്തി - ഭാഗവതം (194)

ശ്രദ്ധാദേവന്‍, വിവസ്വന്റെയും സംജ്ഞനയുടെയും പുത്രനായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ മന്വന്തരത്തിലെ മനുവായ വൈവസ്വതനത്രെ. അദ്ദേഹത്തിന്‌ മക്കളില്ലായിരുന്നു. അതിനാല്‍ വസിഷ്ഠമുനി സന്താനപ്രാപ്തിക്കായി ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. പുത്രനെ ആഗ്രഹിച്ചിരുന്ന രാജാവിന്റെ പത്നിക്കാകട്ടെ ഒരു മകളെയാണു വേണ്ടിയിരുന്നത്‌. അതുകൊണ്ട്‌ രാജപത്നി ഒരു യാഗപുരോഹിതനെ സമീപിച്ച്‌ ആഗ്രഹമറിയിച്ചു. പുരോഹിതന്‍ മന്ത്രത്തില്‍ ചെറിയൊരു വ്യതിയാനം വരുത്തിയതിന്റെ ഫലമായി ഒരു മകളാണുണ്ടായത്‌. രാജാവ്‌ ആശാഭംഗത്തോടെ വസിഷ്ഠനോട്‌ പരാതി പറഞ്ഞു. ഭഗവല്‍ശക്തികൊണ്ട്‌ വസിഷ്ഠന്‌ കുട്ടിയുടെ ലിംഗം മാറ്റുവാനുളള കഴിവുണ്ടായി. അങ്ങനെ മനുപുത്രിയായ ഇള, സുദ്യുമ്നന്‍ എന്ന മകനായിത്തീര്‍ന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മത്സ്യാവതാരവര്‍ണ്ണന - ഭാഗവതം (193)

ഭഗവാനേ, വിഡ്ഢികള്‍ അജ്ഞതാബന്ധനത്തിന്റെ ശക്തികൊണ്ട്‌ വിവിധ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. സുഖത്തിനുവേണ്ടി ഇങ്ങനെ പരിശ്രമിക്കുന്തോറും സുഖം അവരില്‍ നിന്നകന്നു പോകുന്നു. അജ്ഞാനിയായ ഒരുവന്‍ മറ്റൊരജ്ഞാനിയെ ഗുരുവായി സ്വീകരിച്ച്‌ അവിവേകോപദേശമനുസരിച്ച്‌ ജീവിക്കുന്നു. അതുകൊണ്ട്, ഞങ്ങള്‍ ഒരിക്കലും നശിക്കാത്ത വിവേകവിജ്ഞാനത്തിന്റെ ഉറവിടമായ പരമഗുരുവിനെത്തന്നെ ശരണം പ്രാപിച്ചിരിക്കുന്നു. അജ്ഞതാബന്ധമറുത്ത്‌ ഞങ്ങളുടെ ഹൃദയത്തെ മുക്തമാക്കാനുളള മാര്‍ഗ്ഗമേതെന്നു് ഞങ്ങളെ പഠിപ്പിച്ചാലും. ലേഖനം മുഴുവന്‍ വായിക്കുക »

ബലിയുടെ സുതലപ്രവേശം - ഭാഗവതം (192)

ഭഗവന്‍,അവിടുന്ന് ലീലയായി മാത്രം ഈ വിശ്വത്തെ സൃഷ്ടിച്ചിരിക്കുന്നു. എല്ലാറ്റിലും വിളങ്ങുന്ന ആത്മാവ്‌ അവിടുന്നു തന്നെ. എങ്കിലും സ്വഭക്തന്മാരില്‍ അവിടുത്തെ കൃപാസാഗരം ചൊരിയുന്നു ഭക്തന്മാരോടുളള ഈ പ്രത്യേകതയും അത്ഭുതം തന്നെ. കല്‍പവൃക്ഷം അങ്ങനെയാണല്ലോ. ആഗ്രഹസഫലീകരണത്തിന്‌ വരുന്നവരുടെ യോഗ്യത നോക്കിയല്ല അങ്ങനെയുളള വൃക്ഷം അവര്‍ക്ക്‌ ഫലം നല്‍കുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ബലിക്ക് ഭഗവാന്‍ വരദാനം നല്‍കുന്നു - ഭാഗവതം (191)

ഭഗവാന്‍ പറഞ്ഞു:
ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കുമ്പോള്‍ ആദ്യം അവരുടെ ഭാഗ്യങ്ങളും സ്വത്തുക്കളും അവരില്‍ നിന്നുകറ്റുന്നു. അവ ഒരുവന്‌ മറ്റുളളവരെ നിന്ദിക്കാനും എന്നെപ്പോലും അപഹസിക്കാനും ഇടവരുത്തുന്നു. എന്നാല്‍ ഏതൊരുവന്‍ സ്വത്തുകൊണ്ടോ, കുലമഹിമയാലോ, പുണ്യകര്‍മ്മങ്ങളാലോ, യുവത്വംകൊണ്ടോ, വിദ്യ, ശക്തി, ധനം എന്നിവയാലോ ചഞ്ചലപ്പെടാതേയും, അഹങ്കാരിയോ ധിക്കാരിയോ ആവാതേയും ഇരിക്കുന്നുവോ, അവന്റെ അത്തരത്തിലുളള ഭാഗ്യവും എന്റെ അനുഗ്രഹമാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഋഷികളുടെ വാമനസ്തുതിയും ബലിബന്ധനവും - ഭാഗവതം (190)

ബലി തന്റെ അനുയായികളോടു പറഞ്ഞു:
ഏതൊരു ഭഗവാനാണോ നമുക്ക്‌ കുറച്ചുമുന്‍പ്‌ നന്മയും വിജയവുമരുളി ദേവന്മാരുരുടെ പരാജയത്തിന്‌ ഹേതുവായി വര്‍ത്തിച്ചത്, അതേ ഭഗവാന്‍ അതിനു വിപരീതമായി വര്‍ത്തിക്കുന്നു. ആര്‍ക്കും സമയത്തെ ശക്തികൊണ്ടോ. നയംകൊണ്ടോ, ബുദ്ധികൊണ്ടോ, പടകളെക്കൊണ്ടോ, മന്ത്രങ്ങളാലോ, മരുന്നിനാലോ, സാമദാനഭേദദണ്ഡ മാര്‍ഗ്ഗങ്ങളാലോ വിജയിക്കാന്‍ സാദ്ധ്യമല്ല തന്നെ. അതുകൊണ്ട്‌ ഈ വൃഥായത്നത്തില്‍നിന്നു പിന്തിരിഞ്ഞാലും. ആത്മസംയമനത്തോടെ, നമുക്കുളള കാലവും വരും എന്നു കരുതി, അതുവരെ കാത്തിരിക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

വാമനമൂര്‍ത്തിയുടെ വിശ്വരൂപം - ഭാഗവതം (189)

അസത്യത്തിലും വലിയ പാപമില്ല. സമ്പത്ത്‌ ഒരുവനെ അവന്റെ മരണത്തോടെ കൈവിട്ട്‌ പോവുന്നു. എന്നാല്‍ എന്തു കൊണ്ട്‌ അവന്‍ സ്വയം നേരത്തെ തന്നെ സമ്പത്തിനെ ഉപേക്ഷിച്ചുകൂടാ? മഹാമനസ്കരായ ദദീചിയും ശിബിയും മറ്റുളളവര്‍ക്ക്‌ ജീവിക്കാനായി സ്വയം ബലികഴിച്ചവരാണല്ലോ. നമ്മുടെ പ്രഗത്ഭരും വീരന്മാരുമായ പൂര്‍വ്വപിതാക്കള്‍ ഉണ്ടാക്കിയ സമ്പത്തും, അവരുടെ ഉല്ലാസജീവിതവുമെല്ലാം ലോകം എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍
അവരുടെ ബഹുമതികള്‍ മാത്രം ജനങ്ങള്‍ ഓര്‍ക്കുന്നു. വലിയ നായകന്മാരെ കാണാന്‍ അത്ര പ്രയാസമൊന്നുമില്ല, എന്നാല്‍ തന്റെ സമ്പാദ്യം മുഴുവന്‍ മറ്റൊരാള്‍ക്ക്‌ വേണ്ടി നല്‍കുന്ന ഒരാളെ കാണുക ക്ഷിപ്രസാദ്ധ്യമല്ല തന്നെ. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍ ബലിയോട് മൂന്നടി ഭൂമി യാചിക്കുന്നതും ശുക്രമുനിയുടെ വിരോധവും - ഭാഗവതം (188)

മൂന്നു ലോകങ്ങളിലെയും വസ്തുവകകള്‍ കൊണ്ടുപോലും ഇന്ദ്രിയനിയന്ത്രണമില്ലാത്ത ഒരുവന്‌ സംതൃപ്തിയുണ്ടാക്കുക അസാദ്ധ്യം. കൂടുതല്‍ കിട്ടുന്തോറും ഇനിയും കൂടുതല്‍ വേണമെന്ന ആഗ്രഹം അവനുണ്ടാവുന്നു. അസംതൃപ്തിയും അത്യാഗ്രഹവും ജീവാത്മാക്കളുടെ ദേഹാന്തരപ്രാപ്തിക്കിടവരുത്തുന്നു. സംതൃപ്തി, മുക്തി ലഭിക്കാന്‍ സഹായിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വാമനാവതാരവും ദേവന്മാര്‍ ചെയ്യുന്ന സത്കര്‍മ്മവും - ഭാഗവതം (187)

വിജയദ്വാദശി എന്നറിയപ്പെടുന്ന പുണ്യദിനത്തില്‍ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷത്തിന്റെ പന്ത്രണ്ടാംദിനത്തില്‍ , ചന്ദ്രന്‍ ശ്രാവണത്തില്‍ നില്‍ക്കുന്നു അഭിജിത്ത്‌ എന്നറിയപ്പെടുന്ന ദിനത്തില്‍ , കശ്യപമുനിയുടെ ഗൃഹത്തില്‍ അദിതിയുടെ മകനായി ഭഗവാന്‍ അവതരിച്ചു. എല്ലാ സ്വര്‍ഗ്ഗരാശികളും ആഹ്ലാദഭരിതരാവുകയും ആ ദിനം കൊണ്ടാടുകയും ചെയ്തു. ഭഗവാന്റെ അവതാരസമയത്തുതന്നെ നാലു തൃക്കരങ്ങളും മറ്റു ദിവ്യവസ്തുക്കളും ഉണ്ടായിരുന്നു. മഞ്ഞപ്പട്ടുടയാടയും ചാര്‍ത്തി ഭഗവാന്‍
കാണപ്പെട്ടു. എന്നാല്‍ ക്ഷണനേരംകൊണ്ട്‌ ഭഗവാന്‍ കുളളനായ ഒരു ബാലന്റെ രൂപമെടുത്തു. ലേഖനം മുഴുവന്‍ വായിക്കുക »

പയോവ്രതാനുഷ്ഠാനത്താല്‍ അദിതിയുടെ ഗര്‍ഭധാരണം - ഭാഗവതം (186)

അദിതിയടെ ഉദരത്തില്‍ പ്രഭാപൂരിതനായ ഭഗവാനെ ദര്‍ശിച്ച ബ്രഹ്മാവ്‌ ഭഗവാനെ ഇപ്രകാരം സ്തുതിച്ചു: ഭഗവാന്‍, അവിടുന്ന് മൂന്നു് ലോകങ്ങളും കൈയ്യാളുന്നു, എന്നാല്‍ അവയ്ക്കെല്ലാമതീതനുമാണവിടുന്നു്. ഈ വിശ്വം മുഴുവന്‍ അവിടുന്നില്‍ നിലനില്‍ക്കുന്നു. വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു വൈക്കോല്‍ത്തുരുമ്പുപോലെയാണ്‌ ഈ വിശ്വം മുഴുവനും. അങ്ങുതന്നെ എല്ലാ സൃഷ്ടികളും നടത്തുന്നു. എന്നിട്ടവകളില്‍ അന്തര്യാമിയായി പ്രവേശിക്കുന്നു. ഭഗവാന്‍ എന്നെന്നും വിജയിക്കട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

അദിതിക്ക് കശ്യപന്‍ പയോവ്രതം ഉപദേശിക്കുന്നു. - ഭാഗവതം (185)

ഭഗവാന്റെ മായാശക്തിയില്‍ വിസ്മയം പൂണ്ട കശ്യപമുനി മനുഷ്യരുടെ സത്യദര്‍ശനം മായാശക്തികൊണ്ട്‌ എങ്ങനെയൊക്കെയാണ്‌ മൂടുന്നതെന്നു് ചിന്തിച്ചു. മായാബന്ധങ്ങളോട്‌, – ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം – ആസക്തി പൂണ്ട്, അനന്തവും നിത്യവുമായ പരമാത്മാവിനെ, നശ്വരമായ ദേഹമായി തെറ്റിദ്ധരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »