കൂടുതല്‍ ലേഖനങ്ങള്‍

കര്‍മ്മയോഗവും ജ്ഞാനയോഗവും (ജ്ഞാനേശ്വരി 3.3)

ഭക്ഷണം സ്വന്തമായി പാചകം ചെയ്തതായാലും മറ്റൊരാള്‍ പാചകം ചെയ്തതായാലും വിശപ്പടക്കുന്നതിനു ഒരു പോലെ ഉപകരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികളുടെ ഗതി ഭിന്നമാണെങ്കിലും അവ രണ്ടും അവസാനം സമുദ്രത്തില്‍ ലയിച്ചു ഒന്നായിത്തീരുന്നു. അതുപോലെ കര്‍മ്മയോഗവും ജ്ഞാനയോഗവും വ്യത്യസ്ത മാര്‍ഗങ്ങളായി തോന്നുമെങ്കിലും, അത് ഒരേ സത്യത്തിലേക്കു നയിക്കുന്നുവെന്ന നിലയില്‍, അവ യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

അക്രൂരന്റെ ഗോകുലയാത്രയും ഭഗവദ്ഭക്തിയും – ഭാഗവതം (257)

അക്രൂരന്‍ രാമകൃഷ്ണന്‍മാരുടെ മുന്‍പിലെത്തി. അദ്ദേഹം അവരെ പരംപൊരുളെന്നുതന്നെ കതുതി അവരുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. അവര്‍ അക്രൂരനെ ആലിംഗനം ചെയ്താദരിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ബലരാമന്‍ അക്രൂരന്റെ പാദം കഴുകി. കൃഷ്ണന്‍ ആഹാരവും പൂമാലയുമായി വന്നു. നന്ദന്‍ കുശലം ചോദിച്ചു. സുഖംതന്നെയല്ലേ അക്രൂരാ? ദുഷ്ടനായ കംസന്റെ ദയവില്‍ കഴിയുമ്പോള്‍ എന്തു സുഖവും സമാധാനവും അല്ലേ? ലേഖനം മുഴുവന്‍ വായിക്കുക »

ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ? (49)

വേറൊരു സന്ദര്‍ശകന്‍ രമണ ഭഗവാനോട് ചോദിച്ചു. മോക്ഷപ്രാപ്തിക്കെന്തുവേണം?” ആദ്യം മോക്ഷമെന്നതെന്തെന്നു നോക്കാം, ജന്മമെന്നതെന്തെന്നും മരണമെന്നതെന്തെന്നും അറിഞ്ഞുകൊണ്ടാല്‍ മതി.” എന്നായിരുന്നു മഹര്‍ഷിയുടെ ഉത്തരം . ലേഖനം മുഴുവന്‍ വായിക്കുക »

കേശി, വ്യോമാസുരവധവും നാരദമുനിയുടെ ഭഗവത്സ്തുതിയും – ഭാഗവതം (256)

ദിവ്യര്‍ഷിയായ നാരദന്‍ പറഞ്ഞു: ‘കൃഷ്ണാ അവിടുന്ന് അനന്തനായ ഭഗവാന്‍ തന്നെയാണ്‌. അവിടുത്തെത്തന്നെ പ്രഭാവമായ മായാശക്തിയുടെ സഹായത്താല്‍ അങ്ങ്‌ വിശ്വസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നു. അവിടുന്നിപ്പോള്‍ മര്‍ത്യജന്മമെടുത്തിരിക്കുന്നത്‌ ദുഷ്ടതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ധര്‍മ്മത്തെ ഉദ്ധരിക്കുവാനുമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം (48)

സൃഷ്ടിക്രമത്തിന്റെ വൈരുധ്യത്തെപ്പറ്റി രമണ മഹര്‍ഷി ഇങ്ങനെ പറയുന്നു : ഓരോരോ ഋഷികള്‍ ഓരോരോ കാലങ്ങളില്‍ സൃഷ്ടിക്രമത്തിന്റെ പലവിധ അംശങ്ങളെ ഓരോരു നിലകളില്‍നിന്നുകൊണ്ട്‌ പ്രസ്താവിച്ചിരിക്കുന്നു. അതിനെപ്പറ്റി നാമെന്തിനു ശ്രദ്ധിക്കണം? അഴിവില്ലാത്ത ആത്മസ്വരൂപമേ നാമെന്നതാണ്‌ വേദങ്ങളുടെ അന്ത്യോപദേശം. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രേയസ്കരമായിട്ടുള്ളത് എന്താണ് ? (ജ്ഞാനേശ്വരി 3.2)

ഒരു ശിശുവിന് അതിന്റെ മാതാവിന്റെ മുല കുടിക്കുന്നതിനു സമയക്ളിപ്തത ഇല്ലാത്തതുപോലെ, അല്ലയോ കരുണാനിധിയായ ഭഗവാനെ, ഞാന്‍ ‍എന്റെ ആഗ്രഹങ്ങള്‍ അങ്ങയോട് ചോദിക്കുകയാണ്. ഇഹത്തിലും പരത്തിലും എനിക്കു ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്നു പറഞ്ഞു തന്നാലും. ലേഖനം മുഴുവന്‍ വായിക്കുക »

അരിഷ്ടാസുരവധം – ഭാഗവതം (255)

അക്രൂരന്‍ പറഞ്ഞു: ‘സ്വരക്ഷയ്ക്കായി അങ്ങ്‌ ആസൂത്രണം ചെയ്ത പദ്ധതികള്‍ നല്ലവണ്ണം ചിന്തിച്ചുറപ്പിച്ചതു തന്നെ. എന്നാല്‍ ഒരിക്കല്‍ കര്‍മ്മത്തിലേര്‍പ്പെട്ടാല്‍പ്പിന്നെ കര്‍മ്മഫലത്തെപ്പറ്റി ആകുലപ്പെടരുത്‌. കാരണം അത്‌ ദൈവഹിതമത്രെ. ദൈവഹിതം വിപരീതമാണെങ്കില്‍ കൂടി ആളുകള്‍ ഉയര്‍ന്ന ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സര്‍വ്വവും അഭേദം (47)

രമണ ഭഗവാനോട് ഒരാള്‍ ചോദിച്ചു : ദേഹം ഞാനല്ല, കര്‍ത്താവും ഭോക്താവും ഞാനല്ല എന്ന മട്ടില്‍ സ്വരൂപത്തെ ദര്‍ശിക്കാമോ? അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു : ഇത്തരം വിചാരങ്ങളെല്ലാമെന്തിന്‌? നമ്മിലാരെങ്കിലും താന്‍ മനുഷ്യനാണെന്ന് ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടോ? അങ്ങനെ ഓര്‍മ്മിച്ചില്ലെങ്കില്‍ നാം മനുഷ്യരല്ലാതായിപ്പോകുമോ? ലേഖനം മുഴുവന്‍ വായിക്കുക »

ഗോപികമാരുടെ ശ്രീകൃഷ്ണവര്‍ണ്ണന – ഭാഗവതം (254)

ഓടക്കുഴല്‍ വായനയില്‍ അഗ്രഗണ്യനായിട്ടുളള കൃഷ്ണന്‍ തന്റെ ചുണ്ടുകള്‍ ഓടക്കുഴലില്‍ അമര്‍ത്തി കൈവിരലുകള്‍ അതില്‍ നൃത്തം ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അപ്സരസ്ത്രീകള്‍ പോലും പ്രേമവിവശരായിത്തീരുന്നു. അല്ലല്ല, കൃഷ്ണന്റെ സംഗീതം മാന്‍പേടകളേയും പശുക്കളേയും ആകര്‍ഷിക്കുന്നു. ഹൃദയം പ്രേമസുരഭിലമായിത്തീര്‍ന്ന അവര്‍ വായിലിരിക്കുന്ന പുല്ലു തിന്നാന്‍ പോലും മറന്നിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ (46)

മധുരയിലെ ഒരു വക്കീല്‍ ശ്രീ നടേശന്‍ ഭഗവാന്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : ശിവന്‍ ‍, വിഷ്ണു മുതലായ മൂര്‍ത്തികളും, കൈലാസം, വൈകുണ്ഠം എന്നീ ലോകങ്ങളും വാസ്തവമാണോ? ഭഗവാന്‍ : നാമും ഈ ലോകത്തില്‍ എത്രത്തോളം വാസ്തവമോ അത്രത്തോളം അവരും വാസ്തവമായിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മമോ കര്‍ത്താവോ അവശേഷിക്കുന്നില്ല (ജ്ഞാനേശ്വരി 3.1)

അല്ലയോ കൃഷ്ണ, കര്‍മ്മത്തെക്കാള്‍ അധികം ശ്രേഷ്ഠം ജ്ഞാനമാണെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കില്‍, ഹേ കേശവാ, എന്തിനാണ് എന്നെ കൊണ്ട് ഭയാനകമായ ഈ കര്‍മ്മം അങ്ങ് ചെയ്യിക്കുന്നത് ? ലേഖനം മുഴുവന്‍ വായിക്കുക »

സുദര്‍ശനന് ശാപമോഷവും, ശംഖചൂഡവധവും – ഭാഗവതം (253)

സുദര്‍ശനന്‍ പറഞ്ഞു- ഒരു ശാപത്താലാണ്‌ ഞാന്‍ പെരുമ്പാമ്പായി ജനിക്കാനിടവന്നത്‌. എന്നാല്‍ ആ ശാപവും എത്ര അനുഗ്രഹപ്രദമായി എന്ന്‌ ഞാന്‍ അറിയുന്നു. അവിടുത്തെ പാദാരവിന്ദസ്പര്‍ശമേല്‍ക്കാനുളള ഭാഗ്യം എനിക്കു സിദ്ധിച്ചുവല്ലോ. ആ നാമോച്ചാരണം ഒന്നുകൊണ്ടു തന്നെ സര്‍വ്വപാപങ്ങളും ഇല്ലാതാകുന്നു. അതുകൊണ്ട്‌ അവിടുത്തെ പാദസ്പര്‍ശമേറ്റ എന്റെ പാപവും നശിച്ചു എന്ന പറയേണ്ടതില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌ (45)

ഈശ്വരാനുഗ്രഹം കൊണ്ടല്ലേ ഗുരുവരുള്‍ ഉണ്ടാകുന്നത്‌? എന്ന ചോദ്യത്തിന് ഭഗവാന്‍ രമണ മഹര്‍ഷി ഉത്തരം നല്കിയതിങ്ങനെയാണ് : ഈശ്വരന്‍ വേറെ ഗുരു വേറെ എന്ന്‌ എന്തിനു വിചാരിക്കുന്നു. ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണന്റെ രാസക്രീഡ – ഭാഗവതം (252)

സ്വേഛ കൂടാതെ യാദൃശ്ചികമായി അഹംഭാവത്തെ വെന്നവര്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥമത്രെ. അത്തരം ചെയ്തികള്‍ക്ക്‌ സദാചാരനിയമങ്ങളും ശാസ്ത്രങ്ങളും ബാധകമല്ല. ഏറ്റവും കൊടിയ പാപിയെപ്പോലും നിര്‍മ്മലമാക്കാന്‍ അവിടുത്തെ പാദരേണുക്കള്‍ക്ക്‌ കഴിയുമ്പോള്‍ ഭഗവാന്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയിലും പാപത്തിന്റെ കറയുണ്ടാവുന്നതെങ്ങനെ? ലേഖനം മുഴുവന്‍ വായിക്കുക »

ഉള്ളതെല്ലാം താന്‍ തന്നെ (44)

ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : ജീവന്റെ ഇരിപ്പിടം ഹൃദയമല്ലേ? അതിനു ഭഗവാന്റെ മറുപടി ഇപ്രകാരമായിരുന്നു. ഉറക്കത്തില്‍ അത്‌ ഹൃദയത്തിലിരിക്കുന്നുവെന്നു പറയുന്നു. ഉണര്‍ച്ചയില്‍ തലച്ചോറിലാണെന്നും പറയും. ഹൃദയമെന്നു പറഞ്ഞാല്‍ രക്തം വമിക്കുന്ന നാലറകളുള്ള ദശകളെക്കൊണ്ടുള്ള കുഴിയാണെന്നു കരുതരുത്‌. ലേഖനം മുഴുവന്‍ വായിക്കുക »