കൂടുതല്‍ ലേഖനങ്ങള്‍

ശ്രീകൃഷ്ണനെ കണ്ട ഗോപികകളുടെ വാത്സല്യഭാവം – ഭാഗവതം (251)

ചിലര്‍ തങ്ങളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുന്നു. മറ്റുചിലരാകട്ടെ സ്നേഹിക്കാത്തവരെക്കൂടി സ്നേഹിക്കുന്നു. ഇനിയും ചിലര്‍ തങ്ങളെ സ്നേഹിക്കുന്നുവരെക്കൂടി സ്നേഹിക്കുന്നില്ല. എന്താണിതിനു കാരണമെന്ന് പറയാമോ? ലേഖനം മുഴുവന്‍ വായിക്കുക »

നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും (43)

ഭഗവാന്‍ രമണ മഹര്‍ഷി : നമ്മുടെ ആരോപണങ്ങളൊന്നും ഈശ്വരനെ ബാധിക്കുകയുമില്ല. ഹ്രസ്വമായ നമ്മുടെ ജീവിതത്തിനേ കാര്യകാരണങ്ങള്‍ പ്രസക്തമാവൂ. എല്ലാം താന്‍ എന്ന ബ്രഹ്മത്തില്‍ കാര്യകാരണങ്ങളില്ല. ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍ ഒന്നിനും കര്‍ത്താവല്ല. ഈശ്വരന്റെ സന്നിധിയില്‍ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ നടക്കുന്നേയുള്ളൂ. അതിനാല്‍ നാം സമര്‍പ്പണ ബുദ്ധിയോടുകൂടിയിരുന്നാല്‍ ചിത്തശാന്തിക്കു പ്രയോജനകരമാവും. ലേഖനം മുഴുവന്‍ വായിക്കുക »

ഗോപീഗീതാവര്‍ണ്ണനം – ഭാഗവതം (250)

ഞങ്ങള്‍ക്കറിയാം നീ ഗോപികമാരുടെ വെറും കളിത്തോഴന്‍ മാത്രമല്ലാ എന്ന്‌. നീ സകല ജിവികള്‍ക്കും അന്തര്യാമിയായ സാക്ഷീഭാവമത്രെ. സൃഷ്ടാവിന്റെ പ്രാര്‍ത്ഥനപ്രകാരം സാത്വികരുടെ ഇടയില്‍ ജന്മമെടുത്തിരിക്കുകയാണ്‌ അവിടുന്ന് എന്നും ഞങ്ങള്‍ അറിയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌ (42)

സുഖത്തിന്റെ സ്വരൂപമെന്താണ്‌? അത്‌ ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? മുതലായ ചോദ്യങ്ങള്‍ക്കുത്തരമായി രമണ മഹര്‍ഷി ഇങ്ങനെ പറഞ്ഞു : സുഖം, നിത്യവും അഖണ്ഡവുമായതാണ്‌ നമുക്കാവശ്യം. അതിന്റെ ഇരിപ്പിടം വിഷയാദികളല്ല. പരമാത്മാവാണ്‌. അത്‌ സുഖദുഃഖസമ്മിശ്രമല്ലാത്ത പരമശാന്തിയാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

കൃഷ്ണനെ തേടി നടക്കുന്ന ഗോപികമാര്‍ – ഭാഗവതം (249)

എല്ലാവരും കൂടി കൃഷ്ണനെ തിരയാന്‍ തുടങ്ങി. ആത്മസത്ത മുഴുവനും കൃഷ്ണചിന്തയാല്‍ പൂരിതമായി. എല്ലാ ചിത്തങ്ങളും അവനില്‍ വിലീനമായിരുന്നു. അവനെപ്പറ്റി അവര്‍ കഥകള്‍ പറഞ്ഞു. അവന്റെ അപദാനങ്ങള്‍ പാടി. കൃഷ്ണന്റെ ചെയ്തികളെ അനുകരിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

കാണുന്നവനായ ‘ഞാന്‍’ ആര് ? (41)

ഭഗവാന്‍ രമണ മഹര്‍ഷി സാക്ഷാല്‍ക്കാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറയുന്നു : ആദിയന്തങ്ങളറ്റ സനാതനത്വത്തിന്റെ സ്ഥിതി. എങ്ങും എവിടെയും നിറഞ്ഞിരിക്കുന്നത്‌. എല്ലാ നാമരൂപങ്ങള്‍ക്കും മാറ്റത്തിനും ജഡങ്ങള്‍ക്കും ജീവന്മാര്‍ക്കും ആധാരമായിട്ടുള്ളത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഗോപസ്ത്രീകളുടെ കൃഷ്ണവിരഹദുഃഖം – ഭാഗവതം (248)

ഗോപികമാര്‍ കൃഷ്ണന്റെ രൂപഭാവഹാവാദികള്‍ ഓര്‍മ്മിച്ചു. കൃഷ്ണന്റെ പുഞ്ചിരിയും കളളനോട്ടവും ചെയ്തികളും അവരോര്‍മ്മിച്ചു. കൃഷ്ണന്റെ ലീലകള്‍ അവര്‍ അനുകരിച്ച്‌ അഭിനയിക്കാന്‍ തുടങ്ങി. അവര്‍ അവരുടെ ശരീരവും ചുറ്റുപാടുകളുമെല്ലാം വിസ്മരിച്ച്‌ കൃഷ്ണനായി നടിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

പ്രാണായാമവും മനസ്സും (40)

ഭഗവാന്‍ രമണ മഹര്‍ഷി , മനോനിഗ്രഹത്തിനും പ്രാണായാമത്തിനുമുള്ള താരതമ്യമെന്ത്‌? എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു : ചിന്തിക്കുന്ന മനസ്സും, ശ്വസോച്ഛ്വാസം, രക്ത ഓട്ടം തുടങ്ങിയവയ്ക്കു ഹേതുവുമായ പ്രാണശക്തിയും ജീവശക്തിയും ഒരേ ജീവശക്തിയുടെ പിരിവുകളാണ്‌. ശ്വാസത്തെ തരുന്ന പ്രാണനെ അടക്കിയാല്‍ വിചാരവും അടങ്ങുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഗോപസ്ത്രീകളുമായുള്ള ക്രീഡാവര്‍ണ്ണന – ഭാഗവതം (247)

ഞങ്ങള്‍ അവിടുത്തെ പാദസ്പര്‍ശനം നടത്തിയതുകൊണ്ട്‌ ഹൃദയംകൊണ്ട്‌ മാറ്റാരേയും പ്രിയനായി കരുതുന്നില്ല. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മീദേവിപോലും അവിടുത്തെ താമരപ്പാദങ്ങള്‍ തഴുകിയ തുളസിയിലയ്ക്കായി ദാഹിക്കുന്നു. ലോകം മുഴുവനും ആ ദേവതയുടെ അനുഗ്രഹം കാംക്ഷിക്കുന്നു. പക്ഷേ ഞങ്ങള്‍ക്കവിടുത്തെ പാദാരവിന്ദരേണുക്കള്‍ മാത്രം മതി. ലേഖനം മുഴുവന്‍ വായിക്കുക »

ബുദ്ധിക്കും അതീതമായുള്ളത് (39)

ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു ” ഭഗവാനേ, മനസ്സിനെ ഹൃദയത്തില്‍ തന്നെ എത്ര നേരം വച്ചുകൊണ്ടിരിക്കാനൊക്കും? അതിനു മറുപടിയായി ശ്രീ മഹര്‍ഷികള്‍ പറഞ്ഞു : അത്‌ അഭ്യാസബലത്തെ അനുസരിച്ചായിരിക്കും. അഭ്യാസം കൊണ്ട്‌ ഈ വൈഭവത്തിന് ഉല്‍ക്കര്‍ഷം സിദ്ധിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

വേണുഗാനം ഗോപികമാരെ ആകര്‍ഷിക്കുന്നു – ഭാഗവതം (246)

ഏതൊരുവന്‍ പ്രേമത്തോടേയോ ഭയത്താലോ സൗഹൃദത്താലോ ഭഗവാനെ സമീപിക്കുന്നുവോ, അവന്‍ ആ പരമപദത്തെ പ്രാപിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ്‌ ഏറ്റവും മുഖ്യം (38)

മനസ്സിന്റെ ചാഞ്ചല്യത്തെ എങ്ങനെ നിവര്‍ത്തിക്കാന്‍ ? എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി ഇപ്രകാരം പറഞ്ഞു : രൂപ വിഷയാദികളില്‍ ഭ്രമിക്കുന്നതിനാല്‍ മനസ്സ്‌ ചലിക്കുന്നു. ആത്മസ്വരൂപിയാണ്‌ താന്‍ , തന്നെ വിട്ടിട്ട്‌ അത്‌ ബഹിര്‍മുഖമായി സഞ്ചരിക്കുന്നതിനാലാണ്‌ ദുഃഖത്തിന്‌ ഹേതുവാകുന്നത്‌. ഈ വൈകല്യത്തെ വിവേകം കൊണ്ടുണര്‍ന്നാല്‍ വിഷയഭ്രമം മാറി മനസ്സ്‌ നിശ്ചഞ്ചലമാവും. ലേഖനം മുഴുവന്‍ വായിക്കുക »

വൈകുണ്ഠലോകദര്‍ശനത്തിനായുള്ള അനുഗ്രഹം – ഭാഗവതം (245)

തന്റെ കൂട്ടുകാരായ ഗോപന്മാരോടുളള ദയാവായ്പൊന്നുകൊണ്ടുമാത്രം കൃഷ്ണന്‍ തന്റെ പരമഗൃഹം അവര്‍ക്ക്‌ കാണിച്ചുകൊടുത്തു. അനന്തമെന്നും സത്തെന്നും ബോധമെന്നും ഇരുട്ടിനുമപ്പുറത്തുളള ബ്രഹ്മം എന്നും അറിയുന്നതും ത്രിഗുണാദികളെ വെന്ന മാമുനിമാര്‍ അനുഭവിച്ചറിഞ്ഞതുമായ അവിടം ഗോപന്മാര്‍ കണ്ടു. വേദങ്ങള്‍ കൃഷ്ണനു സങ്കീര്‍ത്തനമാലപിക്കുന്നുതവിടെയത്രെ ലേഖനം മുഴുവന്‍ വായിക്കുക »

ചലനമാണ്‌ മനസ്സിന്റെ സ്വഭാവം (37)

മനസ്സിന്റെ മൂല കാരണത്തെ അറിയുന്നതെങ്ങനെ? എന്ന ചോദ്യത്തിന് ഭഗവാന്‍ രമണ മഹര്‍ഷി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു : വൃത്തികളേതിനും നിദാനം അഹംവൃത്തിയാണ്‌. ഞാനെന്നഭിമാനിക്കുന്ന അഹംവൃത്തിയില്ലെങ്കില്‍ മറ്റൊരു വൃത്തിക്കും ഇടമില്ല. വൃത്തിക്ക്‌ ഒരു കേന്ദ്രം വേണം. ഇവിടെ ‘ഞാന്‍ ‘ ആണ്‌ കേന്ദ്രം. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രന്റെ ഭഗവത്സ്തുതി ഭാഗവതം (244)

സ്വര്‍ഗ്ഗധേനുവായ സുരഭി കൃഷ്ണനെ വാഴ്ത്തി. പശുകുലത്തിന്റെ ഇന്ദ്രനായി ഭഗവാന്‍ അവരെ സംരക്ഷിക്കണമെന്നപേക്ഷിച്ചു. സുരഭി പ്രാര്‍ത്ഥിച്ചു: “കൃഷ്ണാ, അവിടുന്ന് പരമയോഗിയും വിശ്വാത്മാവും അതിന്റെ ഉറവിടവുമത്രെ. അവിടുന്നാണ്‌ വിശ്വസംരക്ഷകന്‍. ഞങ്ങള്‍ക്കും അവിടുത്തെ സുരക്ഷ നല്‍കിയാലും.” എന്നിട്ട്‌ സുരഭി തന്റെ സ്തന്യംകൊണ്ട്‌ ഭഗവാനെ അഭിഷേകം ചെയ്തു. ഇന്ദ്രന്‍ ആകാശഗംഗയിലെ ജലംകൊണ്ട്‌ ഭഗവാനെ ധാര ചെയ്തു. എന്നിട്ട്‌ ഇന്ദ്രന്‍ കൃഷ്ണനെ ഗോക്കളുടെ ഇന്ദ്രന്‍ ഗോവിന്ദന്‍ എന്ന്‌ നാമകരണം ചെയ്തു കിരീടവുമണിയിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »