കൂടുതല്‍ ലേഖനങ്ങള്‍
ഭരതരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ഭരതന്‍റെ വിലാപം
അന്നേരമാശുഭരതനും രാമനെ-
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍:
‘രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമകവാക്യം ചെവിതന്നു കേള്‍ക്കണം.
ഉണ്ടടിയനഭിഷേകസംഭാരങ്ങള്‍
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
ചെയ്കവേണമഭിഷേകവും പാലനം
ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം.
ജേഷ്ഠനല്ലൊ ഭവാന്‍ ക്ഷത്രിയാണാമതി
ശ്രേഷ്ഠമാം ധര്‍മ്മം പ്രജാപരിപാലനം.
അശ്വമേധാദിയും ചെയ്തു കീര്‍ത്ത്യാ ചിരം
വിശ്വമെല്ലാം പരത്തിക്കുലതന്തവേ
പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ
പുത്രങ്കലാക്കി വനത്തിനുപോകണം. ലേഖനം മുഴുവന്‍ വായിക്കുക »
ഭരതന്‍റെ വനയാത്ര – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ഭരതന്‍റെ വനയാത്ര
‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത-
മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’
സാധുക്കളേവം പുകഴ്ത്തുന്ന നേര-
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു;
തത്ര സുമന്ത്രനിയോഗേന സൈന്യവും
സത്വരം രാമനെക്കാണാന്‍ നടന്നിതു
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും
രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ
രാജീവനേത്രനെക്കാണാന്‍ നടന്നിതു. ലേഖനം മുഴുവന്‍ വായിക്കുക »
സംസ്കാരകര്‍മ്മം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
സംസ്കാരകര്‍മ്മം
ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍
കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നില്‍നി-
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു
ദിവ്യാംബരാഭരണാലേപനങ്ങളാല്‍
സര്‍വാംഗമെല്ലാമലങ്കരിച്ചീടിനാന്‍. ലേഖനം മുഴുവന്‍ വായിക്കുക »
ഭരതപ്രലാപം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ഭരതപ്രലാപം
‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍-
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’
പുത്രനീവണ്ണം കരയുന്നതുനേര-
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട-
‘ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല-
മീശ്വരകല്പിതമെല്ലാമറിക നീ. ലേഖനം മുഴുവന്‍ വായിക്കുക »
നാരീജനവിലാപം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
നാരീജനവിലാപം
ദു:ഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാര്‍.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍
തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്ത:പുരമകം പുക്കരുളിച്ചെയ്തു:
‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-
പാലകന്‍തന്നുടല്‍ കേടുവന്നീടായ്‌വാന്‍.’
എന്നരുള്‍ചയ്തു ദൂതന്മാരേയും വിളി-
‘ച്ചിന്നുതന്നെ നിങ്ങള്‍ വേഗേന പോകണം.
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകം പുക്കു ചൊല്ലുക. ലേഖനം മുഴുവന്‍ വായിക്കുക »
ദശരഥന്‍റെ ചരമഗതി – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ദശരഥന്‍റെ ചരമഗതി
മന്ത്രിവരനാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍.
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ-
ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാന്‍.
‘ധാത്രീപതെ! ജയ വീര മൌലേ ജയ
ശാസ്ത്രമതേ!ജയ ശൌര്യാംബുധേ! ജയ
കീര്‍ത്തി നിധേ! ജയ സ്വാമിന്‍!ജയ ജയ
മാര്‍ത്താണ്ഡഗോത്രജാതോത്തംസമേ! ജയ.’ ലേഖനം മുഴുവന്‍ വായിക്കുക »
ചിത്രകൂടപ്രവേശം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ചിത്രകൂടപ്രവേശം
‘സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍
പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ
ചേര്‍ന്നുള്ള ശീഷ്യപരിവൃതനാം മുനി.
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീര്‍ത്തു മാമുനി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-
മക്ഷിവിമോഹനമായ് രണ്ടു ശാലയും
നിര്‍മ്മിച്ചിവിടെയിരിക്കെന്നരുള്‍ ചെയ്തു; ലേഖനം മുഴുവന്‍ വായിക്കുക »
വാല്മീകിയുടെ ആത്മകഥ – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
വാല്മീകിയുടെ ആത്മകഥ
കര്‍ണാമൃതം തവ നാമമാഹാത്മ്യമോ
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേന്‍ ചിരം. ലേഖനം മുഴുവന്‍ വായിക്കുക »
വാല്മീക്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
വാല്മീക്യാശ്രമപ്രവേശം
ഉത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
ഉത്തമമായ കാളീന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാര്‍ഗ്ഗേണ പോയ്
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍
തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം
നാനാമുനികുല സങ്കുലം കേവലം
നാനാമൃഗദ്വിജാകീര്‍ണം മനോഹരം
ഉത്തമ വൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദലസംയുതം
തത്ര ഗത്വാ സമാസീനം മുനികുല-
സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാന്‍
രാമം രമാവരം വീരം മനോഹരം
കോമളം ശ്യാമളം കാമദം മോഹനം ലേഖനം മുഴുവന്‍ വായിക്കുക »
ഭരദ്വാജാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ഭരദ്വാജാശ്രമപ്രവേശം
വൈദേഹി തന്നോടു കൂടവേ രാഘവന്‍
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതല്‍പ്പസ്ഥലേ
മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം
പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്തു
ചെന്നുഭരദ്വാജനായ തപോധനന്‍
തന്നാശ്രമപദത്തിന്നടുത്താദരാല്‍
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരുവടു തന്നെയും
അപ്പോളവനോടരുള്‍ ചെയ്തു രാഘവന്‍: ലേഖനം മുഴുവന്‍ വായിക്കുക »
ഗുഹസംഗമം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ഗുഹസംഗമം
രാമാഗമനമഹോത്സവമെത്രയു-
മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍
പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു
പെട്ടെന്നെടുത്തെഴുന്നേല്‍പ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
മന്ദഹാസം പൂണ്ടു മാധുര്യപൂര്‍വ്വകം
മന്ദേതരം കുശലപ്രശ്നവും ചെയ്തു
കഞ്ജവിലോചനന്‍ തന്‍ തിരുമേനി ക-
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു: ലേഖനം മുഴുവന്‍ വായിക്കുക »
വനയാത്ര – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
വനയാത്ര
രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍
വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
“ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ” ലേഖനം മുഴുവന്‍ വായിക്കുക »
രാമസീതാതത്ത്വം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
രാമസീതാതത്ത്വം
‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
കോമളഗാത്രിയാം ജാനകിമൂലവും
തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍
ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണന്‍
ലക്ഷ്മണനായതനന്തന്‍ ജനകജാ
ലക്ഷ്മീഭഗവതി ലോകമായാ പരാ
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിയ്ക്കുന്നിതാത്മാപരന്‍
രാജസമായഗുണത്തോടുകൂടവേ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ്
ഭക്തപാരായണന്‍ വിഷ്ണുരൂപം പൂണ്ടു
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര-
നാദ്യനജന്‍ പരമാത്മാവു സാദരം
രുദ്രവേഷത്താല്‍ തമോഗുണയുക്തനാ-
യദ്രിജാവല്ലഭന്‍ സംഹരിക്കുന്നതും
വൈവസ്വത മനു ഭക്തിപ്രസന്നനായ്
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവന്‍
പാഥോനിഥിമധനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതു നേരം
നിഷ്ഠുരമായോരു കൂര്‍മ്മാകൃതിയും പൂണ്ടു
പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവന്‍
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്ടിയായ് തേറ്റമേല്‍ ക്ഷോണിയെപ്പൊങ്ങിച്ചു
കാരണവാരിധി തന്നില്‍ മേളിച്ചതും
കാരണപൂരുഷനാകുമീ
ലേഖനം മുഴുവന്‍ വായിക്കുക »
ലക്ഷ്മണോപദേശം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ലക്ഷ്മണോപദേശം / ലക്ഷ്മണസാന്ത്വനം
വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തമതല്ലായ്കിലെന്തതിനാല്‍ ഫലം?
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു
പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമ-
മെത്രയുമല്പകാലസ്ഥിതമോര്‍ക്കനീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ള്‍
ലേഖനം മുഴുവന്‍ വായിക്കുക »
വിച്ഛിന്നാഭിഷേകം – അയോദ്ധ്യാകാണ്ഡം MP3
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
വിച്ഛിന്നാഭിഷേകം
അന്നേരമാദിത്യനുമുദിച്ചീടിനാന്‍
മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും
എന്തൊരുമൂലമതിനെന്നു മാനസേ
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു-
മന്ത:പുരമകം പുക്കാനതിദൃതം
‘രാജീവമിത്രഗോത്രോല്‍ഭൂത!ഭൂപതേ!
രാജരാജേന്ദ്രപ്രവര!ജയജയ!”
ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി-
ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോള്‍
എത്രയും ഖിന്നനായ് കണ്ണുനീരും വാര്‍ത്തു
പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ
ചിത്താകുലതയാ കണ്ടു സുമന്ത്രരും
സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍:
ദേവനാരീസമേ!രാജപ്രിയതമേ!
ദേവി കൈകേയീ!!ജയജയ സന്തതം
ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍
മൂലമെന്തോന്നു മഹാരാജവല്ലഭേ!‘
ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:
‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല
രാത്രിയിലെന്നതു കാരണമാകയാല്‍
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാല്‍
രാമ രാമേതി രാമേതി ജപിയ്ക്കയും
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും
ഉദ്യല്പ്രജാഗര സേവയും ചെയ്കയാ-
ലത്യന്ത മാകുലനായിതു
ലേഖനം മുഴുവന്‍ വായിക്കുക »


