കൂടുതല്‍ ലേഖനങ്ങള്‍

കാമധേനു (സംസ്കൃത വ്യാകരണ സഹായി) PDF

ശ്രീ ഇ. പി. ഭരതപ്പിഷാരടി രചിച്ച കാമധേനു എന്ന ഈ പുസ്തകം സംസ്കൃതം സരളമായ രീതിയില്‍ സ്വയം പഠിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. രാമായണ കഥയിലൂടെ സംസ്കൃത വ്യാകരണം പഠിപ്പിക്കുകയാണ് ഈ കൃതിയില്‍ ചെയ്തിരിക്കുന്നത്. പകുതി അധ്യായങ്ങളില്‍ മലയാളവും സംസ്കൃതവും ഇടകലര്‍ത്തിയും ശേഷം സംസ്കൃതം മാത്രമായും പഠിക്കുന്നതിലൂടെ പഠനാവസാനം സംസ്കൃത ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ജനനമോ മരണമോ ഇല്ലെന്നതാണു സത്യം (23)

ഭഗവാന്‍ നിര്‍വ്വികല്‍‍പസമാധിയില്‍ ഇരിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് രമണ മഹര്‍ഷിയുടെ ഉത്തരം ഇപ്രകാരമായിരുന്നു : ഉണ്ട്‌, ഉണ്ട്‌. കണ്ണടച്ചാല്‍ നിര്‍വികല്‍‍പം, തുറന്നാല്‍ സവികല്‍‍പം. (ഭേദം തോന്നിയാലും ഏകത്വാനുഭൂതി തന്നെ) എപ്പോഴുമുള്ളതുമായ സഹജാവസ്ഥ. ലേഖനം മുഴുവന്‍ വായിക്കുക »

യമുനാതീരത്ത് ബ്രഹ്മാവിനുണ്ടായ മായാമോഹം – ഭാഗവതം (230)

സര്‍വ്വം വിഷ്ണുമയം ജഗത്‌ എന്ന ശാസ്ത്രവിളംബരത്തെ അന്വര്‍ത്ഥമാക്കാന്‍ ഭഗവാന്‍ പൈക്കുട്ടികളായും ഗോപാലന്മാരായും സ്വയം പരിണമിച്ചു. മാത്രമല്ല അവരുടെ ആഭരണാദികളും സാമഗ്രികളും വസ്തുക്കളുമെല്ലാമായി അതേപടി ഭഗവാന്‍ സ്വയം മാറി. ബ്രഹ്മാവു മോഷ്ടിച്ചു കൊണ്ടുപോയ പശുക്കളുടേയും മേച്ചുനടന്ന ഗോപാലന്മാരുടേയും മറ്റും യഥാതഥപ്രതിബിംബങ്ങള്‍ ക്ഷണനേരത്തിലവിടെയുണ്ടായി. ലേഖനം മുഴുവന്‍ വായിക്കുക »

താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം തനിക്കല്ല (22)

ഒരിക്കല്‍ രമണ മഹര്‍ഷി ഇപ്രകാരം പറഞ്ഞു : താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം തനിക്കല്ലെന്നിരിക്കുന്നവനും തന്റെ ബുദ്ധിയെ തീണ്ടാതിരിക്കുന്നവനും ആയ ആത്മാരാമന്‍, ലോകദൃഷ്ടിക്കു കൊന്നാലും കൊല്ലുന്നവനാവുകയില്ല. അതിന്റെ ഭവിഷ്യത്ത്‌ അവനെ ബാധിക്കുകയുമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഗോപകുമാരന്മാരെ മോചിപ്പിച്ച് അഘാസുരന് മോക്ഷം നല്കുന്നു – ഭാഗവതം (229)

ഗോപാലന്മാരിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ കംസന്റെ നിര്‍ദ്ദേശപ്രകാരം അഘാസുരന്‍ എത്തി. പൂതനയുടേയും ബകാസുരന്റേയും സഹോദരനായ അഘന്‌ കൃഷ്ണനോട്‌ പകയുണ്ടായിരുന്നുതാനും. വലിയൊരു മലമ്പാമ്പിന്റെ രൂപത്തില്‍ അവന്‍ കൃഷ്ണനേയും കൂട്ടുകാരേയും കാത്തു വായ്‌ തുറന്നുവച്ച്‌ കിടന്നു. കീഴ്ചുണ്ട്‌ ഭൂമിയിലും മേല്‍ച്ചുണ്ട്‌ ആകാശം മുട്ടെയും വലിപ്പമുണ്ടായിരുന്നു ആ വായയ്ക്ക്‌. എല്ലാവരേയും ഒന്നിച്ചു വിഴുങ്ങാനായിരുന്നു അവന്റെ പരിപാടി. സംഘം വായിലേക്ക്‌ നടന്നു കയറാന്‍ അവന്‍ കാത്തുകിടന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശരിയായ ബ്രഹ്മചാരി (21)

രമണ ഭഗവാന്‍ ഇങ്ങനെ അരുള്‍ ചെയ്തു : ബ്രഹ്മചര്യം എന്നു പറയുന്നത്‌ ബ്രഹ്മത്തില്‍ ജീവിക്കുന്നതിനെയാണ്‌. കാമബന്ധങ്ങളില്‍ പെടാതിരിക്കുക എന്ന്‌ സാധാരണ പരിഗണിക്കപ്പെട്ടുവരുന്ന ബ്രഹ്മചര്യത്തിനും ബ്രഹ്മസാക്ഷാല്‍ക്കാരത്തിനും തമ്മില്‍ ഒരു ബന്ധവുമില്ല. ബ്രഹ്മസ്വരൂപത്തോടു ചേര്‍ന്നുനിന്ന്‌ ബ്രഹ്മാനന്ദരസാനുഭൂതിമയമായിരിക്കുന്നവനാണ്‌ ശരിയായ ബ്രഹ്മചാരി. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്റെ വൃന്ദാവനഗമനവും വത്സാസുര ബകാസുര വധവും – ഭാഗവതം (228)

ഒരു ദിവസം പശുക്കള്‍ പുല്ലുതിന്നുമ്പോള്‍ കൂട്ടത്തില്‍ ഒരു വിചിത്രനായ പശുക്കുട്ടിയെ കൃഷ്ണന്‍ കണ്ടു. വത്സാസുരന്‍ എന്ന രാക്ഷസനായിരുന്നു അത്‌. ശാന്തനായി അവന്റെ പിറകില്‍ചെന്ന് പിന്‍കാലുകള്‍ തൂക്കിയെടുത്ത്‌ അടുത്തുളള മരത്തിലേക്ക്‌ കൃഷ്ണന്‍ ആഞ്ഞടിച്ചു. രാക്ഷസന്റെ ജീവന്‍ പോയതോടെ അവന്റെ പശുവേഷവും പോയി. ഭീകരനായ രാക്ഷസരൂപത്തില്‍ അവന്‍ ചത്തു മലച്ചു വീണു. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാവ്‌ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷി (20)

യോഗമാര്‍ഗ്ഗത്തിന്റെ പല പ്രരംഭനടപടികളെപ്പറ്റിയും ഇവാന്‍സ്‌ ചോദിച്ചു. അവയെല്ലാം യോഗത്തിനനുകൂലമായിട്ടുള്ളവതന്നെ. യോഗം ജ്ഞാനത്തെ ഉറ്റുനോക്കുന്നു. ആ ആത്മജ്ഞാനം തീര്‍ന്നനിലയാണെന്നും രമണ മഹര്‍ഷി ഉത്തരം പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »

വൃക്ഷങ്ങളായ കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം – ഭാഗവതം (227)

ഉരല്‍ പിന്നില്‍ കെട്ടി വലിച്ചു കൊണ്ട്‌ കൃഷ്ണന്‍ രണ്ടു കുബേരപുത്രന്മാരെ മോചിപ്പിച്ചു. അവര്‍ നാരദശാപം മൂലം രണ്ടു മരങ്ങളായി നില്‍ക്കുകയായിരുന്നു. ഒരിക്കല്‍ ഈ രണ്ട്‌ ഗന്ധര്‍വ്വന്മാരും ആകാശനദിയില്‍ അപ്സരസ്സുകളുമായി ജലക്രീഡ നടത്തുകയായിരുന്നു. എല്ലാവരും നഗ്നര്‍ . നാരദന്‍ അതുവഴി വന്നപ്പോള്‍ അപ്സരസ്സുകള്‍ നാണം മറച്ചു. എന്നാല്‍ മദോന്മത്തരായിരുന്ന കുബേരപുത്രന്മാര്‍ നാണം മറയ്ക്കാതെ നിന്നു. അവരുടെ പ്രതാപത്തില്‍ അഹങ്കരിക്കുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

മായയും ജ്ഞാനമാര്‍ഗവും (19)

ജ്ഞാനമാര്‍ഗ്ഗം എന്നതെന്താണ്‌? എന്ന ചോദ്യത്തിന് രമണ മഹര്‍ഷി ഇങ്ങനെ ഉത്തരം നല്‍കി :
മനസ്സിന്റെ ഏകാഗ്രത ജ്ഞാനത്തിനും യോഗത്തിനും പൊതുവെയുള്ളതാണ്‌. യോഗത്തിന്റെ ലക്ഷ്യം ജീവാത്മപരമാത്മാക്കളുടെ ഐക്യമാണ്‌. ഈ സത്യം പുത്തനല്ല. ഏകമായേ എപ്പോഴുമിരിക്കുന്നുള്ളു. ഇപ്പോഴും ആ അവസ്ഥയാണുള്ളത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണലീല – യശോദ മകനെ കെട്ടിയിടുന്നു – ഭാഗവതം (226)

യശോദ വടി വലിച്ചെറിഞ്ഞു. ഒരു മരഉരലില്‍ കൃഷ്ണനെ കെട്ടിയിടാന്‍ ഒരു കഷണം കയറന്വേഷിച്ചു കണ്ടുപിടിച്ചു. കയറിന്റെ ഒരറ്റം ഉരലിനുചുറ്റും കെട്ടി മറ്റേയറ്റം കൃഷ്ണന്റെ അരയിലും ചുറ്റാന്‍ തുടങ്ങുമ്പോള്‍ കയറിനു നീളം പോരാ. അവര്‍ കുറച്ചുകൂടി കയറെടുത്ത്‌ വീണ്ടും കെട്ടാനൊരുങ്ങി. അപ്പോഴും നീളത്തില്‍ ഒരല്‍പ്പം കുറവ്‌. അങ്ങനെ പലവുരു യശോദ കയര്‍ കൊണ്ടുവന്നു. അവര്‍ അമ്പരപ്പോടെ തളര്‍ന്ന് വിസ്മയചകിതയായി നിന്നു. കൃഷ്ണന്‍ ഇതു കണ്ട്‌ പെട്ടെന്ന് അമ്മയ്ക്ക്‌ സ്വയം കെട്ടാന്‍ നിന്നു കൊടുത്തു. അങ്ങനെ സ്നേഹപാശം കൊണ്ട്‌ തന്നെ ബന്ധിക്കാമെന്ന് കാണിച്ചുകൊടുത്തു. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല (18)

ഏതാസനമാണ്‌ ഏറ്റവും നല്ലത്‌ എന്ന ചോദ്യത്തിന് രമണ മഹര്‍ഷി ഇങ്ങനെ ഉത്തരം നല്‍കി : ഏതു സുഖമെന്ന്‌ തോന്നുന്നുവോ അതുതന്നെ (സുഖാസനം) നല്ലത്‌. പത്മാസനവും ശ്രമം കുറഞ്ഞതാണ്‌. എന്നാല്‍ ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഗര്‍ഗ്ഗാഗമനവും ഭഗവാന്റെ ബാലലീലാവര്‍ണ്ണനയും – ഭാഗവതം (225)

കൃഷ്ണനും ബലരാമനും വളരെ വേഗം വളര്‍ന്നു മുട്ടിലിഴയാന്‍ തുടങ്ങി. കാല്‍ത്തളമണികളിലെ മധുരശബ്ദങ്ങളാല്‍ അവിടം മുഖരിതമായി. അവരുടെ ശരീരം മിക്കവാറും പൊടിയും ചെളിയും പുരണ്ടിരുന്നു. അത്‌ അവരുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വൃന്ദാവനത്തിലെ സ്ത്രീകളുടെ കണ്ണിലുണ്ണികളായി അവര്‍ . ആ കുട്ടികള്‍ കുസൃതിത്തരങ്ങള്‍ കാട്ടി എപ്പോഴും വിശ്രമരഹിതമായി അവരുടെ അമ്മമാര്‍ക്ക്‌ ആശങ്കയും ഭയവും നല്‍കി. താമസമെന്യേ അവര്‍ നടക്കാനും തുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മഹനനം ഒരോ നിമിഷത്തിലും ! (17)

ഓക്സ്ഫോര്‍ഡ്‌ യൂനിവേര്‍സിറ്റിയിലെ ഇവാന്‍സ്‌ വേണ്‍സ്‌ (Evans Wents) എന്ന ഗവേഷണപണ്ഡിതന്‍ പോള്‍ ബ്രണ്ടന്റെ ഒരു പരിചയക്കുറിപ്പുമായി രമണ ഭഗവാനെ കാണാന്‍വന്നു. യാത്രാക്ഷീണം ബാധിച്ചിരുന്നു. ഭാരതത്തില്‍ മുന്‍പും പല പ്രാവശ്യം ഭാരതീയ ജീവിതവുമായി പരിചയമുള്ള ആളായിരുന്നു. അദ്ദേഹം യോഗത്തെപ്പറ്റി ഭഗവാനോട്‌ ചോദ്യങ്ങള്‍ ഉന്നയിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീക‍ഷ്ണന്‍ ശകടം മറിച്ചതും, തൃണവര്‍ത്തന വധിച്ചതും, സ്വജഠരത്തില്‍ വിശ്വം കാട്ടിയതും – ഭാഗവതം (224)

ഒരു ദിവസം യശോദ മകനെ മുലയൂട്ടുമ്പോള്‍ അവന്റെ വായ്‌ തുടച്ചു കൊടുത്തു. കൃഷ്ണന്‍ കോട്ടുവായിടുമ്പോള്‍ അവന്റെ വായില്‍ വിശ്വം മുഴുവന്‍ : ആകാശം, നക്ഷത്രങ്ങള്‍ , സൂര്യചന്ദ്രന്മാര്‍ , ജീവികള്‍ എല്ലാം അവര്‍ ദര്‍ശിച്ചു. ആ ദൃശ്യത്തില്‍ യശോദ ആശ്ചര്യചകിതയായി. അല്‍പ്പം ഭയവും ആശങ്കയും ആ അമ്മയ്ക്കുണ്ടായി. ലേഖനം മുഴുവന്‍ വായിക്കുക »