കൂടുതല്‍ ലേഖനങ്ങള്‍

സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്‌ (29)

ഭഗവാന്‍ രമണമഹര്‍ഷി ഇപ്രകാരം പറയുന്നു : സിദ്ധി, പെരുപ്പിക്കപ്പെട്ട ശക്തിയാണ്‌. ഉള്ള ശക്തിപോലും ഉപദ്രവകരമാണ്‌. അതിനെ സുഖം ലഭിക്കുമെന്നു കരുതി വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ അങ്ങനെയായിരിക്കുമോ എന്നു ഗൗനിക്കേണ്ടതാണ്‌. ഉള്ള കാഴ്ച സങ്കടകരമാണ്‌. കാഴ്ച കൂടിയാല്‍ കൂടുതല്‍ സങ്കടങ്ങളേ വന്നു ചേരൂ. സിദ്ധികള്‍ ആര്‍ക്കും സുഖത്തെത്തരുകില്ല. കൂടുതല്‍ ദുരിതങ്ങളെത്തരുമെന്നേയുള്ളൂ. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രേയസ്സിലേക്കുള്ള വഴി – ശ്രീ വിവേകാനന്ദസ്വാമികള്‍

‘ഇവിടെ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട് – ഒന്നു ശ്രേയസ്സിന്റെ, മറ്റേതു പ്രേയസ്സിന്റെ: ഒന്നു ഭോഗാനുഭൂതി, മറ്റേതു നിത്യനിര്‍വൃതി. ഈ രണ്ടും പല മട്ടു മനുഷ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കുന്നു. ഇതില്‍ ശ്രേയോമാര്‍ഗ്ഗമാണ് ധീരന്‍ സ്വീകരിക്കുക. പ്രേയോമാര്‍ഗ്ഗം കൈക്കൊള്ളുന്നവന്‍ ക്രമേണ താഴ്ന്നുപോകുന്നു. നചികേതസ്സേ, നിന്നെ ഞാന്‍ പ്രശംസിക്കുന്നു. നീ തൃഷ്ണാപൂരണത്തിന്നര്‍ത്ഥിച്ചില്ലല്ലോ. പല പ്രകാരത്തില്‍ നിന്നെ ഞാന്‍ പ്രേയസ്സിന്റെ മാര്‍ഗ്ഗത്തിലേക്കു പ്രലോഭിപ്പിക്കാന്‍ നോക്കി. നീ അതെല്ലാം തടുത്തുനിന്നു. ജ്ഞാനം ഭോഗജീവിതത്തെക്കാള്‍ അത്യുല്‍കൃഷ്ടമാണെന്നു നീ അറിഞ്ഞിരിക്കുന്നു.’ ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്റെ വൃന്ദാവനലീലകളും ബലരാമന്റെ പ്രലംബവധവും – ഭാഗവതം (236)

ബലരാമനെ തോളത്തു കയറ്റി ഓടുമ്പോള്‍ പ്രലംഭന്‌ ബലരാമന്റെ ഭാരം അസഹ്യമായിത്തോന്നി. ഭാരത്തിലമര്‍ന്ന് പ്രലംഭന്‍ തളര്‍ന്നു. അവന്‍ തന്റെ സ്വരൂപം വെളിപ്പെടുത്തി. ബലരാമന്‍ ആദ്യമൊന്നമ്പരന്നുവെങ്കിലും സ്വയം തന്റെ ദിവ്യതയെപ്പറ്റി ബോധവാനായി രാക്ഷസനെ ആഞ്ഞൊന്നു വീശിയടിച്ചു. ഇടിമിന്നലിന്റെ ശക്തിയില്‍ വീണ പ്രഹരത്തില്‍ പ്രലംഭന്‍ ചത്തു വീണു. ലേഖനം മുഴുവന്‍ വായിക്കുക »

തന്റെ സിദ്ധികള്‍ക്ക്‌ താനല്ല കര്‍ത്താവ് (28)

രമണമഹര്‍ഷി യേശുദേവന്റെ ഒരു കഥ പറഞ്ഞു : അദ്ദേഹം ഒരിക്കല്‍ ഒരാളിന്റെ ആന്ധ്യം മാറ്റി. ആ മനുഷ്യന്‍ കാലാന്തരത്തില്‍ ഒരു പോക്കിരിയായിത്തീര്‍ന്നു. കുറെ വര്‍ഷം കഴിഞ്ഞ്‌ അദ്ദേഹം അവനെക്കണ്ടപ്പോള്‍ അവന്‍ ചീത്തയായിത്തീര്‍ന്നതിന്റെ കാരണം ചോദിച്ചു. അവന്‍ അന്ധനായിരുന്നപ്പോള്‍ പാപമൊന്നും ചെയ്യാന്‍ കഴിയാതെപോയി. കാഴ്ച കിട്ടിയപ്പോള്‍ പാപം ചെയ്യാനാരംഭിച്ചു. യേശുദേവനാണതിനുത്തരവാദിയെന്നും അവന്‍ മറുപടി പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »

കാളിയന്‍ യമുനയില്‍ കഴിയാനുണ്ടായ കാരണം – ഭാഗവതം (235)

എല്ലാ പൗര്‍ണ്ണമിയിലും സര്‍പ്പങ്ങള്‍ ഗരുഡന്‌ അര്‍ഘ്യം നല്‍കുക പതിവുണ്ടായിരുന്നു. കാളിയന്‍ അതിനു വിഘ്നം വരുത്തി. ഗരുഡനും കാളിയനും തന്നില്‍ കഠിനമായ ഒരു യുദ്ധം തന്നെയുണ്ടായി. ഗരുഡന്റെ കഠിനതാഡനമേറ്റ കാളിയന്‍ കാളിന്ദീനദിയില്‍ വീണു. ഈ ജലം ഗരുഡന്‌ അപ്രാപ്യമായിരുന്നു. ഒരിക്കല്‍ അതില്‍ നിന്നുമൊരു മീന്‍പിടിച്ചതില്‍ ക്രുദ്ധനായ സൗഭദ്രി മുനി ഗരുഡനെ ശപിച്ചിരുന്നു. ‘നീ ഇനി ഈ ജലത്തില്‍ നിന്നു്‌ ഏതൊരു ജീവിയെയും പിടിച്ചാല്‍ ആ നിമിഷം നീ മരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം PDF

കാലദേശാതീതമായതും ആദ്യന്തരഹിതവും, കര്‍മ്മേന്ദ്രിയങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും പ്രവര്‍ത്തിപ്പിക്കുന്നതുമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നതിന് കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ കേവലം എഴുന്നൂറു ശ്ലോകങ്ങളിലൂടെ ശ്രീമദ് ഭഗവദ്‌ഗീതയില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ സംസ്കൃത ശ്ലോകങ്ങളുടെയും ഈ ശ്ലോകങ്ങളുടെ ശങ്കരഭഗവദ്‌പാദരുടെ വ്യാഖ്യാനത്തിന്‍റെയും മലയാളത്തിലുള്ള അര്‍ത്ഥത്തോടുകൂടിയ ഈ പ്രസിദ്ധീകരണം സംസാരസമുദ്രത്തില്‍ കിടന്നുഴലുന്ന മലയാളികള്‍ക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടുകൂടി ബ്രഹ്മാര്‍പ്പണം ചെയ്തുകൊള്ളുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മായാവാദത്തെക്കുറിച്ച് രമണ മഹര്‍ഷി (27)

യൂറോപ്പോ, അമേരിക്കയോ ആകട്ടെ. അവരെല്ലാം നിങ്ങളുടെ മനസ്സിലല്ലാതെ മറ്റെവിടെ സ്ഥിതി ചെയ്യുന്നു. നിങ്ങള്‍ നിങ്ങളെ അറിയൂ. അപ്പോള്‍ എല്ലാമറിയും. നിങ്ങള്‍ സ്വപ്നത്തില്‍ കുറേപ്പേര്‍ ഉറങ്ങുന്നത്‌ കണ്ടിട്ട്‌ ഉണരുമ്പോള്‍ അവരെയും ഉണര്‍ത്താന്‍ ശ്രമിക്കുമോ? ലേഖനം മുഴുവന്‍ വായിക്കുക »

കാളിയമര്‍ദ്ദനം – ഭാഗവതം (234)

ഭഗവാനേ, അങ്ങയുടെ പാദരേണുക്കള്‍ ശിരസ്സില്‍ അണിയാനിടയായവര്‍ ഭൗതികമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരു ഫലകാംക്ഷയും വച്ചു പുലര്‍ത്തുന്നില്ല. എന്തിന്‌, മോക്ഷപദം പോലും അവര്‍ക്കു വേണ്ട. കാരണം, അതുതന്നെ ഏറവും വലിയ നേട്ടം. ഞങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. എല്ലാ ജീവികളും സാത്വികരും രാജസികരും താമസഭാവമുളളവരും എല്ലാം അങ്ങില്‍ നിന്നു്‌ ഉത്ഭവിക്കുന്നു. ഇപ്പോള്‍ അങ്ങ്‌ സാത്വികരെ സംരക്ഷിക്കാന്‍ ഉടലെടുത്തിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഏകാന്തത എവിടെ ലഭിക്കും ? (26)

രമണ മഹര്‍ഷി ഏകാന്തതയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു : ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന്‌ തന്റെ മനസ്സിനെ സ്വച്ഛമായി വച്ചുകൊള്ളാം. അതാണ്‌ ഏകാന്തത. കാട്ടിലിരിക്കുന്നവനു മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. അവന്‍ ഏകാന്തതയിലാണെന്നു പറയാന്‍ വയ്യ. ഹൃദയശാന്തിയാണ്‌ ഏകാന്തത. ലേഖനം മുഴുവന്‍ വായിക്കുക »

ധേനുകാസുരവധം – ഭാഗവതം (233)

ശ്രീദാമന്‍ എന്ന്‌ പേരുളള ഒരു ഗോപാലന്‍ രാമകൃഷ്ണന്മാരോട്‌ പറഞ്ഞു: അകലെയൊരു വനത്തില്‍ നിറയെ മധുരഫലങ്ങളുള്ള വൃക്ഷങ്ങളുണ്ട്‌. അത്‌ ധേനുകന്‍ എന്നു പേരുളള ഒരു രാക്ഷസന്റെ അധീനതയിലാണ്‌. അയാള്‍ക്ക്‌ കഴുതയുടെ രൂപമാണ്‌. എന്നാല്‍ നരഭോജിയുമാണ്‌. അതുകൊണ്ട്‌ ആളുകള്‍ക്കവിടെ പോകാന്‍ ഭയമാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീ രാമതീര്‍ത്ഥ പ്രതിധ്വനികള്‍ ( 8 വാല്യങ്ങള്‍ ) PDF

“ലോകത്തില്‍ ഒരേയൊരു രോഗമേയുള്ളൂ. അതിനു ചികിത്സയായി ഒരേയൊരു മരുന്നും. ബ്രഹ്മം മിഥ്യയാണെന്നും ജഗത്ത് സത്യമാണെന്നും അറിയാനിടയാക്കുന്ന വിപരീത ചിത്തവരുത്തി ഒന്നുമാത്രം സദാ സദാ ഏതെന്കിലും ഒരുവക ദുഃഖത്തിലോ അല്ലെങ്കില്‍ മറ്റൊരുതരം ദുഃഖത്തിലോ പ്രതിഫലിക്കുന്നു. സകല ആപത്തുക്കള്‍ക്കും ഉള്ള ഒരൊറ്റ ഔഷധം “ശരീരം മുതലായതോന്നും ഇല്ലേയില്ല” എന്നുഗ്രഹിച്ചു അവയെ ബ്രഹ്മാഗ്നിയില്‍ ഹോമിച്ചുകളയുക എന്നത് മാത്രമത്രെ.” ലേഖനം മുഴുവന്‍ വായിക്കുക »

“കാശിയാംതൂ മരണാന്മുക്തി” (25)

ഒരിക്കല്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : കാശിയില്‍ മരിച്ചാല്‍ പുണ്യമാണെന്നു പറയുന്നുണ്ടല്ലോ. അതിനു മഹര്‍ഷി ഇപ്രകാരം ഉത്തരം നല്‍കി : യഥാര്‍ത്ഥ കാശിയെയും, യഥാര്‍ത്ഥ മരണത്തെയും മനസ്സിലാക്കിയാല്‍ അര്‍ത്ഥം സ്പഷ്ടമാവും.”കാശിയാംതൂ മരണാന്മുക്തി” (സ്വയം പ്രകാശ സ്വരൂപമാണ്‌ കാശി, അതില്‍ അഹന്ത അറുന്നതാണ്‌ മരണം) ലേഖനം മുഴുവന്‍ വായിക്കുക »

ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി – ഭാഗവതം (232)

ഭഗവാന്‍ , അവിടുത്തെ ശരീരത്തിലെ രോമകൂപങ്ങളില്‍നിന്നും അനേകമനേകം ഭൂഗോളങ്ങള്‍ അണുക്കള്‍പോലെ നിരന്തരം കടന്നുപോകുന്നു. അവിടുന്ന് എല്ലാത്തിന്റേയും പരമാത്മാവായ നാരായണനത്രെ. (നര എന്നാല്‍ ജീവികളുടെ കൂട്ടം. അയനം എന്നാല്‍ ആത്മാവ്‌). അവിടുന്ന് നിയന്താവത്രെ (അയനം എന്നാല്‍ പ്രേരകന്‍ എന്നും അര്‍ത്ഥം). അവിടുന്നുതന്നെ സാക്ഷിയും (അയതേ എന്നാല്‍ അറിയുന്ന). അവിടുന്ന് നരന്റെ വസ്തുക്കളില്‍ നിവസിക്കുന്നുതുകൊണ്ട്‌ നാരായണന്‍ . എന്നാല്‍ ഇവയെല്ലാം പരമസത്യമല്ല തന്നെ. ഇവയൊക്കെ അവിടുത്തെ വെറുമൊരു ലീലമാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല (24)

മി. ഇവാന്‍സ്‌ വേണ്‍സ്‌രമണ ഭഗവാനോട് ചോദിച്ചു. സിദ്ധിയുള്ള യോഗിമാരുണ്ടല്ലോ, അവരെപ്പറ്റി ഭഗവാന്റെ അഭിപ്രായം എന്ത്‌? ഉ: സിദ്ധികള്‍ കേട്ടുകേള്‍വികളോ പ്രകടനങ്ങളോ ആയിരിക്കും. അങ്ങനെ മനസ്സിന്റെ മണ്ഡലത്തില്‍പ്പെട്ടവ മാത്രമാണ്‌ അവ. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്റെ മായ ദര്‍ശിച്ച ബ്രഹ്മാവിന്റെ അത്ഭുതപാരവശ്യം – ഭാഗവതം (231)

പവിത്രമായ വൃന്ദാവനത്തില്‍ ഭഗവല്‍സാന്നിദ്ധ്യംകൊണ്ട്‌ എല്ലാവരും സ്നേഹത്തോടെ, സമാധാനത്തോടെ, ഐക്യത്തോടെ കഴിയുന്നു. സാധാരണയുണ്ടാവുന്ന പകയോ വിദ്വേഷമോ പോലും അവരിലുണ്ടായിരുന്നില്ല. ആ വൃന്ദാവനത്തില്‍ പരംപൊരുള്‍ സ്വയം ഗോപാലബാലനായി പൈക്കുട്ടികളേയും പശുക്കളേയും തേടുന്നതും പകുതി കഴിച്ച ചോറ്‌ ഇടതുകയ്യില്‍ പിടിച്ചു നില്‍ക്കുന്നുതും എല്ലാം പഴയപടി തന്നെ ബ്രഹ്മാവ്‌ കണ്ടു. ലേഖനം മുഴുവന്‍ വായിക്കുക »