കൂടുതല്‍ ലേഖനങ്ങള്‍

യോഗികള്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ നടക്കുന്നു(ജ്ഞാ.4.26)

ചില സാധകര്‍ ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില്‍ ഹോമിക്കുന്നു. വേറെ ചിലര്‍ ശബ്ദം, സ്പര്‍ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില്‍ ഹോമിക്കുന്നു. ചിലര്‍ ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര്‍ അതില്‍ ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഹോമ ദ്രവ്യമായി സങ്കല്‍പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നിഷ്കാമകര്‍മ്മത്തെപ്പറ്റി രമണ മഹര്‍ഷി (205)

കര്‍മ്മങ്ങള്‍ നിഷ്കാമമായി ചെയ്യപ്പെടേണ്ടതാണ് . എന്തുകൊണ്ടെന്നാല്‍ , കര്‍മ്മത്തിന്റെ ഫലങ്ങള്‍ കര്‍ത്താക്കള്‍ അനുഭവിക്കുന്നു. അല്ല്ലാതെ, ദൈവം അനുഭവിപ്പിക്കുന്നതല്ല. പ്രപഞ്ചത്തിലെ കര്‍മ്മങ്ങള്‍ക്ക്‌ ദൈവവുമായി ഒരു ബന്ധവുമില്ല. ദൃഷ്ടാന്തമായി, സൂര്യനെയും ഭൂമിയും എടുക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മരൂപദര്‍ശനം (204)

‘ആത്മരൂപദര്‍ശനം’ തന്നെയാണ് ദൈവത്തെ അറിയുന്ന അത്യുല്‍കൃഷ്ടാവസ്ഥ. മറ്റൊരു ഭാഷയില്‍ പറയുമ്പോള്‍ , ആത്മാന്വേഷണത്താല്‍ ദര്‍ശിക്കപ്പെടുന്ന ‘ആത്മരൂപ’ മല്ലാതെ മറ്റൊന്നുമല്ല ‘ദൈവം’. എന്നാല്‍ , മനുഷ്യരുടെ ഭൌതികാശകള്‍ ഈ അന്വേഷണത്തിനു തടസ്ഥങ്ങളാണ് . ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്‍കി ചെയ്യുന്ന യജ്ഞമാണ് ദൈവയജ്ഞം(ജ്ഞാ.4.25)

ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍ ബ്രഹ്മാര്‍പ്പണം തുടങ്ങിയ യജ്ഞോപായത്താല്‍ ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില്‍ ഹോമം ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മതവും ദൈവവും (203)

മാനസികമായോ, ബുദ്ധിപൂര്‍വ്വകമായോ വിവേചിക്കാതെ ധര്‍മ്മത്തെ അനുഷ്ഠിക്കുന്നത് അര്‍ത്ഥശൂന്യമാണ്. അത്കൊണ്ട് ധര്‍മ്മാനുഷ്ഠാനമാര്‍ഗ്ഗങ്ങളുടെ സമുച്ചയമാണ് മതം. ബാലിശ ബുദ്ധികള്‍ക്കും സാമൂഹ്യവൃത്തിക്കും ‘മതം’ അത്യന്താപേക്ഷിതമാണ് . മാനസീകഭയങ്ങള്‍ അകറ്റുവാനും , മാനസീക മൌഢ് ഡ്യം ദഹിപ്പിക്കുവാനും ‘മതം’ ഉപകരിക്കുന്നു . അങ്ങിനെ, നമ്മെകുറിച്ചു ഒരു സാമാന്യ ജ്ഞാനം ‘മതം’ നമുക്ക്‌ നല്‍കുകയും ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സ്വന്തം ആത്മരൂപം ദര്‍ശിക്കുക (202)

ആചാര്യന്‍ ദൈവികശക്തിയില്‍ പൂര്‍ണ്ണമായി മുഴുകി, വ്യക്തിത്വബോധം കേവലം നശിച്ച് , ദൈവത്തിന്റെ ആയുധമായിത്തീര്‍ന്ന്‍ , ദൈവത്തെ അനവരതം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ആചാര്യന്‍. അദ്ദേഹം സംസാരിക്കുവാന്‍ വായ്‌ തുറക്കുമ്പോള്‍ ഫലേച്ഛയും പ്രതീക്ഷയും കൂടാതെ ദൈവീകസത്യങ്ങള്‍ പ്രവഹിക്കുന്നു ; കൈകള്‍ ഉയര്‍ത്തുമ്പോള്‍ ദൈവികശക്തി അവിടെയും പ്രവഹിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മം തന്നെ ബ്രഹ്മത്തില്‍ വേരുന്നിനില്‍ക്കുന്നു(ജ്ഞാ.4.24)

യജ്ഞത്തില്‍ ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിര്‍ദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമം ചെയ്യുന്നുവോ, ആ വസ്തുവും (സ്രുക്ക്,സ്രുവാദി പത്രങ്ങളും) ബ്രഹ്മം തന്നെയാകുന്നു. ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മമാകുന്ന യജ്ഞകര്‍ത്താവിനാല്‍ ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന ഈ യജ്ഞകര്‍മ്മത്തില്‍ സമാഹിത ചിത്തനായവനാല്‍ (ക്രമപ്പെടുത്തിയ മനസ്സോടുകൂടിയവനാല്‍ ) പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെ. ലേഖനം മുഴുവന്‍ വായിക്കുക »

പോള്‍ ബ്രണ്ടന്റെ സംശയങ്ങള്‍ രമണ മഹര്‍ഷികള്‍ ദൂരികരിക്കുന്നു (201)

പോള്‍ബ്രണ്ടന്‍ അവര്‍കള്‍ ചിന്തകനും, തത്വാന്വേഷകനുമായ ഒരു യൂറോപ്യനാണ് ; വിദഗ്ദനായ ഒരു പത്രപ്രവര്‍ത്തകനുമാണ്. പൌരസ്ത്യസംസ്കാരം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ 1930 ല്‍ അദ്ദേഹം ബോംബെയില്‍ കപ്പലിറങ്ങി . സിദ്ധികളില്‍ കുതുകിയായിരുന്ന ബ്രണ്ടന്‍ അവര്‍കള്‍ പല ഹഠയോഗികളുമായി പരിചയപ്പെട്ടു. എന്നാല്‍ , ഒരു അദൃശ്യശക്തി , അഥവാ കര്‍മ്മ വൈശിഷ്ട്യം അദ്ദേഹത്തെ ശ്രീ രമണമഹര്‍ഷികളുടെ ആശ്രമത്തിലേക്ക് തള്ളിക്കൊണ്ട് വന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആരാധകനാകുന്നതും ആരാധ്യനാകുന്നതും ആര്‍ ? (200)

മദ്രാസ്സില്‍ മൈലാപ്പൂരിലെ കെ .എസ്സ്. ശേഷഗിരി അയ്യര്‍ എന്ന ഒരു അദ്ധ്യാപകന്‍ കുടുംബസമേതം ശ്രീ രമണ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ വന്നു. അവര്‍ ആശ്രമത്തിലായിരുന്ന ദിവസങ്ങള്‍ അവര്‍ക്ക് ഏറ്റവും ഹൃദയാഹ്ലാദപ്രദമായിരുന്നു. ശ്രീ മഹര്‍ഷികളെ വിട്ടുപിരിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ വളരെ സങ്കടത്തില്‍ സഹതാപപ്പെട്ടു . ലേഖനം മുഴുവന്‍ വായിക്കുക »

ഞാന്‍ , എന്റേത് എന്ന ഭാവങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക(ജ്ഞാ.4.23)

ഞാന്‍ , എന്റേത് എന്ന ഭാവങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചവനും, കാമക്രോധാദികളില്‍ നിന്ന് മോചിച്ചവനും. ജ്ഞാനത്തില്‍തന്നെ സ്ഥിരമായ മനസ്സോടുകൂടിയവനും, പരമേശ്വരാരാധനമായിട്ട് കര്‍മ്മം ചെയ്യുന്നവനുമായ അവന്റെ സകല കര്‍മ്മവും വാസനാസഹിതം നശിച്ചുപോകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മരണരഹിതമായ ആത്മരൂപം (199)

തമിഴ്‌‍സാഹിത്യത്തിലെ ഒരു വിശ്രുതഗ്രന്ഥമായ ‘ഭാരതശക്തി ‘ യുടെ കര്‍ത്താവും, വിശ്രുത സാഹിത്യകാരനുമായ ‘ശുദ്ധാനന്ദഭാരതി ‘ അവര്‍കള്‍ ശ്രീ രമണ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. ‘ഭാരതി ‘ അവര്‍കള്‍ തമിഴ്‌ ജില്ലയില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടും വിവിധ മതങ്ങളെ ചര്‍ച്ചചെയ്തുകൊണ്ടും ഒരു ഉന്നത സ്ഥാനം പ്രാപിച്ച നിഷ്കാമകര്‍മ്മിയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ഗൃഹജീവിതവും താപസ ജീവിതവും തമ്മില്‍ അന്തരമില്ല (198)

നടേശമുതലിയാര്‍ എന്ന ഒരു എലിമെന്ററി സ്കൂള്‍ അദ്ധ്യാപകന്‍ 1917 ല്‍ ശ്രീ രമണ മഹര്‍ഷി കളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. സ്പര്‍ശനത്താല്‍ , ‘നരേന്ദ്ര’ നെ വിശ്രുതനായ ‘വിവേകാനന്ദ ‘ നാക്കിത്തീര്‍ത്ത ശ്രീ രാമകൃഷ്ണദേവനെപ്പോലെ , തന്നെ അനുഗ്രഹിക്കത്തക്ക അദ്ധ്യാത്മിക ശക്തിയുള്ള ഒരാചാര്യനെ നടേശമുതലിയാര്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ചിലരുടെ പ്രേരണ, മുതലിയാരെ തിരുവണ്ണാമലയിലേക്ക്‌ നയിക്കുകയും, അങ്ങിനെ അദ്ദേഹം ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മം അകര്‍മ്മതയെ പ്രാപിക്കുന്നു(ജ്ഞാ.4.20,21)

കര്‍മ്മത്തിലും അതിന്റെ ഫലത്തിലുമുള്ള ആസക്തി ഉപേക്ഷിച്ച് എല്ലായ്‍പോഴും ആത്മാനന്ദത്തില്‍ തൃപ്തിയുള്ളവനായും ആരെയും ആശ്രയിക്കാത്തവനുമായിരിക്കുന്നവന്‍ , കര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നവനായാലും, ഒരു കര്‍മ്മ‍ത്തേയും ചെയ്യുന്നില്ല. (അവന്റെ കര്‍മ്മം അകര്‍മ്മതയെ പ്രാപിക്കുന്നു എന്നര്‍ത്ഥം.) ലേഖനം മുഴുവന്‍ വായിക്കുക »

നിങ്ങള്‍ നിങ്ങളെ തന്നെ തുണക്കുക ! (197)

F.H. ഹംഫ്രേ എന്നാ യൂറോപ്യന്‍ ‍, അസിസ്റ്റന്റ്‌ പോലീസ് സുപ്രണ്ടിന്റെ ഉദ്യോഗം വഹിക്കുവാന്‍ 1911 ല്‍ ഇന്ത്യയില്‍ എത്തി. ഇതിന്റെ പരിശീലനത്തിനായി വെല്ലൂര്‍ ടൌണില്‍ വന്നു ചേര്‍ന്നു. ഇദ്ദേഹത്തിന്റെ മത ജിജ്ഞാസ, താമസംവിനാ ഇദ്ദേഹത്തെ ശ്രീ രമണ മഹര്‍ഷികളുടെ അടുക്കല്‍ ആകര്‍ഷിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

സഹജീവികളോടുള്ള സഹാനുഭൂതി (196)

രമണാശ്രമത്തില്‍ ‘കമല’ എന്നു പേരായ ഒരു നായ ഉണ്ടായിരുന്നു. ആശ്രമത്തില്‍ , ദൂരദേശങ്ങളില്‍ നിന്ന് ആരെങ്കിലും വന്നാല്‍ ശ്രീ മഹര്‍ഷികള്‍ ഈ നായയെ വിളിച്ചു “കമലാ, ഈ അതിഥിയെ ചുറ്റും കൊണ്ടുപോയി എല്ലാം കാണിക്കുക ” എന്നുപറയും. ഉടനെ അത് അപ്രകാരം ചെയ്കയായി. അരുണാചലം കുന്നിന്മേലുള്ള ഗുഹകള്‍, താഴെയുള്ള കുളങ്ങള്‍, ദേവാലയങ്ങള്‍ ഇതുകളിലെക്കെല്ലാം ‘കമല’ അതിഥിയെ ബുദ്ധിസാമര്‍ത്ഥ്യത്തോടെ നയിച്ചു തിരികെ ആശ്രമത്തിലേക്ക് കൊണ്ടുവരുന്നതായിരിക്കും . ലേഖനം മുഴുവന്‍ വായിക്കുക »