കൂടുതല്‍ ലേഖനങ്ങള്‍

യദുവംശജനായ വിദര്‍ഭന്റെ ചരിതവും ശ്രീകൃഷ്ണാവതാരവും – ഭാഗവതം (216)

“എവിടെയാണോ ധര്‍മ്മച്യുതിയുണ്ടാവുന്നത്‌, എവിടെയാണോ പാപം വര്‍ദ്ധിക്കുന്നത്‌, അവിടെ ഭഗവാന്‍ അവതരിക്കുന്നു. ഈ വിശ്വം മുഴുവനും സൃഷ്ടിച്ച്‌ പരിപാലിച്ച്‌ സംഹരിച്ച്‌ ഭഗവാന്റെ മായാവിലാസം പ്രകടമാക്കുന്നു. എന്നാല്‍ ഭഗവല്‍കൃപയാല്‍ ഒരുവന്‍ എല്ലാ പരിണാമവികാസത്തിന്‍റേയും അന്തിമലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിലേക്ക്‌ നയിക്കപ്പെടുന്നു. ഭൂമി രാജാക്കന്മാരുടേയും ഭരണകര്‍ത്താക്കളുടേയും വേഷമണിഞ്ഞ രാക്ഷസര്‍ ഭരിക്കുമ്പോള്‍ ഭഗവാന്‍ സ്വയം കൃഷ്ണനും സങ്കര്‍ഷണനുമായി അവതാരമെടുത്ത്‌ പലേ അത്ഭുതങ്ങളും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

സത്യാന്വേഷണം നടത്തുന്നതാരാണ്? (8)

സത്യമറിയാന്‍ ഒരു ഗുരുവിന്റെ സഹായം വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് രമണ മഹര്‍ഷി ഇങ്ങനെ ഉത്തരം നല്‍കി : പഠിത്തം, ബോധനം, ധ്യാനം എന്നിതുകളെക്കാളും ഗുരുകാരുണ്യം മൂലമാണ്‌ സാക്ഷാല്‍ക്കാരം സിദ്ധിക്കുന്നത്‌. സാധനകളും മറ്റും ഈ സിദ്ധിക്ക്‌ പ്രേരകങ്ങള്‍ (രണ്ടാംതരം) മാത്രം. എന്നാല്‍ ഗുരുകാരുണ്യം അത്യന്താപേക്ഷിതമാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

അനു മുതലായവരുടെ വംശവര്‍ണ്ണന – ഭാഗവതം (215)

അംഗന്റെ കുടുംബത്തിലാണ്‌ ലോമപാദന്റെ ജനനം. അദ്ദേഹത്തിന്‌ കുട്ടികളുണ്ടായിരുന്നില്ല. ദശരഥമഹാരാജാവ്‌ അദ്ദേഹത്തിനൊരു മകളെ വളര്‍ത്താന്‍ കൊടുത്തു. ശാന്ത. ഋഷ്യശൃംഗമുനി അവളെ വിവാഹം ചെയ്തു. ഒരിക്കല്‍ രാജ്യത്ത്‌ വരള്‍ച്ച ഉണ്ടായപ്പോള്‍ മുനിയെ രാജ്യത്തു കൊണ്ടുവരികയാണുണ്ടായത്‌. മുനി നടത്തിയ ഒരു യാഗത്തിന്റെ ഫലമായാണ്‌ വരള്‍ച്ച അവസാനിച്ചത്. ലേഖനം മുഴുവന്‍ വായിക്കുക »

വസുധൈവ കുടുംബകം (7)

നിശ്ചലനായി അനന്തതയെ ദര്‍ശിച്ചുകൊണ്ടിരുന്ന രമണ ഭഗവാന്‍ പെട്ടെന്നു കുരങ്ങ്‌ എന്നു പറയുന്നത് കേട്ടു. ഹാളിന്റെ വാതിലിനുവെളിയില്‍ ഒരു വലിയ കുരങ്ങന്‍ പിന്‍കാലൂന്നിനിന്നുകൊണ്ട്‌ ഒരു കുഞ്ഞിനെ ലാളിക്കുന്നുണ്ടായിരുന്നു. ഹാളിനകത്തിരുന്ന മാതാവിതു കണ്ടില്ല. ലേഖനം മുഴുവന്‍ വായിക്കുക »

അജമീഢവംശ വര്‍ണ്ണന – ഭാഗവതം (214)

ശന്തനുവിന്റെ കൈകള്‍ക്ക്‌ സ്പര്‍ശമാത്രയില്‍ ആരോഗ്യവും യൗവ്വനവും പ്രദാനം ചെയ്യാന്‍ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണസമയത്ത്‌ രാജ്യത്തു മഴ പെയ്തിരുന്നില്ല. രാജ്യാവകാശിയായ ജ്യേഷ്ഠനിരിക്കുമ്പോള്‍ അനുജന്‍ രാജ്യം ഭരിക്കുന്നുതുകൊണ്ടാണതുണ്ടായത്‌. ലേഖനം മുഴുവന്‍ വായിക്കുക »

വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും (6)

. “ഇതയമേ ചാര്‍വായ്‌തന്നെയെണ്ണിയാഴലതുവായു വതനുടനാഴ്‌മനത്താലാത്മാവിനിട്ടനിട്ടനാവായ്‌
എന്ന ഭഗവാന്റെ വചനത്തിന്റെ സാരമെന്താണെന്നൊരാള്‍ രമണമഹര്‍ഷിയോട് ചോദിച്ചു. മനസ്സിനെ അടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »

രന്തിദേവന്റെ സദാചരണം – ഭാഗവതം (213)

“ഞാന്‍ സമ്പത്തിനായോ അതിഭൗതികസിദ്ധികള്‍ക്കായോ നിര്‍വ്വാണമുക്തിക്കായോ ആഗ്രഹിക്കുന്നില്ല. എനിക്ക്‌ എല്ലാ സഹജീവികളുടെ ഹൃദയത്തിലെ ദുഃഖങ്ങളെയും കാണാന്‍ കഴിയട്ടെ. അവയില്‍ പ്രവേശിച്ച്‌ ആ ദുഃഖങ്ങളെ സ്വാംശീകരിച്ച്‌ അവരെ ദുഃഖവിമോചിതരാക്കുക എന്നതു മാത്രമാണെന്റെയാഗ്രഹം. എന്റെ വിശപ്പും ദാഹവും ക്ഷീണവും നിങ്ങളുടെ ദാഹശമനം കൊണ്ട്‌ സാധിക്കും.” ലേഖനം മുഴുവന്‍ വായിക്കുക »

ഭാഷാ തിരുക്കുറള്‍ PDF – തിരുവല്ലം ഭാസ്കരന്‍ നായര്‍

തിരുവള്ളുവരുടെ സുപ്രസിദ്ധ തമിഴ്‌ കൃതിയായ തിരുക്കുറള്‍ ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ സ്വതന്ത്രമായി പരിഭാഷപ്പെടുത്തി മലയാള ഭാഷയ്ക്ക് സമ്മാനിച്ചു. ധര്‍മ്മകാണ്ഡം, അര്‍ത്ഥകാണ്ഡം, കാമകാണ്ഡം എന്നീ ആദ്യത്തെ മൂന്ന് പുരുഷാര്‍ത്ഥങ്ങളെക്കുറിക്കുന്ന 1330 കുറളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുക്കുറള്‍. ലേഖനം മുഴുവന്‍ വായിക്കുക »

മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല (5)

ഒരാള്‍ രമണഭഗവാനോട് ചോദിച്ചു : ഗുരൂപദേശം കൂടാതെ ഏതെങ്കിലും തരത്തില്‍ പഠിച്ചുകൊണ്ട്‌ മന്ത്രങ്ങള്‍ ജപിക്കാമോ? അതുമൂലം മന്ത്രസിദ്ധി ഉണ്ടാകുമോ? ഇതിനു ഭഗവാന്‍ ഒരു ഉദാഹരണം പറഞ്ഞു കേള്‍പ്പിച്ചു. മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല. ഒരാള്‍ അതിനു യോഗ്യനായിരിക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

ഭരതവംശവും ഭരത ചരിതവും- ഭാഗവതം (212)

കാലക്രമത്തില്‍ ഭരതന്‍ -ഭഗവാന്റെ അംശാവതാരം തന്നെ- ചക്രവര്‍ത്തിയായി. വിസ്മയിപ്പിക്കുന്ന തരത്തില്‍ അനേകം തവണ അദ്ദേഹം അശ്വമേധയാഗം നടത്തി. അമ്പത്തിയഞ്ചുതവണ ഗംഗാതീരത്തും എഴുപത്തിയെട്ടെണ്ണം യമുനാ തീരത്തുമാണ്‌ നടത്തിയത്‌. പങ്കെടുത്ത പുരോഹിതന്‍മാര്‍ക്കെല്ലാം ഉദാരമായ സമ്മനങ്ങള്‍ നല്‍കി. ഈ യാഗങ്ങള്‍കൊണ്ട്‌ ഭഗവല്‍കൃപയുണ്ടാവുകമൂലം ഭരതന്‌ മായാബന്ധനമുണ്ടായിരുന്നില്ല. ഇതുവരെയുണ്ടായിട്ടില്ലാത്ത രീതിയില്‍ മഷ്നാരയാഗവും അദ്ദേഹം നടത്തി. എല്ലാ അയല്‍പ്രവിശ്യകളും ഭരതന്റെ കീഴിലായി. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും. (4)

മനസ്സ്‌ തന്നെ (ആത്മാവിനെ) മറയ്ക്കുമ്പോള്‍ വിഷയങ്ങളെ കാണുന്നു. തന്നോട്‌ (ആത്മാവോടു) ചേര്‍ന്നു നിന്നാല്‍ ഈ വിഷയം (വിശ്വം) നിര്‍വിഷയമായിത്തീരും എന്ന് രമണ മഹര്‍ഷി ഉത്തരം നല്‍കി. ലേഖനം മുഴുവന്‍ വായിക്കുക »

യയാതി മോക്ഷം – ഭാഗവതം (211)

ഇന്ദ്രിയനിയന്ത്രണമില്ലാത്ത ഒരുവന്റെ കാമസംപൂര്‍ത്തിക്ക്‌ ഭക്ഷണമോ സ്ത്രീകളോ ഒന്നും മതിയാവില്ല. ഇന്ദ്രിയസുഖങ്ങള്‍ക്കുളള ആസക്തി അതില്‍ മുങ്ങി ജീവിക്കുമ്പോള്‍ തീരെ കുറയുന്നില്ലെന്നു മാത്രമല്ല തീയില്‍ നെയ്യൊഴിക്കുമ്പോലെ അതു വര്‍ദ്ധിക്കുന്നു. എന്നാല്‍ നാനാത്വഭാവങ്ങളെല്ലാമുപേക്ഷിച്ച്‌ എല്ലാറ്റിനേയും തന്റെ ആത്മാവായി കരുതുന്ന ഒരുവന്‍ എല്ലാ അനുഭവങ്ങളെയുംആസ്വദിച്ച്‌ ജീവിക്കുന്നു. ശാന്തിയും സുഖവുമാഗ്രഹിക്കുന്ന ഏതൊരുവനും ഇന്ദ്രിയാസക്തി ഉപേക്ഷിച്ച്‌ ഏതൊന്നിന്‌ വാര്‍ദ്ധക്യമുണ്ടാവുന്നില്ലയോ ഏതൊന്ന് ശരീരം നശിച്ചാലും നശിക്കുന്നില്ലയോ അതിനെകണ്ടെത്താന്‍ ശ്രമിക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

ഹിന്ദുമതപ്രദീപിക PDF – കെ. സാംബശിവ ശാസ്ത്രി

ഹിന്ദുമതത്തെ സംബന്ധിച്ച് സമസ്ത വസ്തുതകളും പ്രതിപാദിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥമാണ് ഹിന്ദുമതപ്രദീപിക. ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് 1942-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ മുപ്പതാം തിരുനാള്‍ മഹോത്സവദിവസമാണ് പ്രകാശിതമായത്. പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഗവേഷകനുമായിരുന്ന കെ. സാംബശിവ ശാസ്ത്രിയാണ് ഗ്രന്ഥകാരന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആണ് പ്രസാധകര്‍. ലേഖനം മുഴുവന്‍ വായിക്കുക »

ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്. (3)

നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന്‍ രമണ മഹര്‍ഷിയോട് ചോദിച്ചു: ജീവശാസ്ത്രജ്ഞന്മാര്‍ പറയുന്നു, ഹൃദയസ്ഥാനം ശരീരത്തിന്റെ ഇടതു വശത്താണെന്ന്‌, അങ്ങു പറയുന്നു വലതു ഭാഗത്താണെന്ന്‌, വലതു വശത്താണെന്നതിനു പ്രമാണമെന്തെങ്കിലുമുണ്ടോ? അതിനു മഹര്‍ഷിയുടെ ഉത്തരം ഇപ്രകാരമായിരുന്നു: ലേഖനം മുഴുവന്‍ വായിക്കുക »

നഹുഷവംശ വര്‍ണ്ണനയും യയാതിയുടെ പരിണയചരിതവും – ഭാഗവതം (210)

പൂരു അച്ഛന്റെ വാര്‍ദ്ധക്യം ഏറ്റെടുക്കാന്‍ തയ്യാറായി. “ഇതെന്റെ ഏറ്റവും വലിയ കടമയാണ്‌. അച്ഛന്റെ ആഗ്രഹങ്ങള്‍ മനസ്സില്‍ക്കണ്ട്‌ അവയെ നിറവേറ്റുന്നവന്‍ ഉത്തമപുത്രനത്രെ. അച്ഛന്‍ പറഞ്ഞതു കേട്ട്‌ പ്രവര്‍ത്തിക്കുന്നുവന്‍ മദ്ധ്യമന്‍ . അധമനായവന്‍ അച്ഛന്റെ നിര്‍ദ്ദേശം മനമില്ലാമനസ്സോടെ പ്രാവര്‍ത്തികമാക്കുന്നു. അച്ഛന്റെ വാക്കുകള്‍ അനുസരിക്കാത്തവന്‍ അച്ഛന്റെ ഉഛിഷ്ടമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »