കൂടുതല്‍ ലേഖനങ്ങള്‍
എല്ലാ നാമങ്ങളില്‍ നിന്നും ഈശ്വരനെ മാറ്റുക (71)
വ്യക്തികള്‍ തമ്മിലേ സംവാദം സാധ്യമാകൂ. ഈശ്വരന്‍ വ്യക്തിയല്ല. അതിനാല്‍ നാം എന്തൊക്കെ വാദങ്ങള്‍ നടത്തിയിട്ടുണ്ടോ അതെല്ലാം അപ്രസക്തമാണ്. സാന്നിധ്യമാണ് ഈശ്വരന്‍. അതിനെ അനുഭവിക്കുകയാണ് വേണ്ടത്. എല്ലാ നാമങ്ങളില്‍നിന്നും ഈശ്വരനെ മാറ്റുക, എല്ലാ രൂപങ്ങളില്‍നിന്നും. ലേഖനം മുഴുവന്‍ വായിക്കുക »
സീതാന്വേഷണം – കിഷ്കിന്ദാകാണ്ഡം (71)
ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം
‘വന്നു നില്‍ക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍
തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു
മർക്കടവീരരിക്കാണായതൊക്കവേ ലേഖനം മുഴുവന്‍ വായിക്കുക »
ഗീത നല്‍കുന്നത് വലിയ സ്വാതന്ത്ര്യമാണ് (70)
കൃഷ്ണന്‍ എല്ലാ നിയമങ്ങള്‍ക്കും വിപരീതമായി പ്രവര്‍ത്തിച്ചവനാണ്. പാരമ്പര്യത്തെ നിഷേധിച്ചു. എല്ലാറ്റിനും പൂര്‍ണത നല്‍കി. ഗീത നല്‍കുന്നത് വലിയ സ്വാതന്ത്ര്യമാണ്. സ്വന്തം വഴി തുറക്കലാണത്. എല്ലാ ചട്ടക്കൂടുകളില്‍ നിന്നും മാറി നിങ്ങളെ നിങ്ങളാക്കി നിര്‍ത്തുക. സ്വന്തംകാലില്‍ നില്‍ക്കുമ്പോള്‍ ഒരു പുരോഹിതനും നിങ്ങള്‍ക്കാവശ്യമില്ല. ലേഖനം മുഴുവന്‍ വായിക്കുക »
സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ – കിഷ്കിന്ദാകാണ്ഡം (70)
‘അങ്ങനെ തന്നെ പുറപ്പെടുകെങ്കില്‍ നാ-
മിങ്ങിനിപ്പാര്‍ക്കയില്ലെ’ന്നു സുഗ്രീവനും
തേരില്‍ കരേറി സുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
അഞ്ജനാപുത്ര നീലാംഗദാദ്യൈരല-
മഞ്ജസാ വാനരസേനയോടും തദാ ലേഖനം മുഴുവന്‍ വായിക്കുക »
എല്ലാ കാഴ്ചയും വിശ്വരൂപമായി കാണാന്‍ കഴിയണം (69)
ഒരു പ്രത്യേകസ്ഥലത്തല്ല ഭഗവാന്‍, നോക്കുന്നിടത്തെല്ലാം ഭഗവാനാണ്. ഇത് കാണാനുള്ള ദിവ്യനേത്രം ആര്‍ക്കും നല്‍കുവാനോ സ്വീകരിക്കുവാനോ സാധ്യമല്ല. സമര്‍പിത ഭാവത്തിലൂടെ അങ്ങേയറ്റത്തെ പ്രേമത്തിലൂടെ അന്തരാത്മാവിനെ കണ്ടെത്താനുള്ള പാകതയാണത്. ഏതൊരാള്‍ക്കും സംഭവിക്കാവുന്നതാണ്. നേടാവുന്നതാണ് അത്. ഒരു തുള്ളിജലത്തില്‍ സമുദ്രവും ഒരു വിത്തില്‍ മഹാവനവും അപ്പോള്‍കാണാം. ലേഖനം മുഴുവന്‍ വായിക്കുക »
ലക്ഷ്മണന്റെ പുറപ്പാട് – കിഷ്കിന്ദാകാണ്ഡം (69)
അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മര്‍ക്കടജാതികളെന്നു തോന്നും വണ്ണം
വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല-
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ ലേഖനം മുഴുവന്‍ വായിക്കുക »
വിശ്വരൂപം ദര്‍ശിച്ചാല്‍ പിന്നെ ഒരു മതവുമില്ല (68)
വിശ്വരൂപം ദര്‍ശിച്ചാല്‍ പിന്നെ ഒരു മതവുമില്ല. എല്ലാ പുരോഹിതന്മാരും കുപ്പായങ്ങള്‍ അഴിച്ചുവെക്കേണ്ടിവരും. അതിനാല്‍ അവര്‍ പണ്ടുണ്ടായതാണ്, ഇപ്പോള്‍ കാണാന്‍ പറ്റില്ല എന്നെല്ലാം തെറ്റിദ്ധരിപ്പിച്ച് അന്വേഷകരെ നിരുത്സാഹപ്പെടുത്തുന്നു. ഇപ്പോള്‍ നമ്മുടെ കാഴ്ച വലിയൊരു കൊട്ടാരം താക്കോല്‍പഴുതിലൂടെ കാണുന്നതു പോലെയാണ്. എന്തൊക്കെയോ ചിലത് കാണാം. പക്ഷേ, അത് വളരെ ചെറിയൊരംശം മാത്രമാണ്. വാതില്‍ തുറന്ന് നാം കാഴ്ച പൂര്‍ണമാക്കണം. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീരാമന്റെ വിരഹതാപം – കിഷ്കിന്ദാകാണ്ഡം (68)
രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു
ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ
താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാന്‍:
“പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ
ജാനകീദേവി മരിച്ചിതോ കുത്രചില്‍
മാനസതാപേന ജീവിച്ചിരിക്കയോ?
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »
ആസ്തികനും നാസ്തികനും ഒരു പോലെ തന്നെ (67)
ആസ്തികനും നാസ്തികനും നില്‍ക്കുന്നത് ഒരേ സ്ഥലത്തുതന്നെയാണ്. നാസ്തികന്‍ ലോകത്തെ സ്വീകരിക്കുന്നു. പുറകിലൊരു ചൈതന്യമുണ്ടെന്നത് നിഷേധിക്കുന്നു. ആസ്തികന്‍ ഭഗവാനെ സ്വീകരിക്കുന്നു. ലോകത്തെ നിഷേധിക്കുന്നു. രണ്ടും വിഭജനമാണ്. ലോകത്തിനെതിരായി ചിന്തിക്കുന്നത് ഗീതക്കനുസൃതമല്ല. ലോകത്തേയും ഭഗവാനേയും വിഭജിക്കാതെ ഒന്നിച്ച് അറിയലാണ് ഗീത. നാം ഇതുവരെ പ്രപഞ്ചത്തെ പഠിച്ചത് പല അളവുകോലുകള്‍ വച്ചാണ്. ഈ അളവുകള്‍ക്കൊന്നും വഴങ്ങാത്തതാണ് പ്രപഞ്ചസത്യം. ലേഖനം മുഴുവന്‍ വായിക്കുക »
ഹനൂമല്‍സുഗ്രീവസംവാദം – കിഷ്കിന്ദാകാണ്ഡം (67)
ഇങ്ങനെ വാഴുന്ന കാലമൊരുദിന-
മങ്ങു കിഷ്കിന്ധാപുരത്തിങ്കല്‍ വാഴുന്ന
സുഗ്രീവനോടു പറഞ്ഞു പവനജ-
നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
“കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം
വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം.
നിന്നുടെ കാര്യം വരുത്തി രഘൂത്തമന്‍
മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍. ലേഖനം മുഴുവന്‍ വായിക്കുക »
യമം – അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം (4)
അഷ്ടാംഗയോഗത്തിലെ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമായ അംഗമാണ് യമം. കാലദേശഭാഷകള്‍ക്കതീതമായി, സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമായ ധാര്‍മികമൂല്യങ്ങളാണ് യമങ്ങള്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും നിലനില്‍പും ഇവയുടെ നിലനില്‍പിനെ ആശ്രയിച്ചിരുക്കുന്നു. യമങ്ങള്‍ അഞ്ചാണ്. അവ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. അഞ്ച് യമങ്ങളും പാലിച്ചുകഴിയുമ്പോള്‍ അഷ്ടാംഗയോഗത്തിലെ ആദ്യത്തെ പടി കയറിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാം. ലേഖനം മുഴുവന്‍ വായിക്കുക »
ചുറ്റും എല്ലാം നാമാണ്, ഭഗവാനാണ് (66)
ചില്ലുകൊട്ടാരത്തില്‍ കയറിയ നമ്മളെ നാം കാണുന്നപോലെ ഭഗവാന്റെ വിഭൂതിയെ അറിയണം. ചുറ്റും എല്ലാം നാമാണ്, ഭഗവാനാണ്. തന്റെ തന്നെ നേര്‍ക്കാണ് ഓരോരുത്തരും നിഷ്ഫലമായി കുരച്ചുചാടി തളര്‍ന്നുവീഴുന്നത്. അത് താനാണെന്നറിയാതെയാണിത്. അറിഞ്ഞാല്‍ സര്‍വവും ഞാനെന്ന ആനന്ദമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
ക്രിയാമാര്‍ഗ്ഗോപദേശം – കിഷ്കിന്ദാകാണ്ഡം (66)
“കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി-
നോര്‍ക്കിലവസാനമില്ലെന്നറിക നീ.
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍.
തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ
മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍
ആചാര്യനോടു മന്ത്രം കേട്ടു സാദര-
മാചാര്യപൂര്‍വമാരാധിക്ക മാമെടോ. ലേഖനം മുഴുവന്‍ വായിക്കുക »
യോഗശാസ്ത്രം പുരാതന ഗ്രന്ഥങ്ങളില്‍ (3)
വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. രാഗം, ദ്വേഷം, സുഖം, ദുഃഖം, മാനം, അപമാനം, നിന്ദ, സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്. ഒരിക്കലും ഇണപിരിയാത്ത ഇരട്ടകളാണ് ദ്വന്ദ്വങ്ങള്‍. മനസ്സ് ദ്വന്ദങ്ങള്‍ക്ക് അതീതമായിരിക്കുന്നതാണ് സമാധി അല്ലെങ്കില്‍ യോഗം. വിഷയങ്ങളില്‍ മുഴുകിയ മനസ്സിനെ ആത്മാവിലേക്ക് തിരിക്കുന്നതാണ് യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയുമായി സമരസപ്പെട്ട് അതില്‍ ലയിച്ചു ചേരുന്നതിനെയുമാണ് യോഗം കൊണ്ടര്‍ത്ഥമാക്കുന്നത്. അതാണ് ശരിയായ അല്ലെങ്കില്‍ ശാസ്ത്രീയമായ ജീവിതരീതി. ലേഖനം മുഴുവന്‍ വായിക്കുക »
ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ് (65)
ഒരുവന് ഈശ്വരനെ ഉപാസിക്കാന്‍ എന്തെങ്കിലും ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ്. പ്രാണനും പോഷകവും ഒക്കെ നല്‍കി സൂര്യന്‍ വിശ്വത്തെ മുഴുവന്‍ അനുഗ്രഹിക്കുന്നു. എല്ലാ അജ്ഞാനത്തേയും ദൂരീകരിക്കാന്‍ പോന്ന പ്രകാശം പരത്തുന്നു. നാമും സൂര്യനെപ്പോലെയാകണം. സാന്നിദ്ധ്യത്താല്‍ ചുറ്റുപാടും പ്രകാശം പരത്തണം. സമഷ്ടിയിലെ സൂര്യനാണ് വ്യഷ്ടിയിലെ ബുദ്ധി. ബുദ്ധിചൂടുപിടിക്കുമ്പോള്‍ മനസ്സ് തണുപ്പിക്കണം. ചന്ദ്രനാണ് മനസ്സ്. ആ മനസ്സ് സംഘര്‍ഷങ്ങളുണ്ടാക്കരുത്. നമ്മെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സൂര്യചന്ദ്രന്മാര്‍ എപ്പോഴും ഉള്ളിലുണ്ടാകണം. ലേഖനം മുഴുവന്‍ വായിക്കുക »


