പ്രശ്നോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച പ്രശ്നോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച പ്രശ്നോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കൃഷ്ണനുമായി ഒരു രാത്രി പഴയകഥകള്‍ പറഞ്ഞും ഭഗവാന്റെ പരമാനന്ദ സാമീപ്യാനുഗ്രഹം നുകര്‍ന്നും കുചേലന്‍ കൊട്ടാരത്തില്‍ കഴിഞ്ഞു. രാവിലെ സ്വഗൃഹത്തിലേക്ക് പുറപ്പെട്ടു. ഭഗവാന്റെ ഭക്തപ്രേമം, വിനയം, ബ്രാഹ്മണഭക്തി, പരമസൗഹൃദം, അഭിഗമ്യത – എല്ലാറ്റിനെയും പറ്റിയോര്‍ത്ത് കുചേലന്‍ നടന്നു. പെട്ടെന്നദ്ദേഹം ഓര്‍മ്മിച്ചു. ഭഗവാന്‍ ഒന്നും തന്നയച്ചില്ലല്ലോ. എന്നാല്‍ പെട്ടെന്നു തന്നെ സ്വയം പറഞ്ഞു: ‘കൃഷ്ണന്‍ എനിക്ക് സമ്പത്തൊന്നും തന്നനുഗ്രഹിക്കാത്തതു ശരിതന്നെ. എന്നേപ്പോലെ ദരിദ്രനായൊരുവന് സമ്പത്തു തന്നനുഗ്രഹിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ മറക്കാനിടയായേക്കും’. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച കേനോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) അഞ്ചാം അദ്ധ്യായം കര്‍മ്മസന്യാസയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : ചലനമാണ് മനസ്സിന്റെ സ്വഭാവം. നിരന്തരമായ ധ്യാനാഭ്യാസത്താലും വൈരാഗ്യത്താലും അതിനെ വശപ്പെടുത്തേണ്ടതാണെന്നും ഭഗവദ്‌ഗീതയില്‍ പറയുന്നു. പലവിധ ചിന്തകളാല്‍ ചിതറിപ്പോകുന്ന മനസ്സ് ബലഹീനമായിപ്പോകുന്നു. ദുര്‍ബലമനസ്സ് ഒന്നിനെ പറ്റിനില്‍ക്കുകയില്ല. ഒരേ ലക്ഷ്യത്തില്‍ അടക്കി നിറുത്തി ശീലിക്കണം. ഒന്നില്‍ ചേര്‍ന്നു നില്‍ക്കുന്തോറും മനസ്സിനു ബലമേറും. ലേഖനം മുഴുവന്‍ വായിക്കുക »
ഒരു ജ്ഞാനി, ഫലേച്ഛയോടെ കര്‍മ്മം ചെയ്യുന്ന അവിവേകികള്‍ക്ക്, സംശയവും തെറ്റിദ്ധാരണയും ഉളവാക്കരുത്. ആത്മാനുഭവമുള്ള ജ്ഞാനി യോഗയുക്തനായി താന്‍ തന്നെ
കര്‍മ്മത്തെ യഥാവിധി ചെയ്ത് അവരെ കൊണ്ട് സര്‍വ്വ കര്‍മ്മങ്ങളും ചെയ്യുകയാണ് വേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »
ആനന്ദതുന്ദില ഹൃദയത്തോടെ കുചേലന്‍ ദ്വാരകയില്‍ പ്രവേശിച്ചു. അവസാനം കൃഷ്ണസവിധത്തിലെത്തി. രുക്മിണിയേയും മറ്റുളള സഭാവാസികളേയുമെല്ലാം മറന്ന് കൃഷ്ണന്‍ ചാടിയെഴുന്നേറ്റ് ദരിദ്രനും അനുചിത വസ്ത്രധാരിയുമായ ബ്രാഹ്മണനെ എതിരേറ്റാലിംഗനം ചെയ്യാന്‍ ഓടിച്ചെന്നു. കൃഷ്ണന്‍ സ്വയം അദ്ദേഹത്തിന്റെ കാലു കഴുകി. തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ആസനം നല്‍കി. രുക്മിണി കുചേലന് വിശറി വീശി. സഭാവാസികള്‍ അമ്പരന്നു. ആരാണീ ബ്രാഹ്മണന്‍? കൊട്ടാരത്തിലുളള എല്ലാവരേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനെങ്ങനെ വന്നു? ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ രമണ ഭഗവാനോട് വളരെ ഭക്തിയുള്ള ഒരു എളിയ ഭക്തന്റെ മൂന്നു വയസ്സുള്ള ഒരേ പുത്രി മരിച്ചുപോയി. അദ്ദേഹം അടുത്തദിവസം തന്നെ ദാരങ്ങളുമായി ആശ്രമത്തില്‍ വന്നു. ഇവരെ ഭഗവാന്‍ ഇപ്രകാരം സമാധാനപ്പെടുത്തി. മനസ്സിന്റെ പരിശീലനം മൂലം ഒരുത്തന് എത്ര ദുഃഖങ്ങളെയും സഹിക്കാന്‍ കരുത്തുണ്ടാകുന്നു. എന്നാല്‍ തന്റെ ഒരിളം കുഞ്ഞിന്റെ വേര്‍പാട് ദുഃഖങ്ങളെക്കാളും കടുപ്പമാണ്. നമുക്കൊരു നിര്‍ണ്ണീത രൂപം ഉണ്ടെന്നു നാം കരുതുന്നിടത്തോളമേ ദുഃഖം നമ്മെ ബാധിക്കുകയുള്ളൂ. നാം നമ്മുടെ സാങ്കല്‍പിക രൂപത്തെ അതിക്രമിച്ചു നിന്നാല്‍ ശാശ്വതമായ ആത്മരൂപത്തില്‍ നില്‍ക്കാം. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) നാലാം അദ്ധ്യായം ജ്ഞാനകര്‍മ്മസന്യാസയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ബലരാമന്‍ നൈമിഷാരണ്യത്തില്‍ ചെന്നപ്പോള്‍ മാമുനിമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവര്‍ അദ്ദേഹത്തിന് ആത്മവിദ്യ നല്‍കി അനുഗ്രഹിച്ചു. എല്ലാറ്റിന്റെയും സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിലുളള ഏകത്വം അവര്‍ സ്വയം സാക്ഷാത്കരിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) മൂന്നാം അദ്ധ്യായം കര്‍മ്മയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
വിവിധ സമാധികളെപ്പറ്റി ഒരു ചോദ്യമുത്ഭവിച്ചു. അതിനു ശ്രീ രമണ മഹര്‍ഷികളുടെ മറുപടി : ഇന്ദ്രിയങ്ങളും മനസ്സും അന്ധകാരത്തിലാണ്ടിരിക്കുന്നത് ഉറക്കം. പ്രകാശത്തില്‍പെട്ടിരിക്കുന്നത് സമാധി. സഞ്ചരിക്കുന്ന വണ്ടിയിലുറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളിന് ആ വണ്ടി പോകുന്നതും നില്‍ക്കുന്നതും മാടിനെ വണ്ടിയില്‍ നിന്നും അഴിക്കുന്നതും മറ്റും അറിയാതെ പോകുന്നതുപോലെ ദേഹമാകുന്ന വണ്ടിയില്‍ ഉറങ്ങാതെ ഉറങ്ങുന്ന ജ്ഞാനിക്കും ഇന്ദ്രിയാദികരണങ്ങളുടെ പ്രകൃതിസഹജമായ ജാഗ്രത്തും സ്വപ്നവും ഉറക്കവും ഒരു ഭേദത്തെയും ഉളവാക്കുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »
ആത്മജ്ഞാനമില്ലാത്തവര്‍ ഈ കര്‍മ്മത്തിന്റെ ഫലം എനിക്കു സിദ്ധിക്കും എന്ന വിചാരത്തോടുകൂടി എങ്ങിനെ കര്‍മ്മം ചെയ്യുന്നുവോ, അപ്രകാരം തന്നെ ജ്ഞാനിയായവന്‍ സക്തി കൂടാതെ ലോകത്തിന് നന്മ ചെയ്യുവാന്‍ ഇച്ഛയുള്ളവനായി കര്‍മ്മം ചെയ്യണം. ലേഖനം മുഴുവന്‍ വായിക്കുക »
ദന്തവക്ത്രന്‍ ഗദയുമേന്തി കൃഷ്ണനുനേരെ പാഞ്ഞടുത്തു. കൃഷ്ണന്‍ രഥത്തില്‍ നിന്നു് ചാടിയിറങ്ങി കൈയ്യില്‍ ഗദയുമായി അവനെ നേരിട്ടു. ഒരൊറ്റ അടികൊണ്ട് കൃഷ്ണന്‍ അവന്റെ നെഞ്ചു തകര്‍ത്തു. അത്ഭുതമെന്നേ പറയേണ്ടു, അസുരന്റെ ദേഹത്തില്‍ നിന്നും ഒരു പ്രഭാകിരണം കൃഷ്ണശരീരത്തില്‍ പ്രവേശിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) രണ്ടാം അദ്ധ്യായം സാംഖ്യയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ആകെ വലുപ്പം 419 MB. ലേഖനം മുഴുവന്‍ വായിക്കുക »