കൂടുതല്‍ ലേഖനങ്ങള്‍

പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല

മക്കളേ,
ജനനംകൊണ്ടും ജീവിതസാഹചര്യങ്ങള്‍കൊണ്ടും മനുഷ്യര്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ പ്രേമം എല്ലാ മനുഷ്യര്‍ക്കും സ്വതസിദ്ധവും ഏറ്റവും സ്വാഭാവികവുമായ വികാരമാണ്. പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല എന്നറിയണം. അത് നമ്മുടെ ഓരോ കര്‍മത്തിലും പ്രതിഫലിക്കണം. അതാകണം ജീവിതലക്ഷ്യം. – അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

ദേവന്മാരുടെ ശിവസ്തുതി – ഭാഗവതം(73)

“ഭഗവന്‍, അങ്ങ്‌ പരമാത്മാവിനോട്‌ ഒന്നുചേര്‍ന്നിരിക്കുന്നുവെങ്കിലും ലീലകളായി ശിവശക്തിദ്വന്ദ്വങ്ങളുടെ രൂപത്തില്‍ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തി വിശ്വസൃഷ്ടിയുടെ വിക്ഷേപാവരണക്രിയകള്‍ നടപ്പിലാക്കുന്നു. അങ്ങാണ്‌ യാഗകര്‍മ്മങ്ങളുടെ നടപടിക്രമങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത്‌. അങ്ങ്‌ സന്മനസുളളവര്‍ക്ക്‌ ശാന്തിയും, ദുഷ്ടര്‍ക്ക്‌ തക്കതായ ശിക്ഷകളും നല്‍കുന്നു. അങ്ങയുടെ ക്രോധം ഭക്തജനങ്ങളെ ബാധിക്കയില്ലതന്നെ. ലേഖനം മുഴുവന്‍ വായിക്കുക »

വീരഭദ്രനാല്‍ യാഗഭംഗവും ദക്ഷവധവും – ഭാഗവതം (72)

ദക്ഷസഭയില്‍ നടന്നതെല്ലാം നാരദമുനി ശിവനോടു പറഞ്ഞു. സതി സ്വയം യോഗാഗ്നിയില്‍ ദഹിച്ചതും ഭൃഗുമുനി യാഗാഗ്നികളില്‍ നിന്നുമാവാഹിച്ചെടുത്ത ഋഭു ശിവഗണങ്ങളെ ആട്ടിപ്പായിച്ചതുമെല്ലാം ശിവന്‍ അറിഞ്ഞു. കോപിഷ്ടനായി ശിവന്‍ തന്റെ ജടയില്‍നിന്നും ഒരുരോമം പറിച്ച്‌ അടുത്തുളെളാരു പാറയിലുരച്ചപ്പോള്‍ അതു വീരഭദ്രന്‍ എന്ന പേരായ വലിയൊരു സത്വമായിത്തീര്‍ന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പണത്തിന് പണം തന്നെ വേണ്ടേ?

അദൃശ്യനായ ഈശ്വരന്റെ സ്നേഹവും സഹായവും സദാ സര്‍വ്വത്ര അനുഭവിക്കാന്‍ ആര്‍ക്കും കഴിയും. അതിനായി നിഷ്കളങ്കതയോടെ ആഗ്രഹിക്കണമെന്നു മാത്രം. പണമല്ല നമുക്കാവശ്യം പണം കൊണ്ട് സാധിക്കേണ്ടത് എന്തോ അത് സാധിക്കുകയാണ്. അതിന് ഈശ്വരന്റേതായ എത്രയോ വഴികളുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ആരെയും നിസ്സാരന്മാരായി കരുതരുത്

ഉന്നത നിലവാരവും വേഷഭൂഷാദികളും സമ്പത്തുമുള്ളവരായിരിക്കണമെന്നില്ല നിങ്ങളെ സഹായിക്കുന്നത്. ചെറിയ മനുഷ്യര്‍ അവരുടെ മനസ്സിന്റെ അടിത്തട്ടിലെ നന്മകൊണ്ട് വലിയ സഹായങ്ങള്‍ ചെയ്യും. അതു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതായിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 8 – MP3)

ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക തുടങ്ങിയ വിഷയത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 8 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 105 MB, 7 മണിക്കൂര്‍ 40 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »

വല്ലാത്ത ഒറ്റപ്പെടല്‍, എന്നെ ആരും സ്‍നേഹിക്കുന്നില്ല

എല്ലാവരിലും ഈശ്വരനുണ്ടെന്ന അറിവോടെ സ്നേഹിക്കാന്‍ ശ്രമിക്കൂ; എല്ലാവരാലും നാമപ്പോള്‍ സ്നേഹിക്കപ്പെടും. ലേഖനം മുഴുവന്‍ വായിക്കുക »

വിദ്യാലയങ്ങളിലെ പ്രാര്‍ഥനയുടെ മൂല്യം

ആര്‍ഷഭാരതസംസ്കാരത്തില്‍ ഗുരുകുല വിദ്യാഭ്യാസം ആണ് നിലനിന്നിരുന്നത്. ശിഷ്യനും ഗുരുവും ഒരുമിച്ച് താമസിച്ച് അധ്യയനം നടത്തിയിരുന്നു. എല്ലാദിവസവും അധ്യയനാരംഭത്തില്‍ ഗുരുവും ശിഷ്യനും ചേര്‍ന്നു പ്രാര്‍ത്ഥിച്ചിരുന്ന ചില മന്ത്രങ്ങള്‍ ഉണ്ടായിരുന്നു. പഠിച്ച് മിടുക്കനാകണം ഡോക്ടറാവണം, ഒത്തിരി പണം സമ്പാദിക്കണം, എന്നൊന്നും ആയിരുന്നില്ല ആ പ്രാര്‍ഥതനകള്‍. അത്തരം പ്രര്‍ഥനകള്‍ ശിഷ്യനിലും ഗുരുവിലും സ്നേഹത്തിന്റെയും കരുണയുടേയും വിത്തുകള്‍ നിറയ്ക്കാനുള്ള പ്രാര്‍ഥനകള്‍ ആയിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സതീദേവിയുടെ ദേഹത്യാഗം – ഭാഗവതം (71)

വേദസംഹിതാനുസാരിയായ കര്‍മ്മങ്ങളും യാഗങ്ങളും പ്രധാനമായി കണക്കാക്കുന്നുവരും ആത്മസാക്ഷാത്ക്കാരത്തിന്‌ അവയേക്കാള്‍ പ്രാധാന്യം നല്‍കുന്നുവരും ഉണ്ടല്ലോ. ഈ രണ്ടു പാതകളും വിഭിന്നങ്ങളത്രെ. ഒരുവന്‍ സ്വധര്‍മ്മം ഭംഗിയായി അനുഷ്ടിക്കണം. എന്നാല്‍, മറ്റേവിഭാഗത്തിന്റെ ചെയ്തികളെ താഴ്ത്തിക്കണ്ടുകൂടാ. ശിവന്‍, പരമാത്മ സ്വരൂപംതന്നെയായതിനാല്‍ സ്വയം എല്ലാവിധ കടമകള്‍ക്കും കര്‍മ്മങ്ങള്‍ക്കും അതീതനത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ

മദ്യം കൊണ്ട് സ്വബോധം നഷ്ടപ്പെടുകയാണ് എന്ന് മദ്യപര്‍ മറക്കുന്നു. കുടിച്ചു കഴിഞ്ഞാല്‍ സ്വബോധത്തോടെ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പലര്‍ക്കും മടിയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഉമാരുദ്ര സംവാദം – ഭാഗവതം(70)

ജ്ഞാനം, തപസ്സ്, ധനം, ശരീരസൗന്ധര്യം, പ്രായം, പാരമ്പര്യം എന്നിവ സുമനസ്ക്കര്‍ക്ക്‌ ആഢ്യത്വം നല്‍കുമെങ്കിലും ഇവ ദുഷ്ടരുടെ ദുഷ്ടത കൂട്ടുവാനിടയാക്കുന്നു. അതുകൊണ്ട്‌ ഈദൃശഗുണങ്ങളുണ്ടെന്നു കാഴ്ചയില്‍ തോന്നുമെങ്കിലും സ്വന്തം ബന്ധുക്കളാണെങ്കില്‍ക്കൂടി ദുഷ്ടതയുളളവരുമായുളള സഹവാസം വര്‍ജ്ജിക്കുകയാണ്‌ നല്ലത്‌.” ലേഖനം മുഴുവന്‍ വായിക്കുക »

വിധിക്കു മുമ്പില്‍ നിസഹായരായി നില്ക്കരുത്

പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരുമില്ല. അതിനെ നേരിടാനാകണം. വിധിക്കു മുമ്പില്‍ നിസഹായരായി നില്ക്കരുത്. കഴിയുന്നത്ര മുന്നോട്ടു തന്നെ നീങ്ങുക. ഏതായാലും ഒരു നാള്‍ നമ്മളും ഇവിടം വിടും. എങ്കില്‍ പിന്നെ അത് തല ഉയര്‍ത്തി തന്നെ ആകട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീശങ്കരഭഗവദ്‌പാദര്‍ – കലിയുഗത്തിലെ യുഗാചാര്യന്‍

ഈ ശ്രീശങ്കരജയന്തി സുദിനത്തില്‍ എല്ലാ ശ്രേയസ് അംഗങ്ങള്‍ക്കും ജയന്തി ആശംസകള്‍. പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, സ്തോത്രകൃതികള്‍ എന്നിങ്ങനെ സ്വകൃതികളില്‍ക്കൂടി ശ്രീശങ്കരഭഗവത്പാദര്‍ ചിട്ടപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള അദ്വൈതവേദാന്തദര്‍ശനം തന്നെയാണ് ലോകത്തിന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഈ സുദിനത്തില്‍ ശങ്കരപരമ്പരയെക്കുറിച്ചും (ദശനാമിസമ്പ്രദായം) ശങ്കരകൃതികളെക്കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ശങ്കര ജയന്തി പ്രഭാഷണം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 – MP3)

ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 50.1 MB, 3 മണിക്കൂര്‍ 39 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »

ഭൂത്യൈ ന പ്രമദിതവ്യം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം (ശ്രാവ്യം 13 – MP3)

തൈത്തിരീയോപനിഷത്തിലെ ശിക്ഷാവല്ലിയിലെ ഏകാദശാനുവാകം അധികരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. “ഗുരുക്കന്മാരും മാതാപിതാക്കളും തങ്ങളുടെ ശിഷ്യന്മാര്‍ക്കും സന്താനങ്ങള്‍ക്കും നല്‍കുന്ന ഉപദേശങ്ങള്‍ എല്ലാം വേദങ്ങളുടേയും രഹസ്യമായ ഇതുതന്നെയാകുന്നു. ഈശ്വരന്റെ ആജ്ഞയും പരമ്പരാഗതമായ ഉപദേശങ്ങളുടെ നാമവും ഈ നിയമം തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ഇതുപോലെയുള്ള കര്‍ത്തവ്യങ്ങളും സദാചാരങ്ങളും പാലിച്ചുകൊള്ളണം.” ലേഖനം മുഴുവന്‍ വായിക്കുക »