കൂടുതല്‍ ലേഖനങ്ങള്‍

വജ്രായുധത്താല്‍ വൃത്രമോക്ഷം – ഭാഗവതം (144)

ഭഗവാന്‍ സ്വയം ജീവികളെ ലോകത്തില്‍ ജനിപ്പിക്കുന്നു. അച്ഛനമ്മമാര്‍ വെറുമൊരു നിമിത്തം മാത്രം. ജീവനെടുക്കുന്നുതും അവിടുന്നു തന്നെ. മറ്റുളളവര്‍ വെറും നിമിത്തം മാത്രം. ജിവിതം, ഐശ്വര്യം, പ്രശസ്തി തുടങ്ങിയ അനുഗ്രഹങ്ങള്‍ തുടങ്ങി ഒരുവന്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ അതാതിന്റെ സമയങ്ങളില്‍ അവനെ ബാധിക്കുന്നു. മറ്റുസമയങ്ങളില്‍ അവന്‌ ദുഃഖമുണ്ടാക്കുന്ന കാര്യങ്ങളാവും ഉണ്ടാവുക. അതുകൊണ്ട്‌ ഒരുവന്‍ പ്രശസ്തിയിലും കുപ്രശസ്തിയിലും തുല്യമനസ്കനായിരിക്കണം. ജയം, പരാജയം, സുഖദുഃഖങ്ങള്‍, ജനനമരണങ്ങള്‍ എന്നിവയെ ഒരുപോലെ കാണണം. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്ര-വൃത്രാസുരയുദ്ധം – ഭാഗവതം (143)

ധ്രുവനു കിട്ടിയ സ്ഥാനമോ ബ്രഹ്മപദവിയോ ഞാനാഗ്രഹിക്കുന്നില്ല. യോഗശക്തിയോ നിര്‍വ്വാണപദമോ പോലും എനിക്കു വേണ്ട. അവിടുത്തെ സ്മരണയില്‍ ഹൃദയം നിറയ്ക്കാന്‍ ഞാന്‍ കൊതിക്കുന്നു. ചിറകുമുളച്ച പക്ഷിക്കുഞ്ഞുങ്ങള്‍ അമ്മയുടെ അകിടു തിരയുന്നതുപോലെ തീവ്രമാണെന്റെ അഭിവാഞ്ഛ. ലേഖനം മുഴുവന്‍ വായിക്കുക »

ശുദ്ധപ്രേമം ഹൃദയങ്ങളില്‍ പരിവര്‍ത്തനം വരുത്തും

ശുദ്ധപ്രേമം വിവരിക്കാനാവില്ല. അത് വിതരണം ചെയ്യുന്നവനും സ്വീകരിക്കുന്നവനും ഒരു പോലെ ആഹ്ലാദം നല്കുന്നു. പ്രേമത്തിനു മാത്രമേ മറ്റൊരു ഹൃദയത്തില്‍ പരിവര്‍ത്തനം വരുത്താനുള്ള ശക്തിയുള്ളു. ലേഖനം മുഴുവന്‍ വായിക്കുക »

ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ വഴി ആത്മാര്‍ത്ഥത

ആത്മര്‍ത്ഥതയില്ലാതെ ഏതു ജോലി ചെയ്താലും നാം ഉദ്ദേശിച്ച ഫലം പൂര്‍ണ്ണമായും ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ നാം ചെയ്യുന്ന കര്‍മ്മത്തില്‍ പരിപൂര്‍ണ സമര്‍പ്പണം വേണം. അപ്പോള്‍ ജോലി ചെയ്യുന്നതുതന്നെ ആനന്ദമായി തോന്നും. ശരിക്കും പറഞ്ഞാല്‍ അത്തരം ജോലി ഈശ്വരപൂജയ്ക്കു തുല്യമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

വജ്രായുധലാഭം, ദേവാസുരയുദ്ധം – ഭാഗവതം(142)

ശരീരം നശ്വരമാണ്‌. മലകളും മരങ്ങളും പോലും സ്വന്തം ശരീരം വേണ്ടപോലെ വിനിയോഗിക്കാത്ത മനുഷ്യനോട്‌ സഹതപിക്കുന്നു. ജീവനുളളപ്പോള്‍ ധര്‍മ്മപരിപാലനത്തിനും ഖ്യാതിക്കും വേണ്ടിയാണല്ലോ ശരീരം. ഉത്തമഭക്തന്റെ മഹത്തരമായ ഗുണമെന്തെന്നാല്‍, അയാള്‍ സര്‍വ്വചരാചരങ്ങളുടെയും സുഖദുഃഖങ്ങളും അനുകമ്പയുളളവനാണെന്നതാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ദേവഗണങ്ങളുടെ നാരായണസ്തുതി – ഭാഗവതം (141)

ജ്ഞാനിയായ ഒരുവന്‍ മറ്റൊരാള്‍ക്ക്‌ ലൗകീകജീവിതവൃത്തികള്‍ കാണിച്ചു കൊടുക്കില്ല, മറിച്ച്‌ ഭക്തിസാധനാമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അദ്ധ്യാത്മരാമായണം – ഓഡിയോ MP3, PDF ഡൌണ്‍ലോഡ്

ഒരു കര്‍ക്കിടകമാസം കൂടി വരവായി. എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഓഡിയോയും PDFഉം ശ്രേയസ്സില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. കൂടാതെ സ്വാമി ഉദിത് ചൈതന്യാജിയുടെ രാമകഥാസാഗരം MP3യും സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ രാമായണ തത്ത്വം MP3യും ശ്രവിക്കുന്നത് അദ്ധ്യാത്മരാമായണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വേദാന്ത തത്ത്വം എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാന്‍ സഹായിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

വിശ്വരൂപവധം, ബ്രഹ്മഹത്യാവിഭജനം , വൃത്രാസുരോത്പത്തി – ഭാഗവതം (140)

എല്ലാ ജീവികള്‍ക്കും മരണഭയമുണ്ട്‌. എന്നാല്‍ മരണദേവന്‌ ഭയമുളളത്‌ ഭഗവാനോട്‌ മാത്രമാണ്‌. അങ്ങനെയുളള ഭഗവാന്‍ ഞങ്ങളെ രക്ഷിക്കട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രന് നാരായണ കവചോപദേശം – ഭാഗവതം (139)

ശ്രീഹരി എനിക്ക്‌ എല്ലാവിധത്തിലും സംരക്ഷയേകട്ടെ. വെളളത്തില്‍ മത്സ്യാവതാരം, ഭൂമിയില്‍ വാമനന്‍ ആകാശത്തോളം വലിപ്പമുളള ഭഗവല്‍രൂപം വായുവില്‍, കാട്ടിലും യുദ്ധത്തിലും നരസിംഹം, പാതകളില്‍ വരാഹം, വനാന്തരങ്ങളിലും മാമലകളിലും ശ്രീരാമന്‍ എന്നെ രക്ഷിക്കട്ടെ. എല്ലാ ഹിംസാകര്‍മ്മങ്ങളിലും ഭഗവാന്‍ നാരായണന്‍ എന്നെ രക്ഷിക്കട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF

വിമലമായ ധര്‍മ്മാചരണത്താല്‍ പ്രശോഭിതമായ ഭാരതസംസ്കാരത്തിനു സര്‍വ്വഥാപ്രമാണമായി പ്രശോഭിക്കുന്ന ശ്രീ രമണമഹര്‍ഷികളെ കേരളീയര്‍ക്ക് ആദരപൂര്‍വം പരിചയപ്പെടുത്തുന്നതാണ് ഈ എളിയ ശ്രമം എന്ന് ഗ്രന്ഥകര്‍ത്താവായ ശ്രീ വി. കെ. ശങ്കരന്‍, തൃശ്ശിവപേരൂര്‍ മുഖവുരയില്‍ വ്യക്തമാക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രന്റെ ഐശ്വര്യമദം ബൃഹസ്പതിതിരസ്കാരം, രാജ്യഭ്രംശം – ഭാഗവതം (138)

ഗുരു പരബ്രഹ്മത്തിന്റെ പ്രതീകമത്രെ. അച്ഛന്‍ സൃഷ്ടാവിന്‍റേയും അമ്മ ഭൂമീദേവിയുടെയും സഹോദരന്‍ ഇന്ദ്രന്റെയും സഹോദരി കരുണയുടെയും പ്രതീക്ഷിക്കാത്ത അതിഥി ശ്രേഷ്ഠതയുടെയും അതിഥി അഗ്നിയുടേയും എല്ലാ ജീവജാലങ്ങളും പരമാത്മാവിന്‍റേയും പ്രതീകങ്ങളത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ദക്ഷപുത്രിമാരുടെ വംശവര്‍ണ്ണന – ഭാഗവതം (137)

ദക്ഷനും അസികിനിക്കും അറുപതു പുത്രിമാരുണ്ടായി. അതില്‍ പത്തുപേര്‍ ധര്‍മ്മരാജാവിനേയും പതിമൂന്ന് പേര്‍ കശ്യപനേയും ഇരുപത്തിയേഴുപേര്‍ ചന്ദ്രനേയും രണ്ടുപേര്‍ വീതം ഭുതന്‍, അംഗിരന്‍, കൃഷ്വസ്വന്‍ എന്നിവരേയും ബാക്കിയുളളവര്‍ താര്‍ക്ഷ്യനേയും വിവാഹം കഴിച്ചു. അവരുടെ പരമ്പരകളാണ്‌ വിശ്വം മുഴുവന്‍ ജീവനിബിഢമായത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും

കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. അനേകം പ്രത്യേകതകള്‍ നിറഞ്ഞ ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താളിയോലഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. കടുശര്‍ക്കരവിഗ്രഹത്തില്‍ പന്തീരായിരത്തിയെട്ട് (12008) സാളഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകതയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ദക്ഷപുത്രന്മാര്‍ക്ക് ഭഗവദ്പ്രസാദം, ദക്ഷകൃതനാരദശാപം – ഭാഗവതം (136)

ഹര്യാസ്വന്മ‍ാര്‍ ഈ കടങ്കഥക്ക്‌ ഉത്തരം കണ്ടെത്താന്‍ ധ്യാനത്തിലേര്‍പ്പെട്ടു. ആത്മാവിനെപ്പറ്റിയാണിതെന്ന് അവര്‍ മനസിലാക്കി. ലോകമാണ്‌ സൂക്ഷ്മശരീരം. ഭഗവാനാണ്‌ അതിന്റെ ഏകാധിപതി. പലേ രൂപഭാവങ്ങളുളള സ്ത്രീ, ബുദ്ധിയാണ്‌. ബുദ്ധിയോടുളള താദാത്മ്യഭാവമാണ്‌ വേശ്യയുടെ ഭര്‍ത്താവ്‌. എതിര്‍ദിശകളിലൂടെ ഒരേസമയം ഒഴുകുന്ന നദിയാണ്‌ മായ. ആത്മസാക്ഷാത്ക്കാരത്തിലായിക്കഴിഞ്ഞാല്‍ തിരിച്ചു പോക്കില്ല എന്നതാണ്‌ പുറത്തേക്കു വഴികളില്ലാത്ത കുഴി. മനുഷ്യ വ്യക്തിത്വമാണ്‌ ഇരുപത്തിയഞ്ചു വസ്തുക്കള്‍കൊണ്ട്‌ നിര്‍മ്മിച്ച വീട്‌. വിജ്ഞാനമാണ്‌ അരയന്നം. ഹര്യാസ്വര്‍ നാരദന്‍ പറഞ്ഞുകൊടുത്ത കാര്യത്തെപ്പറ്റി വിചിന്തനം ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

പ്രചേതസദക്ഷന്റെ ഹംസഗുഹ്യസ‍്തോത്രവും ഭഗവത്പ്രസാദവും – ഭാഗവതം (135)

മാതാപിതാക്കള്‍, കുട്ടികളുടെ ശരിയായ സുഹൃത്തുക്കളത്രെ. കണ്‍പീലികള്‍ കണ്ണിനും, രാജാവ്‌ പ്രജകള്‍ക്കും, ഗൃഹസ്ഥന്‍ ഭിക്ഷക്കാരനും, ഭര്‍ത്താവ്‌ സ്ത്രീക്കും, ജ്ഞാനി അജ്ഞാനിക്കും, ഉത്തമ സുഹൃത്തുക്കളത്രെ. ലേഖനം മുഴുവന്‍ വായിക്കുക »