കൂടുതല്‍ ലേഖനങ്ങള്‍

അഗസ്ത്യമുനിയുടെ ചരിത്രവും ഐതീഹ്യവും

അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത്‌ തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം ആശ്രമങ്ങള്‍ സ്ഥാപിച്ചു. വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഗൃഹസ്ഥാശ്രമത്തിലെ ഭഗവാന്റെ ധര്‍മ്മനിഷ്ഠ – ഭാഗവതം (291)

ദേവന്മാരുടെ വാസ്തുകലാവിദഗദ്ധനായ വിശ്വകര്‍മ്മാവാണ്‌ ദ്വാരകയുടെയും ശില്‍പി. നാരദന്‍ ഒരു മാളികയില്‍ കയറി. അവിടെ ഭഗവാന്‍ രുക്മിണിയുമായി ഒരു മഞ്ചത്തിലിരിക്കുന്നു. മുനിയെക്കണ്ട മാത്രയില്‍ കൃഷ്ണന്‍ ചാടിയെഴുന്നേറ്റു വണങ്ങി, സ്വാഗതം ചെയ്ത്‌ അഭിവാദ്യം ചെയ്തു. നാരദന്റെ പാദങ്ങള്‍ കഴുകി ആ തീര്‍ത്ഥജലം സ്വന്തം ശിരസ്സില്‍ തൂകി. എന്നിട്ടദ്ദേഹത്തിനെ മഞ്ചത്തിലുപവിഷ്ടനാക്കി. അങ്ങനെ സര്‍വ്വലോകാധീശനായ ഭഗവാന്‍ തന്റെ ബ്രാഹ്മണഭക്തി വെളിവാക്കി. അതിനാല്‍ ഭഗവാന്‍ ബ്രാഹ്മണ്യദേവന്‍ എന്നും അറിയപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു (83)

ഒരു സന്ദര്‍ശകന്‍ ഭഗവാന്‍ രമണ മഹര്‍ഷിയോട് ചോദിച്ചു. സാക്ഷാല്‍ക്കാരത്തിനു ശേഷവും ഈ ജഗത്തിനെ കാണാനൊക്കുമോ? ഭഗവാന്‍ : അറിയാത്തവന്‍ ആരെന്നു നോക്കൂ. സംശയമുണ്ടായതാര്‍ക്ക് എന്നറിഞ്ഞതിനുശേഷം സംശയം വീണ്ടുമുദിച്ചാല്‍ അപ്പോള്‍ നോക്കിക്കൊള്ളാം. ദേഹമോ,ലോകമോ ഞാനിരിക്കുന്നു എന്നു പറയുന്നുണ്ടോ? അതോ അവയെ കാണുന്നവനോ ഇതാ ദേഹം, ഇതാ ലോകം എന്നും മറ്റും പറയുന്നത്‌? കാണാന്‍ ആളില്ലെങ്കില്‍ കാഴ്ച എങ്ങനെ ഉണ്ടാകും? ലേഖനം മുഴുവന്‍ വായിക്കുക »

ഹസ്തിനപുരത്തെ ഹലത്താല്‍ ഗംഗയില്‍ വീഴ്ത്താനുള്ള ബലരാമന്റെ ശ്രമം – ഭാഗവതം (290)

ബലരാമന്‍ ക്രുദ്ധനായി. ‘ഞാന്‍ എല്ലാവരെയും നശിപ്പിക്കാന്‍ പോവുന്നു’ എന്നലറിക്കൊണ്ട്‌ തന്റെ ദിവ്യാസ്ത്രമായ കലപ്പയുമേന്തി ഹസ്തിനപുരത്തെ ആകെ ഉഴുതുമറിക്കാന്‍ തുടങ്ങി. നഗരം ബലരാമന്റെ കലപ്പയിലുയര്‍ന്നു. ബലരാമന്‍ ഗംഗാതീരത്തേക്ക്‌ നഗരത്തെ വലിച്ചിഴക്കാന്‍ തുടങ്ങി. നഗരവാസികളും നഗരത്തോടൊപ്പം വിറച്ചു. കൗരവര്‍ കീഴടങ്ങി. അവര്‍ സാംബനെയും ലക്ഷ്മണയെയും ബലരാമനു മുന്നില്‍ക്കൊണ്ടു വന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും (82)

ഒരാളിന്റെ മരണത്തെപ്പറ്റി ഒരാള്‍ രമണ ഭഗവാനോട്‌ പറഞ്ഞപ്പോള്‍ നന്നായി എന്നായിരുന്നു ഭഗവാന്റെ ഉത്തരം. മരണം മരിച്ചയാളിന്‌ ആനന്ദപ്രദമാണ്‌. ദേഹഭാരത്തെ അയാള്‍ ഒഴിച്ചുവച്ചു. മരിച്ചയാള്‍ ദുഃഖിക്കുകയില്ല. ജീവിച്ചിരുന്നവര്‍ ദുഃഖിക്കുന്നു. ഉറങ്ങാന്‍ ഭയമുണ്ടോ? സുഖമായിട്ടുറങ്ങാന്‍ കിടക്ക വിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുക (ജ്ഞാ. 3.20)

കാഴ്ചയുള്ളവര്‍ അന്ധന്‍മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി നയിക്കുന്നത് പോലെ , ജ്ഞാനിയായ ഒരുവന്‍ അജ്ഞാനികളെ ശരിയായ വഴിയിലേക്ക് കൂട്ടികൊണ്ട് പോകണം. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യാര്‍കൂടം / അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വ്

കേരളത്തെ ഒരു കോട്ടപോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ ഒരു പര്‍വ്വത മേഖലയായ അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1860-ലേറെ മീറ്റര്‍ ഉയരം അഗസ്ത്യാര്‍കൂടത്തിനുണ്ട്. പ്രകൃതി രമണീയമായ ഈ പര്‍വ്വതനിരയില്‍ അഗസ്ത്യമുനി തപസ്സു ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇക്കാരണംകൊണ്ടുതന്നെ ഈ പര്‍വ്വതനിരയെ അഗസ്ത്യാര്‍കൂടം എന്ന് വിളിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ദ്വിവിദ-ബലരാമ ദ്വന്ദയുദ്ധവും ദ്വിവിദ വധവും – ഭാഗവതം (289)

ദ്വിവിദന്‍ എന്ന്‌ പേരില്‍ ഒരു വാനരന്‍ നരകാസുരന്റെ സുഹൃത്തായി വാണിരുന്നു. ഭഗവാന്‍ നരകനെ വധിച്ചതിന്റെ പക തീര്‍ക്കാനായി നാട്ടിലവന്‍ നാശനഷ്ടങ്ങള്‍ വരുത്തി വന്നു. പതിനായിരം ആനകളുടെ ശക്തിയുണ്ടായിരുന്നു അവനെന്നാണ്‌ കഥ. കൃഷ്ണന്റെ രാജ്യാതിര്‍ത്തിക്കുള്ളിലായിരുന്നു അവന്റെ സംഹാരപ്രവൃത്തികള്‍ . അവന്‍ മലകളിടിച്ചും വീടുകള്‍ നശിപ്പിച്ചും, വെളളപ്പൊക്കമുണ്ടാക്കി കടലോരങ്ങളിലെ ഗൃഹങ്ങള്‍ നശിപ്പിച്ചും രസിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌ ദുഃഖത്തിന്‌ നിദാനം (81)

ഭഗവാന്‍ രമണ മഹര്‍ഷിയുടെ അമൂല്യ വാണി : ജീവന്‍ ഈശ്വരനെ പൂജിച്ച്‌ ഒടുവില്‍ അവനോട്‌ ചേരുന്നു എന്നു ചിലരും ജീവനും ഈശ്വരനും വെവ്വേറെയാണെന്നു മറ്റു ചിലരും പറയുന്നു. അവസാനം എന്തോ ആയിക്കൊള്ളട്ടെ നാം ഇപ്പോള്‍ അതിനെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിന്‌? ജീവനുണ്ടെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. മനുഷ്യന്‍ തന്നെ അതിനെ കണ്ടുപിടിക്കട്ടെ. എന്നിട്ട്‌ പരബ്രഹ്മത്തോട്‌ ചേരുന്നുണ്ടോ എന്നറിയാം. അത്‌ ബ്രഹ്മത്തിന്റെ അംശമാണോ അതോ അതിനന്യമാണോ എന്നും അറിയാം. മുന്‍കൂട്ടി നാമൊന്നും തീരുമാനിക്കേണ്ട. സത്യം നിങ്ങളുടെ മുന്‍പില്‍ വന്നു നില്‍ക്കും മനസ്സിനെ തുറന്നു പിടിച്ച്‌ ഉള്ളിലോട്ടാഞ്ഞ്‌ ആത്മാവിനെ കണ്ടെത്തിയാല്‍ മതി. ലേഖനം മുഴുവന്‍ വായിക്കുക »

പൗണ്ഡ്രകന്റെയും കാശി രാജാവിന്റെയും വധം – ഭാഗവതം (288)

പൗണ്ഡ്രകന്‍ കൃഷ്ണന്റെ അതേ വേഷത്തിലായിരുന്നു. സുദര്‍ശനം മുതലായ ആയുധങ്ങളും അയാള്‍ ധരിച്ചിരുന്നു. മഞ്ഞപ്പട്ട്, വനമാല, കിരീടം എല്ലാം ഒരുപോലെ. കൃഷ്ണന്‍ തന്റെ രൂപത്തെ അനുകരിച്ച പൗണ്ഡ്രകനെ കണ്ട്‌ പൊട്ടിച്ചിരിച്ചു. പൗണ്ഡ്രകന്റെ സൈന്യം കൃഷ്ണസേനയെ ആക്രമിച്ചുവെങ്കിലും ഭഗവാന്‍ അവരെ പെട്ടെന്നു തന്നെ നശിപ്പിച്ചു. പൗണ്ഡ്രകന്റെ രഥവും അവനെയും കൃഷ്ണന്‍ നശിപ്പിച്ചു. പെട്ടെന്ന് കാശിരാജന്റെ തലയറുത്ത്‌ തന്റെ അസ്ത്രമുനയില്‍ കോര്‍ത്ത്‌ നഗരവാതില്‍ക്കലേക്ക്‌ പറഞ്ഞയച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീ രമണ ഗീത (80)

ശ്രീരമണഗീത അദ്ധ്യായം 17-ല്‍ അഭ്യാസ കാലത്ത്‌ ശ്രേയസ്സുകള്‍ ഉണ്ടാവുമെന്നും മറഞ്ഞുപോവുമെന്നും പറഞ്ഞിരിക്കുന്നു. ആ നിലയെ ജ്ഞാനമെന്നു പറയാമോ എന്ന ചോദ്യത്തിനു ഭഗവാന്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌.” ജ്ഞാനത്തില്‍ പല നിലകളുണ്ടെന്ന്‌ ചിലര്‍ കരുതുന്നു. അറിയുന്നവനും അറിയാത്തവനും ആത്മാവ്‌ നിത്യാപരോക്ഷമായിരിക്കുന്നു. അതുകൊണ്ട്‌ ആത്മതത്വശ്രവണത്താലുണ്ടാകുന്നത്‌ അപരോക്ഷ (പ്രത്യക്ഷ) ജ്ഞാനം തന്നെ. പരോക്ഷജ്ഞാനമല്ല. എന്നാല്‍ ശ്രവണം മൂലം ദുഃഖനിവൃത്തി ഉണ്ടാകുന്നില്ല.” ലേഖനം മുഴുവന്‍ വായിക്കുക »

ഫലാപേക്ഷ കൂടാതെ കര്‍മ്മം ചെയ്യുക (ജ്ഞാ. 3.19)

ഫലാപേക്ഷ കൂടാതെ കര്‍മ്മം ചെയ്യുന്ന പുരുഷന്‍ മോക്ഷത്തെ പ്രാപിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ബലരാമന്‍ കാളിന്ദിയെ ആകര്‍ഷിച്ച കഥാവര്‍ണ്ണനം – ഭാഗവതം (287)

യമുനാനദിയോട്‌ ഗതിമാറിയൊഴുകാന്‍ ബലരാമന്‍ കല്‍പ്പിച്ചു. യമുന ബലരാമന്റെ ആജ്ഞയെ അവഗണിച്ചു. കോപിഷ്ഠനായ ബലരാമന്‍ തന്റെ കലപ്പയുമായി വന്നു്‌ യമുനയെ ആയിരം ചെറുചാലുകളാക്കുമെന്ന് ഭീഷണിപ്പെടുത്തി. കലപ്പകൊണ്ട്‌ യമുനയെ വലിച്ചിഴയ്ക്കാനും തുങ്ങി. ആഴമേറിയ ഒരു ചാലുണ്ടാക്കി ബലരാമന്‍ , യമുനാനദി ബലരാമനോട്‌ യാചിച്ചു: ‘ഭഗവാനേ ഒരു നിമിഷം അങ്ങാരാണെന്നു ഞാന്‍ മറന്നു പോയി. ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. ആദ്യത്തേതുപോലെ ഒറ്റയായി ഒഴുകാന്‍ അനുവദിച്ചാലും.’ ബലരാമന്‍ സമ്മതിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം (79)

ശ്രീ രമണ മഹര്‍ഷി പറയുന്നു : ഉപാസന മനസ്സിന്റെ ഏകാഗ്രതയ്ക്കുതകും. അത്‌ വിഷയാദികളില്‍ വിരമിച്ചു ധ്യാനനിരതമാവും. മനസ്സ്‌ അതായിത്തന്നെ തീരും. അങ്ങനെ ശുദ്ധമാവും. പിന്നീട്‌ ആരാധകനാരാണെന്നു ചിന്തിക്കുക. ‘ഞാന്‍ ‘ അഥവാ ആത്മാവെന്നായിരിക്കും. അപ്രകാരം ആത്മലാഭമുണ്ടാകുന്നു. മനുഷ്യന്‍, കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം. ലേഖനം മുഴുവന്‍ വായിക്കുക »

നൃഗരാജാവ് ഓന്താകാനുള്ള ശാപകാരണവും മോചനവും – ഭാഗവതം (286)

കൃഷ്ണന്റെ പുത്രന്മാരും മറ്റുളളവരും ഒരുദ്യാനത്തില്‍ കളിച്ചു രസിക്കുന്ന സമയം അവര്‍ ദാഹം തീര്‍ക്കാനായി ഒരു കിണറ്റിന്‍കരയിലേക്ക്‌ പോയി. അതില്‍ അതികായനായ ഒരോന്തിനെ കണ്ടു. അതിശയപ്പെട്ട്‌ അവര്‍ കാര്യം കൃഷ്ണനോട്‌ പറഞ്ഞു. നേരിട്ട് അന്വേഷിക്കാന്‍ ഭഗവാന്‍ ഉദ്യാനത്തിലെത്തി. കൃഷ്ണന്റെ സ്പര്‍ശനമാത്രയില്‍ ഓന്ത്‌ തന്റെ രൂപം മാറി സുന്ദരനായ ഒരു രാജകുമാരനായി മാറി. ലേഖനം മുഴുവന്‍ വായിക്കുക »