കൂടുതല്‍ ലേഖനങ്ങള്‍

വേദങ്ങളുടെ ഉല്പത്തി – ഭാഗവതം (359)

ബ്രഹ്മാവ്‌ തന്റെ മനസ്സ്‌ ആത്മാവില്‍ ശ്രദ്ധയുറപ്പിച്ച്‌ ധ്യാനിച്ചു. അപ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഉളളറയില്‍നിന്നും ഒരു ശബ്ദപ്രകമ്പനം കേള്‍ക്കായി. മനോവ്യാപാരങ്ങളെല്ലാം ശാന്തപൂര്‍ണ്ണമാവുമ്പോള്‍ ഇതനുഭവിക്കാന്‍ കഴിയും. ആ ശബ്ദതരംഗത്തെ ആരാധിക്കുന്ന യോഗി സ്വയം എല്ലാ മാലിന്യങ്ങളില്‍നിന്നും മുക്തി നേടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭ്രൂമധ്യ ധ്യാനം (151)

‘ജ്ഞാനേശ്വരി”യും ‘വിചാരസാഗര’വും പഠിച്ച മധ്യവയസ്കയായ ഒരു മഹാരാഷ്ട്ര സ്ത്രീ ഭ്രൂമധ്യ ധ്യാനം അഭ്യസിക്കുകയായിരുന്നു. അവര്‍ക്കു ചില വിറയലും ഭയവുമുണ്ടായതിനാല്‍ ഉപദേഷ്ടാവിന്റെ ആവശ്യം തോന്നി. അവര്‍ ഭഗവാന്‍ രമണ മഹര്‍ഷിയുടെ സഹായം തേടി. ലേഖനം മുഴുവന്‍ വായിക്കുക »

പരീക്ഷിത്തു രാജാവിനു ബ്രഹ്മോപദേശം – ഭാഗവതം (358)

കര്‍മ്മങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും സുഖദുഃഖങ്ങളുമെല്ലാം മായയുടെ തലത്തില്‍ മാത്രമേയുളളു. ഭഗവാന്‍ ഇതിനെല്ലാം അതീതനാണ്‌. ‘സ്വശരീരവും ഗൃഹവും മറ്റുമായി ബന്ധപ്പെട്ട്‌ ഞാന്‍, എന്‍റേത് എന്ന ബോധമുണ്ടാകുന്നു. അവയില്‍നിന്നെല്ലാം ഉയര്‍ന്ന് അത്തരം തോന്നലുകള്‍ കൊണ്ടുണ്ടാകുന്ന അവസ്ഥകളില്‍ പ്രതികരിക്കാതിരിക്കുന്നവര്‍ക്കു മാത്രമേ വിഷ്ണുപദം പൂകാന്‍ കഴിയൂ. ലേഖനം മുഴുവന്‍ വായിക്കുക »

ആദ്യം താനാരാണെന്ന് മനസ്സിലാക്കൂ (150)

ശ്രീ രമണ ഭഗവാന്റെ സന്നിധിയില്‍ സായാഹ്ന വേളയില്‍ സാധാരണ നടത്തിവരുന്ന വേദപാരായണം തീര്‍ന്നപ്പോള്‍ മുന്‍വശത്തിരുന്ന അനന്തപ്പൂര്‍ക്കാരന്‍ ഒരാള്‍ എഴുന്നേറ്റ്‌, അബ്രാഹ്മണര്‍ കേള്‍ക്കത്തക്ക വിധം വേദപാരായണം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത്‌ ശരിയാണോ എന്നു ചോദിച്ചു. ഭഗവാന്‍ (വലം കൈ പൊക്കി) അവിടെ ഇരിക്കൂ. സ്വന്തം ജോലി നോക്കൂ. അനാവശ്യമായ മറ്റു കാര്യങ്ങളില്‍ തലയിടുന്നതെന്തിന്‌? അവനവന്റെ കാര്യം നോക്കിയാല്‍ ഇതിനൊന്നും സമയം കിട്ടുകയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

കാലത്തിന്റെ പ്രബലത, കല്പങ്ങളുടെ കാലാവധി, പ്രളയം – ഭാഗവതം (357)

നിങ്ങള്‍ ജനിച്ചുവെന്നും ഇനി മരിക്കുമെന്നുമുളള മൂഢവിശ്വാസം ഉപേക്ഷിച്ചാലും. ഇതെല്ലാം അജ്ഞാനിയായ ജീവന്റെ നിദ്രാവസ്ഥയത്രെ. മനസ്സുമാത്രമാണ്‌ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്നത്‌. മനസ്സ്‌ മായാ സന്താനവുമാണ്‌. ശരീരവും അതിന്റെ ജനനമരണാവസ്ഥകളും മായാവിക്ഷേപങ്ങളത്രെ. ‘ഞാന്‍ അനന്തനായ ബ്രഹ്മവും പരമസത്തയും ലക്ഷ്യവുമാണ്.’ എന്ന സത്യബോധത്തില്‍ അടിയുറച്ചിരിക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു (149)

ശ്രീ രമണ ഭഗവാന്‍റെ അമൃത ഭാഷണം : ജാഗ്രദ്‌, സ്വപ്ന, സുഷുപ്തികളിലും നാം ആത്മാവില്‍ തന്നെ ഇരിക്കുന്നു. നാമതില്‍ നിന്നും വ്യതിചലിച്ചു നമ്മെ ഇന്ദ്രിയദേഹാദികളോട്‌ ബന്ധിപ്പിച്ചാല്‍ നാം ആളു മാറും. സമാധി ഒരു മാതിരി ലയം പോലെ തോന്നപ്പെടാം. ആത്മാവായ താന്‍ സങ്കല്‍പവികല്‍‍പങ്ങളെ കൂടാതെ ഉള്ള നാളൊക്കെയുമുള്ളതായിട്ടിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ഹരിനാമകീര്‍ത്തന മേന്മ – ഭാഗവതം (356)

സത്യയുഗത്തില്‍ ഭഗവദ്ധ്യാനം കൊണ്ടു മാത്രം സാദ്ധ്യമായിരുന്നതെന്തോ, ത്രേതായുഗത്തില്‍ യജ്ഞാദികള്‍കൊണ്ടു സാദ്ധ്യമായിരുന്നതെന്തോ, ദ്വാപരയുഗത്തില്‍ നിസ്വാര്‍ത്ഥസേവനംകൊണ്ടു സാദ്ധ്യമായതെന്തോ, അത്‌ കലിയുഗത്തില്‍ ഭഗവദ്‌ നാമോച്ചാരണംകൊണ്ട്‌ ക്ഷിപ്രസാദ്ധ്യമാവുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല (148)

ഫ്രീഡ്‌മാന്‍ ശ്രീ രമണ മഹര്‍ഷിയോട് : ജനകന്‍ ജ്ഞാനിയായിരുന്നു. എങ്കിലും രാജ്യം ഭരിച്ചു. കര്‍മ്മത്തിന്‌ മനസ്സിന്റെ വ്യാപാരം ആവശ്യമില്ലേ? അഖണ്ഡാത്മാനുഭവ സ്വരൂപമായിരിക്കുന്ന ജ്ഞാനിയുടെ മനസ്സ്‌ വൃത്തിപ്പെടുന്നതെങ്ങനെ? ശ്രീ മഹര്‍ഷികള്‍ : ജനകന്‍ ജ്ഞാനിയായിരുന്നുവെന്നും എങ്കിലും വൃത്തിപ്പെട്ടിരുന്നു എന്നുമല്ലേ പറയുന്നത്‌? ജനകനങ്ങനെ ഒരു സംശയമുണ്ടോ? സംശയം നിങ്ങള്‍ക്കല്ലേ? ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

കാലദോഷവൃദ്ധി, കല്‍ക്കിയുടെ അവതാരം – ഭാഗവതം (355)

ഭഗവാന്‍ കൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. ഈ യുഗത്തില്‍ ദിനംദിനം ധര്‍മ്മം അധഃപതിക്കും. അതോടൊപ്പം മനുഷ്യന്റെ ആയുസ്സും ശക്തിയും ആരോഗ്യവും കുറഞ്ഞുവരും. ‘ഒരുവന്റെ കുലം, സ്വഭാവം, പെരുമാറ്റം ഇവയെ എല്ലാം സമ്പത്തിന്റെ മാനദണ്ഡം കൊണ്ടു മാത്രമായിരിക്കും കണക്കാക്കുക. ശക്തിയൊന്നു മാത്രമായിരിക്കും ഇടപാടുകളില്‍ ധാര്‍മ്മികതയും നീതിയും നിശ്ചയിക്കാനുളള മാര്‍ഗ്ഗം. ലേഖനം മുഴുവന്‍ വായിക്കുക »

അടിമുടിനടുവെല്ലാം അരുളാണ്‌ (147)

ചിന്തയറ്റ ശൂന്യനിലയെക്കുറിച്ച് ഭഗവാന്‍ രമണ മഹര്‍ഷി : ശരീരമാണ്‌ താനെന്നു കരുതി ഗുരുവിനെ ശരീരത്തില്‍ കൂടി കാണുന്നു. ഗുരുവായി കാണുന്നത് ആത്മാവിനെയാണ്‌. ഈ ആത്മാവൊന്നേയുള്ളൂ. അതിനെ ഗുരു ഉപദേശിക്കുകയും ചെയ്യുന്നു. ആത്മസ്ഫൂര്‍ത്തിയാണ് അനുഗ്രഹം. അത്മാവിലല്ലാതെ ഗുരു മറ്റെവിടെയിരിക്കുന്നു? വിപരീതജ്ഞാനത്താല്‍ സംശയമുദിക്കുന്നു. ആത്മാവായ തനിക്കന്യമൊന്നുമില്ല. ഇതു സത്യം. ലേഖനം മുഴുവന്‍ വായിക്കുക »

ചന്ദ്രവംശരാജാക്കന്മാരുടെ ഭാവിയിലെ സ്ഥിതി – ഭാഗവതം (354)

ആരൊരുവന്‍ സ്വശരീരത്തിനായി മറ്റുളളവരെ ചൂഷണം ചെയ്യുന്നുവോ, അവന്‍ സ്വന്തം നന്മയെപ്പറ്റി അറിവില്ലാത്തവനത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സിനെ നിശ്ചലമാക്കുന്നതാണ്‌ ഏകാന്തം (146)

ഭഗവാന്‍ രമണ മഹര്‍ഷിയുടെ അമൂല്യ വാണി : അടിമുടിനടുവെല്ലാം അരുളാണ്‌. അതുതന്നെ ആത്മസ്വരൂപം. സത്യം ഇതായിരിക്കെ, ശരീരമാണ്‌ താനെന്നു കരുതി ഗുരുവിനെ ശരീരത്തില്‍ കൂടി കാണുന്നു. ഗുരുവായി കാണുന്നത് ആത്മാവിനെയാണ്‌. ഈ ആത്മാവൊന്നേയുള്ളൂ. അതിനെ ഗുരു ഉപദേശിക്കുകയും ചെയ്യുന്നു. ആത്മസ്ഫൂര്‍ത്തിയാണ് അനുഗ്രഹം. അത്മാവിലല്ലാതെ ഗുരു മറ്റെവിടെയിരിക്കുന്നു? ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍ സ്വസ്ഥാനത്തെ പ്രാപിച്ച കഥ – ഭാഗവതം (353)

ഭഗവാന്‍ സര്‍വ്വശക്തിമാനെങ്കിലും, മറ്റാരുടെയും സഹായമില്ലാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താന്‍ കഴിവുണ്ടെങ്കിലും, അദ്ദേഹം തന്റെ ശരീരത്തെ സംരക്ഷിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. നശ്വരമായ ഈ ശരീരം എന്നെന്നേക്കുമായി സംരക്ഷിക്കാനര്‍ഹമല്ലെന്ന വസ്തുത മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍വേണ്ടിയാണ്‌ ഭഗവാന്‍ അതു ചെയ്യാതിരുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌ (145)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : മഹത്തുക്കളുടെ ദര്‍ശനം ഹൃദയപരിശുദ്ധിക്കുതകുന്നുവെന്നതിനു സംശയമില്ല. ആന്തരമായി എന്തു സംഭവിക്കുന്നുവെന്നു നാമറിഞ്ഞില്ലെന്നു വരാം. കല്‍ക്കരിയിലും, വിറകുകരിയിലും തീ പറ്റും, പക്ഷെ വെടിമരുന്നില്‍ തല്‍ക്ഷണം തന്നെ തീ പിടിക്കുന്നു. മഹത്തുക്കളെ പ്രാപിക്കുന്നവരുടെ പാകതയ്ക്കനുസരണമായ ഫലം അവര്‍ക്കുണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരമുക്തിയും യദുകുലവിനാശ വിവരണവും – ഭാഗവതം (352)

ഭഗവാന്‍ കൃഷ്ണന്‍ ഒരു അരയാലിന്റെ ചുവട്ടില്‍ മരത്തില്‍ ചാരിയിരുന്നു. അവിടെ അദ്ദേഹം പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു. ആ സമയത്ത്‌ ജരന്‍ എന്നപേരായ ഒരു നായാട്ടുകാരന്‍ ഭഗവാന്റെ കാല്‍പ്പാദങ്ങളിലേക്ക്‌ ഒരമ്പയച്ചു. ഒരു മാനിന്റെ വായെന്നു നിനച്ചാണ്‌ ജരന്‍ അമ്പയച്ചത്. ഇരുമ്പുലക്കയിലെ അവസാനത്തെ അംശം ആ അമ്പിന്റെ തുമ്പത്തുണ്ടായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »