രാഷ്ട്രീയ പാര്‍ട്ടികളുടെയും ആത്മീയ സ്ഥാപനങ്ങളുടെയും വളര്‍ച്ച


അടുത്ത കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആള്‍ദൈവങ്ങളെ കുറിച്ചുള്ള ഒരു ലേഖനസമൂഹം വായിക്കാന്‍ ഇടയായി. എല്ലാ ലേഖനങ്ങളും നാട്ടിലെ സന്യാസിമാരെയും, അമൃതാനന്ദമയി, രവിശങ്കര്‍ തുടങ്ങിയവരെയും പേരുപറയാതെ സ്പര്‍ശിക്കുന്നവ ആയിരുന്നു. ഈ ലോകത്ത് എന്തോ വലിയ ഒരു പ്രശ്നം, ചിലപ്പോള്‍ ലോകാന്ത്യപ്രളയം എന്ന് പറയുന്നതിനേക്കാള്‍ വലിയ ഒരു പ്രശ്നം ആണ് ഈ ആള്‍ദൈവ വിശ്വാസികള്‍ എന്ന് തോന്നിപ്പോകും!

ഈ നാട്ടില്‍ കമ്മ്യൂണിസം എങ്ങനെയാണ് വളര്‍ന്നത്‌? അടിയാന്മാരുടെയും ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മറ്റും ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടാണ് കേരളത്തില്‍ വേരൂന്നിയത് എന്നും ഈയുള്ളവന്‍ സമ്മതിക്കാം. അതായത് ആശ്വാസം ലഭിക്കാന്‍, സാന്ത്വനം ലഭിക്കാന്‍, മുറവിളി കൂട്ടുന്ന ഒരു സമൂഹത്തിന്‍റെ വികാരങ്ങളല്ലേ ഇവിടെ പാര്‍ട്ടിയുടെ പ്രചാരത്തിനു സഹായകമായത്? കഷ്ടപ്പെടുന്ന, ചൂഷിതരായ ഒരു കൂട്ടം തൊഴിലാളികള്‍ ഉണ്ടായിട്ടല്ലേ പാര്‍ട്ടി വളര്‍ന്നത്‌?

അതായത്, അത്തരക്കാരുടെ പ്രശ്നങ്ങളും ദുഖങ്ങളും വളമാക്കിയല്ലേ പാര്‍ട്ടി വളര്‍ന്നത്‌? അതില്‍ തെറ്റുണ്ടോ? ഒരു പൊതു സാമൂഹിക പ്രശ്നം ഉണ്ടാവുമ്പോള്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു.

അതുപോലെ, ഇപ്പോള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു പ്രശ്നമല്ലേ എന്തുണ്ടായിട്ടും മന:ശാന്തി ഇല്ലായ്മ? മനുഷ്യന്‍ പണത്തിനായി പരക്കം പായുന്നു, നല്ലതും ചീത്തയുമായ പല വഴികളില്‍കൂടിയും അവന്‍ പണം നേടുന്നു. പക്ഷെ, പിന്നീട് അവന്‍ തിരിച്ചറിയുന്നു, എത്ര നേടിയിട്ടും മന:സ്സുഖം മാത്രം നേടാന്‍ കഴിയുന്നില്ല എന്ന്. അതെങ്ങനെ കിട്ടും എന്ന് സ്വയം ചിന്തിച്ചു കണ്ടെത്താനും അവന് സമയമില്ല! ഫാസ്റ്റ്ഫുഡ് പോലെ, വിഴുങ്ങാന്‍ റെഡിയായി മനസ്സമാധാനം കിട്ടുമോ എന്ന് അവന്‍ ശ്രമിക്കുന്നു! അങ്ങനെ അവന്‍ കോര്‍പ്പറേറ്റ് ഭക്തിയില്‍ എത്തുന്നു. ഇടയ്ക്കിടയ്ക്ക് അമൃതപുരിയിലോ പുട്ടപര്‍ത്തിയിലോ ശ്രീ ശ്രീ ആശ്രമത്തിലോ മറ്റോ പോകുന്നു, കുറച്ചു പണം നിക്ഷേപിക്കുന്നു, സായൂജ്യമടയുന്നു.

ഒരു കണക്കിന് നോക്കിയാല്‍ കമ്മ്യൂണിസം ആയാലും വന്‍കിട ആത്മീയ സ്ഥാപനങ്ങള്‍ ആയാലും വളരുന്നത് ഒരേ സങ്കേതം ഉപയോഗിച്ചല്ലേ? സാധാരണക്കാരന്‍റെ ദുഖങ്ങളില്‍ കൂടി പാര്‍ട്ടിയും ആത്മീയ സ്ഥാപനങ്ങളും വളരുന്നു. അപ്പോള്‍ അതില്‍ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് പറയുക പ്രയാസം തന്നെ.

കേരളത്തിലെ കമ്മ്യൂണിസം സ്വന്തമായി ടി വി ചാനലും വാട്ടര്‍ തീം പാര്‍ക്കും നടത്തുന്നു. അത്മീയാ പ്രസ്ഥാനങ്ങളും ടി വി ചാനലും ആശുപത്രികളും സാമൂഹിക സ്ഥാപനങ്ങളും നടത്തുന്നു.

അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും (മറ്റു രാഷ്ട്രീയക്കാരും) ആത്മീയ സ്ഥാപനങ്ങളെ കുറ്റപ്പെടുത്താന്‍ അര്‍ഹതയുണ്ടോ?

വി എസ്സിനെയോ പിണറായിയെയോ ഉമ്മന്‍ ചാണ്ടിയെയോ അല്ലെങ്കില്‍ അവരുടെ പാര്‍ട്ടിയെയോ അന്ധമായി പിന്തുടരുന്നത് പോലെയല്ലേ വന്‍കിട ആത്മീയ ആചാര്യന്മാരെ വിശ്വാസികള്‍ പിന്തുടരുന്നത്?

ആരാണ് ശരി, ആരാണ് തെറ്റ്? ഏതാണ് ശരി, ഏതാണ് തെറ്റ്? കുറഞ്ഞപക്ഷം, അവനവനു ശരിയായി ഇരിക്കാമോ?

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 9 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 14th, 2008 10:49 pm IST യ്ക്ക് മുക്കുവന്‍:

    well said shreyas…. if you blindly beleive any source, u are at fault :)

  2. November 15th, 2008 12:24 am IST യ്ക്ക് വേണാടന്‍:

    വളരെ നല്ല നിരീക്ഷണം, എല്ലാ വാദികളും ഇവ അംഗീകരിക്കില്ല, കഞ്ഞികുടി മുട്ടില്ലെ..

    അഭിനന്ദനങ്ങള്‍…

  3. November 15th, 2008 9:39 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ മുക്കുവന്‍, വേണാടന്‍:
    ഈ ലേഖനം വായിച്ചതിനും പിന്തുണക്കും നന്ദി. നിങ്ങള്‍ പറഞ്ഞതുപോലെ, ആരെയായാലും അന്ധമായി പിന്തുടരുത്, അവനവന്‍റെ അന്ത:കാരണത്തെ ശ്രദ്ധിക്കുക, വിശ്വസിക്കുക, അനുസരിക്കുക. അല്ലെ?

  4. November 15th, 2008 11:18 am IST യ്ക്ക് അങ്കിള്‍:

    ഞാന്‍ ഈ ബ്ലോഗിനെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഈ മെയില്‍ വഴി കിട്ടുന്നു. വായിക്കുന്നു. നന്ദി.

  5. November 15th, 2008 1:52 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    നന്ദി അങ്കിളേ.

  6. February 2nd, 2009 4:53 pm IST യ്ക്ക് മനുഷ്യ വിദൂഷകന്‍:

    നേരത്തെ ഇതു കാണാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌.. നന്നായി.
    സത്യത്തില്‍ പണം ഭൌതികസുഖത്തോടൊപ്പം നഷ്ടപെടുമോ എന്നൊരു പേടിയും സമ്മാനിക്കുന്നുണ്ട്. അതിനാല്‍ തന്നെ അത്തരക്കാരെ പോടിവേലകള്‍ കാട്ടി ആത്മീയ നേതാക്കള്‍ പണവും തട്ടാനുള്ള ഇരകള്‍ ആക്കാറുണ്ട്..
    പക്ഷെ അടുത്തിടെ വീണു നട്ടെല്ലിന് പരിക്കേറ്റപ്പോള്‍ സായിബാബ ആധുനിക വൈദ്യ ശാസ്ത്രത്തെ ആശ്രയിക്കേണ്ടി വന്നു.. മറ്റു മനുഷ്യരുടെ അസുഖം മാറ്റുന്നവന്‍ എന്നവകാശപ്പെടുന്നവന്‍ ആശുപത്രിയില്‍ അഭയം കണ്ടെത്തി..
    നന്നായി..

  7. February 2nd, 2009 11:07 pm IST യ്ക്ക് MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ:

    ശ്രീ,
    “വി എസ്സിനെയോ പിണറായിയെയോ ഉമ്മന്‍ ചാണ്ടിയെയോ അല്ലെങ്കില്‍ അവരുടെ പാര്‍ട്ടിയെയോ അന്ധമായി പിന്തുടരുന്നത് പോലെയല്ലേ വന്‍കിട ആത്മീയ ആചാര്യന്മാരെ വിശ്വാസികള്‍ പിന്തുടരുന്നത്“

    ഇതില്‍ത്തന്നെ താങ്കളുടെ ചോദ്യത്തിനുള്ള മറുപടിയുമുണ്ട് –
    ഈ “അന്ധമായ പിന്തുടരല്‍“ – രാഷ്ട്രീയത്തിലായാലും, മതത്തിലായാലും, ഭക്തിയിലായാലും ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

  8. September 12th, 2009 10:08 pm IST യ്ക്ക് Ajith Gopalan:

    very nice blog, I like it.
    Thanks for more information.

  9. October 22nd, 2009 10:51 pm IST യ്ക്ക് ചിത്രഗുപ്തൻ:

    1.അല്ല. ആത്മശാന്തിക്ക് വേണ്ടിമാത്രമല്ല നാം (ഞാൻ)ആശ്രമങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്.
    2.വളർച്ച എന്നതുകൊണ്ട് ഇവറ്റ( ജേറ്ണലിസ്റ്റുകൾ) കണക്കാക്കുന്നതു എത്ര സാമ്പത്തികവരുമാനമുണ്ടെന്നു മാത്രമാണ്.
    സുനാമി വന്നപ്പോൾ ഞാൻ പണമായി സഹായം കൊടുത്തത് അമൃതാനന്ദമയി മഠത്തിനാണ്. കാരണം അതെ സത്യസന്ധമായി ആ ആവശ്യത്തിനു ചെലവാക്കൂ എന്ന ബോധ്യമുണ്ട്. ഗവർമ്മെണ്ടിന്റെ പണത്തിന്റെ ആദ്യാവകാശി ന്യൂനപക്ഷമാണെന്നു മതേതരക്കാർ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതിനാൽ അവർക്ക് കൊടുത്തെ എന്റെ വിയർപ്പിന്റെ വില ഞാൻ കളഞ്ഞില്ല.
    അതായത് ഹിന്ദുവിന്റെ സാമൂഹികാവശ്യങ്ങൾക്ക് പ്രവർത്തിക്കാൻ രാജാവിനെ കിട്ടില്ല എന്നറിഞ്ഞ എന്നെപ്പോലുള്ളവർ, ഞങ്ങൾക്കേറ്റവും വിശ്വാസമുള്ള ആത്മീയസ്താപനങ്ങളോട് സാമൂഹികസേവനത്ത്തിലേക്കിറങ്ങാൻ ആവശ്യപ്പെട്ടു, അതായത് ഹിന്ദുവിന്റെ ആധ്യാത്മികത കാലത്തീനനുസരിച്ച മറ്റൊരു രൂപമെടുത്തു.
    ബാക്കി പിന്നെ!
    നന്ദി.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/politics-spirituality-business
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in