കന്യാകുമാരി ആനന്ദകുടീരത്തിലെ പൂജനീയ സ്വാമി ജ്ഞാനാനന്ദസരസ്വതി അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. ഈ കൃതിയെ ആസ്പദമാക്കി തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് ഭഗവദ്‌ഗീത ഒരു ഓഡിയോ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. സ്വാമി സന്ദീപാനന്ദഗിരി അവതരിപ്പിക്കുന്ന ഈ ഓഡിയോ സിഡിയില്‍ സര്‍വ്വശ്രീ പ്രൊഫസ്സര്‍ അലിയാരുടെയും ഭാഗ്യലക്ഷ്മിയുടെയും ശബ്ദത്തില്‍ രാമായണം കഥയുടെ സംക്ഷിപ്തരൂപവും തത്ത്വാര്‍ത്ഥവും ഏവര്‍ക്കും ഗ്രഹിക്കാന്‍ പാകത്തിന് തയ്യാറാക്കിയിരിക്കുന്നു. ജ്ഞാനാനന്ദസരസ്വതി സ്വാമിയുടെ ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥം ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ചത് താങ്കള്‍ വായിച്ചു കാണുമല്ലോ.

“പ്രകൃതി വര്‍ണ്ണനകളെകൊണ്ട് അപാരമായ വാല്മീകി രാമായണം ഒരാളെ രസിപ്പിക്കുമ്പോള്‍ തത്ത്വവിചാരം കൊണ്ടും ഭക്തിപ്രകടനം കൊണ്ടും അദ്ധ്യാത്മരാമായണം ജീവനെ ശുദ്ധീകരിക്കുന്നു. വാല്മീകിരാമായണം ആദര്‍ശവാനായ ഒരുത്തമ മനുഷ്യനായി രാമനെ ചിത്രീകരിക്കുമ്പോള്‍ അദ്ധ്യാത്മരാമായണം ശ്രീരാമനെ സാക്ഷാല്‍ ഈശ്വരനായി കാണിച്ചുതരുന്നു. ബന്ധുവായും സ്നേഹിതനായും ഭ്രുത്യനായും ശത്രുവായും ഒക്കെ ഒരു ജീവന് ഈശ്വരനോടടുക്കാന്‍ കഴിയുമെന്ന് രാമായണം പഠിപ്പിക്കുന്നു.

ധര്‍മ്മം തെറ്റാതെ ജീവിക്കുന്ന ഒരാള്‍ക്ക്‌ പ്രസ്തുത ധര്‍മ്മനിഷ്ഠ ഒന്നുകൊണ്ടുതന്നെ ജന്മസാഫല്യത്തെ പ്രാപിക്കാമെന്നും രാമായണം കാണിച്ചുതരുന്നു. ചിത്തശുദ്ധി വന്നു ഭക്തിജ്ഞാനവൈരാഗ്യങ്ങളുണ്ടായാല്‍ വെറും പ്രാകൃതനായ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കുകൂടിയും ഈശ്വരത്വം പ്രാപിക്കമെന്നും രാമായണം വ്യക്തമാക്കുന്നു.”

ടോറന്റ് ഡൗണ്‍ലോഡ്‌ (Torrent Download) ചെയ്യാം (94 MB)

ZIP bundle ആയി ഡൗണ്‍ലോഡ്‌ ചെയ്യാം (94 MB)

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 3.6 MB 16 മിനിറ്റ് ഡൗണ്‍ലോഡ്‌
2 16.2 MB 71 മിനിറ്റ് ഡൗണ്‍ലോഡ്‌
3 13.7 MB 60 മിനിറ്റ് ഡൗണ്‍ലോഡ്‌
4 17.3 MB 76 മിനിറ്റ് ഡൗണ്‍ലോഡ്‌
5 11.5 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
6 10.1 MB 44 മിനിറ്റ് ഡൗണ്‍ലോഡ്‌
7 9.7 MB 42 മിനിറ്റ് ഡൗണ്‍ലോഡ്‌
8 11.9 MB 52 മിനിറ്റ് ഡൗണ്‍ലോഡ്‌