സത്യാര്‍ത്ഥപ്രകാശം PDF – സ്വാമി ദയാനന്ദ സരസ്വതി


ആര്യസമാജ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതി രചിച്ച കൃതിയാണ് സത്യാര്‍ഥപ്രകാശം. ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, വിദ്യാഭ്യാസ സമ്പ്രദായം, അധ്യയന – അധ്യാപക സമ്പ്രദായം, സമാവര്‍ത്തനം – വിവാഹം – ഗൃഹസ്ഥാശ്രമവിധി, വാനപ്രസ്ഥ – സന്യാസ വിധി, രാജധര്‍മ്മം, ഈശ്വരന്‍, വേദം, സൃഷ്ടിയുടെ ഉത്പത്തി – സ്ഥിതി – പ്രളയം, വിദ്യ – അവിദ്യ – ബന്ധനം – മോക്ഷം, ആചാര – അനാചാരങ്ങള്‍, ഭക്ഷ്യം – അഭക്ഷ്യം, മറ്റു മത ഖന്ധനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.

സത്യാര്‍ത്ഥപ്രകാശം PDF (സ്വാമി ദയാനന്ദ സരസ്വതി) ഡൗണ്‍ലോഡ്‌ ചെയ്യൂ.

സ്വാമി ദയാനന്ദസരസ്വതി സംസ്കൃതം, ശാസ്ത്രങ്ങള്‍, വേദാന്തം, ഹിന്ദുമതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ പണ്ഡിതനായിരുന്നു. അദ്ദേഹം സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിച്ചു. വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് ഇദ്ദേഹം വിശ്വസിച്ചു. 1875-ല്‍ വേദങ്ങളുടെ മഹത്ത്വവും പുരോഗമനാശയ പ്രചാരണവും ലക്ഷ്യമാക്കി ആര്യസമാജം ആരംഭിച്ചു. സ്ത്രീസ്വാതന്ത്ര്യം, അയിത്തോച്ചാടനം എന്നിവയ്ക്കുവേണ്ടി നിലകൊണ്ട ആര്യസമാജം ശൈശവവിവാഹം, സതിസമ്പ്രദായം എന്നിവ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചു.

March 7th, 2010|വിഭാഗം: ഇ-ബുക്സ്
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. December 12th, 2010 7:47 pm IST യ്ക്ക് Praveen Mullappully:

    സത്യാര്‍ത്ഥപ്രകാശം (സ്വാമി ദയാനന്ദ സരസ്വതി) പുസ്തകം പബ്ലിഷ് ചെയ്തത് ആരാണ് പുസ്തകം കിട്ടുന്നതിനു ആരെ സമീപിക്കണം?

  2. March 28th, 2012 4:22 pm IST യ്ക്ക് swsthiyogabhagath:

    ഇത് പോലൊരു സൈറ്റ് തിരയാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നോ ? ഇന്നാണ് അവിചാരിതമായി ഈ വിലാസം കിട്ടിയത് .. ഭരതീയ ചിന്താധാരക്ക് എതിരായി വൈദേശിക മത വിഭാഗങ്ങള്‍ നിരന്തരം പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതിനു മറുപടിഎന്നോണം ഈ മേല്‍വിലാസം ഗുണകരമകടെ . എക്കവിട ആശംസകളും നീരുന്ന്തോടൊപ്പം കഴിയുന്ന സഹായങ്ങള്‍ നല്‍കാം സാധിക്കിമെന്നു വിശ്വസിക്കുന്നു

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sathyartha-prakasham-pdf-download
ഇമെയില്‍ : sree@sreyas.in