ആത്മസാക്ഷാത്കാരത്തിന് വിലക്കുകള്‍ വിഘാതം (47)

ആത്മീയ ജീവിതത്തില്‍ ‘അരുതു’കള്‍ അപ്രസക്തങ്ങളാണ്. വിലക്കുകളിലൂടെയും അരുതുകളിലൂടെയും ഒരിക്കലും ആത്മസാക്ഷാത്കാരം കൈവരിക്കാനാവില്ല.

അരുതെന്ന് പറയുന്നതിനെ അനുഭവിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. അരുത് എന്ന കല്പന ചെന്നുതറയ്ക്കുക വ്യക്തിയുടെ അഹംബോധത്തിലാണ്. സ്വാഭാവികമായി അതിനെ മറികടക്കാനുള്ള പ്രവണതയും വ്യക്തിയില്‍ ഉടലെടുക്കും. അരുതിനെ അഹങ്കാരത്തിന്റെ അന്നമായി വിശേഷിപ്പിക്ക‍ാം.

വിലക്കിനുപരി എല്ലാറ്റിനെയും സ്വീകരിക്കുകയും അനുഭവിക്കുകയുമാണ് അഭികാമ്യം. അതുവഴി ആത്യന്തികമായി അതിനെ അപ്രസക്തമെന്നു നിരീക്ഷിക്കാനും അതിജീവിക്കാനും കഴിയും. എല്ലാറ്റിനെയും സ്വീകരിക്കുമ്പോള്‍ അഹന്തയുടെ വിനാശം സംഭവിക്കുന്നു.

മത്സരങ്ങള്‍ പെരുകുന്നത് ആത്മീയ ജീവിതത്തിന് യാതൊരു ഗുണവും ചെയ്യില്ല. ലോകത്തില്‍ ഏറ്റം നികൃഷ്ടമായവയാണ് മത്സരങ്ങളില്‍ നിന്നും ലഭ്യമാകുന്ന ഫലങ്ങള്‍. മത്സരങ്ങള്‍ ഉത്പാദിപ്പിക്കുന്നത് വിദ്വേഷമാണ്. ഒരു മത്സരത്തിനും മാറ്റം കൊണ്ടുവരാനാവില്ല. മാറ്റമുണ്ടാക്കുന്നതാണ് വിശിഷ്ടം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം