ശ്രീ രമണമഹര്‍ഷി

ജൂണ്‍ 22, 1936

215. ഭഗവാന്‍: ജി. യു. പോപ്പിന്റെ ‘തിരുവാചകം’ പരിഭാഷ (ഇംഗ്ലീഷ്‌) നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ തിരുവണ്ഡ വിഭാഗത്തിലുള്ള
“അര്‍പ്പുതമാനവമുതത്താരൈകള്‍ എര്‍പ്പുത്തുളൈതൊറുമേറ്റി” എന്ന മൂലവരി വായിച്ചിട്ട്‌ “മാണിക്ക വാചകര്‍ ഭക്തിയില്‍ അങ്ങനെ ഉരുകിയിരിക്കുന്നു ” എന്നു അടുത്തിരുന്നവരോട്‌ പറഞ്ഞു. അദ്ദേഹത്തിന്റെ ദേഹം ജ്യോതിരൂപത്തില്‍ മറയുകയാണുണ്ടായതെന്നും പറഞ്ഞു.

അത്‌ സാധ്യമാണോ എന്നൊരാള്‍ ചോദിച്ചതിനു മറുപടിയായി ഭഗവാന്‍ പറഞ്ഞു!

സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം. മനസ്സ്‌ ജ്യോതിര്‍മയമായി കത്തിക്കൊണ്ടിരിക്കുമ്പോള്‍ ശരീരവും ആ ജ്യോതിര്‍ പ്രകാശത്തില്‍ എരിയും. അങ്ങനെയാണ്‌ നന്തനാരുടെ ശരീരം ജ്യോതിസ്സായി മറഞ്ഞത്‌.

ചാഡ്വിക്‌: അതുപോലെയാണ്‌ എലിഷായും മറഞ്ഞത്‌. യേശുനാഥന്റെ ശരീരവും അങ്ങനെ മറയുകയായിരുന്നോ?

ഉ: യേശുനാഥന്റെ അന്ത്യത്തില്‍ പ്രേതമായ ശരീരത്തെ പള്ളിയിലടക്കം ചെയ്യുകയാണുണ്ടായത്‌. മറ്റവര്‍ പ്രേതത്തെ വിട്ടിട്ടു പോയില്ല.

ചോ: സൂക്ഷ്മശരീരം വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ചേരുവയാണ്‌. സ്ഥൂലശരീരം ഇതു മൂര്‍ത്തീകരിച്ചതുമാ‍ണ്‌.

ഉ: അല്ല അവ ഇന്ദ്രിയാതീതമാണ്‌. അതിങ്ങനെയാണ്‌.

ഈശ്വരന്‍ ജീവന്‍
(സമഷ്ടി) (വ്യഷ്ടി)
———– ———–
സ്ഥൂലം ജഗത്ത്‌ ശരീരം

സൂക്ഷ്മം ശബ്ദം & വെളിച്ചം, മനസ്സ്‌ & പ്രാണന്‍
നാദം, ബിന്ദു.

കാരണം ആത്മാവ്‌ ആത്മാവ്‌
പരം(ഇന്ദ്രിയാതീതം) പരം(ഇന്ദ്രിയാതീതം)

അന്തിമത്തില്‍ എല്ലാം ഒന്നു തന്നെ.

ഈശ്വരന്റെ സൂക്ഷ്മശരീരം പ്രണവധ്വനിയാണ്‌. അത്‌ ശബ്ദവും വെളിച്ചവുമാണ്‌. ലോകം ശബ്ദവും പ്രകാശവുമായി വിശ്ലേഷിക്കുന്നു. പിന്നീട്‌ അദ്ദേഹം അതീത(പര)മായിത്തീരുന്നു.

216. ഭഗവാന്‍ ‘അരുണാചല’ത്തിനര്‍ത്ഥം പറഞ്ഞു

അരുണ – ചുവന്നത്‌ – ജ്ഞാനാഗ്നിപ്രകാശം – ബുദ്ധിയുടെ തേജസ്സ്‌

അചലം – മല (ഇളകാത്തത്‌ – ദൃഡമായ)

അതിനാല്‍ അത് ജ്ഞാനമലയാണ്‌.