ആത്മീയ കെട്ടിപ്പിടുത്തവും ഒരു സാധാരണക്കാരന്റെ മാനസികനിലയും
ഇതു ഒരു പരിചയക്കാരന്റെ അനുഭവമാണ്. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിക്ക് അടുത്ത് വള്ളിക്കാവിലുള്ള അമൃതാനന്ദമയീ മഠം സന്ദര്‍ശിച്ചിരുന്നു. അമ്മയെ നേരിട്ടു കാണാനുള്ള അവസരം കിട്ടി; അമ്മ കെട്ടിപ്പിടിക്കുകയും ചെയ്തു. ആ ആശ്ലേഷം അദ്ദേഹത്തിന് എന്തോ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു.
അദ്ദേഹം ആ ആശ്ലേഷത്തില്‍ നിന്നും എന്ത് നേടി, ജീവിതത്തില്‍ പുതുതായി എന്ത് പഠിച്ചു, എന്ത് മാറ്റമാണ് അദ്ദേഹത്തിന് വന്നു ചേര്‍ന്നത് എന്നൊക്കെ ചോദിച്ചു. അദ്ദേഹം പറഞ്ഞതു തന്റെ മനസ്സിന് എന്തോ ധൈര്യം കിട്ടിയിട്ടുണ്ട്, തന്നെ ആരോ സംരക്ഷിക്കുന്നു എന്ന വിശ്വാസം വന്നു എന്ന്.
അതെങ്ങനെയാണ് സാധ്യമാവുന്നത്, ഇതു ഒരു കണ്‍കെട്ട് വിദ്യയാണോ, അതോ ആത്മീയവഴിയിലെ സിദ്ധികളാണോ, ആത്മീയവഴിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിലഷണീയമാണോ, എന്നൊന്നും പറയാനുള്ള അറിവ് ഈയുള്ളവനില്ല. അതുകൊണ്ട് ഇപ്പോള്‍ ആ വിഷയം എടുക്കുന്നില്ല.അമൃതാനന്ദമയിയെയോ അവരുടെ പ്രവര്‍ത്തനങ്ങളെയോ കുറിച്ചല്ല ഈ ലേഖനം എന്ന് കൂടി ഇത്തരുണത്തില്‍ പ്രസ്താവിച്ചുകൊള്ളട്ടെ.
ഇവിടെ ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ മാനസികനിലയെ കുറിച്ചാണ്. മഠത്തില്‍ പോകുന്നതിനു മുമ്പ് ഈ സുഹൃത്ത് വളരെ ഒറ്റപ്പെട്ട മാനസികനിലയില്‍ ആയിരുന്നു എന്നാണ് പിന്നീട് മനസ്സിലാക്കന്‍ സാധിച്ചത്. ധാരാളം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും മാനസിക സംഘര്ഷത്തിന്റെ സമയത്ത് അദ്ദേഹത്തോടൊപ്പം സമയം ചെലവിടാനും മാനസിക സംഘര്‍ഷത്തിന് അയവുണ്ടാക്കാനും ആരും മെനക്കെട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ ജീവിത തിരക്കുകളും പ്രാരബ്ധങ്ങളും മാത്രമായിരുന്നു പ്രധാനം. അതിന് സുഹൃത്തുക്കളെ തെറ്റ് പറയാന്‍ പറ്റുമോ? ചിന്തിക്കേണ്ടുന്ന വിഷയം തന്നെയാണ്.
ആ അവസരത്തില്‍ മഠത്തില്‍ നിന്നും ലഭിച്ച സ്നേഹമസൃണമായ പെരുമാറ്റം അദ്ദേഹത്തിന് ആശ്വാസമായി. മാത്രമല്ല, അവിടെ അദ്ദേഹത്തിന് ഒരു സമൂഹം (കമ്മ്യുണിറ്റി) തന്നെ ഉണ്ടായി. ഞാന്‍ ഈ ലോകത്ത് ഒറ്റപ്പെട്ടു എന്ന ചിന്ത മാറി. താനും ഒരു ഗ്രൂപ്പിലെ അംഗമാണ് എന്ന തോന്നല്‍ അദ്ദേഹത്തിന് ധൈര്യം പകര്‍ന്നു. ഇപ്പോള്‍ മിക്കവാറും ആഴ്ചാവസാനങ്ങളില്‍ അദ്ദേഹം അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അവിടെ കണ്ടുമുട്ടുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സാമീപ്യം അദ്ദേഹത്തെ സന്തോഷവാനാക്കുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബ സമ്പ്രദായമായിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. കാരണം ആ അന്തരീക്ഷത്തില്‍ ഏത് പ്രശ്നവും ഒരു കുടുംബപ്രശ്നം ആണ്. ചോദിക്കാനും ചര്‍ച്ചചെയ്യാനും കഴിവുള്ള കാരണവരും സമപ്രായത്തിലുള്ള മറ്റു പലരും കാണും. ഏകാന്തത അനുഭവപ്പെടുകയില്ല. ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ ഇതിനൊക്കെ എന്താ പ്രസക്തി?
താങ്കളുടെ അഭിപ്രായം എന്താണ്? അല്പം സമയവും പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സും ഒരു സുഹൃത്തിന് വേണ്ടി ചെലവിടാന്‍ താങ്കള്‍ക്ക് കഴിയുമോ?
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in



സമൂഹത്തില്‍ വ്യക്തികളുടെ മാനസ്സിക ഒറ്റപ്പെടലുകളാണ് അവരെ ആള്‍ദൈവങ്ങളിലേക്കും, കള്ളുഷാപ്പിലേക്കും, മറ്റ് തീവ്രവാദ നിലപാടുകളിലേക്കും നയിക്കുന്നത്. എവിടെ പോകുന്നു എന്നതും ഏതിലാണ്‍ ആശ്വാസം അവര്‍ക്ക് ലഭിക്കുന്നത് എന്നതും അവരുടെ മനോനില അനുസ്സരിച്ചും. ഇന്ന് എല്ലാവരും വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ്. വിജയിക്കുന്നവരേക്കാള്‍ വീണുപോകുന്നവര്‍ അധികവും. വീണവരെ കാണാനോ, അവരെ അറിയാനോ സമൂഹത്തിനിന്ന് നേരമില്ല. വിജയികളെ നോക്കി അവരോടൊപ്പമെത്താനുള്ള ഓട്ടത്തില്‍ വീണവരെ ചവിട്ടിയും കടന്നുപോകാനുള്ള വ്യഗ്രതയില്‍ അവരെ ആശ്വസിപ്പിക്കാനെവിടെ നേരം? അവിടെയാണ് ആള്‍ദൈവങ്ങള്‍ വിജയിക്കുന്നത്. കൂട്ടുകുടുംബം നശിച്ചതോടുകൂടി കുടുംബമെന്ന വ്യവസ്ഥിതിയും, കമ്പോളവല്‍ക്കരണത്തിലൂടെ സമൂഹമെന്ന വ്യവസ്ഥിതിയും തകര്‍ന്നടിയുന്ന കാലഘട്ടത്തില്‍, സുഹൃത്തിനെ തള്ളിവീഴ്ത്തിയും കടന്നുപോകുന്നവര്‍ക്ക് മറ്റൊരാളെ ആശ്വസ്സിപ്പിക്കാനെവിടെ നേരം?
(നല്ലൊരു കൌണ്‍സിലിംഗ് സെന്ററില്‍ പോയിരുന്നെങ്കിലും താങ്കളുടെ പരിചയക്കാരന് ആശ്വാസം കിട്ടുമായിരുന്നു).
ഇത് ഒരിക്കലും ഒരു കണ്‍കെട്ടല്ല.ഒറ്റപ്പെടലില്‍ ചേര്‍ത്തു നിര്‍ത്താനും കൂടെ നില്‍ക്കാനും ഒരാളുണ്ടായാല്‍ എല്ലാവരുടെയും മാനസികാവസ്ഥ ഇങ്ങനെ തന്നെയാകും. അതിന് അമൃതാനന്ദമയി എന്ന ഒരു വ്യക്തി തന്നെ വേണമെന്നില്ല. ആര്‍ക്കുമാകാം. പക്ഷെ സ്വന്തം സുഹൃത്തിന്റെ അല്ലെങ്കില്‍ മറ്റൊരാളിന്റെ വേദനകള്‍ മനസ്സിലാക്കാന്‍ നമുക്കൊക്കെ എവിടെയാണ്‍ സമയം. അമൃതാനന്ദമയി ആ സത്യവും ആ സത്യത്തിന്റെ കച്ചവട സാദ്ധ്യതയും മനസ്സിലാക്കി അത്രമാത്രം…
ഈ പോസ്റ്റ് ഇതിനോട് ചേര്‍ത്ത് വായിക്കാമോ എന്നറിയില്ല കണ്ണുണ്ടായാല്‍ പോരാ…
ഓരോ വ്യക്തികളുടെ ആശ്വാസം അത്രതന്നെ..അവനു അതണ് ശ്സരിയെന്ന് തോന്നുന്നു.
തികച്ചും ഒറ്റപ്പെട്ടുപോയ ഒരാള്‍ക്ക് ലഭിച്ച കൈത്താങ്ങ്.ആശ്വാസം.സൈക്കോളജിക്കലായ ഒരു കൌണ്‍സലിംഗിന്റെ വക ഭേദമാണ് “മാതാ അമൃതാനന്ദമയി”യുടെ ആശ്ലേഷത്തിലൂടെ ശ്രീയുടെ സുഹൃത്തിന് ലഭിച്ചത്.ഇതിന്റെ നല്ല വശം മാത്രം നാം കാണണം.
വെള്ളായണി
@ശ്രീ രാമചന്ദ്രന്‍ വെട്ടിക്കാട്ട്
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. ‘ആള്‍ദൈവങ്ങള്‍’ എന്ന പ്രയോഗത്തോട് യോജിപ്പില്ലെങ്കിലും താങ്കളുടെ ആശയത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു.
@ശ്രീ മാറുന്ന മലയാളി:
നന്ദി. “കച്ചവട സാദ്ധ്യത”യെക്കുറിച്ച് അഭിപ്രായം പറയുന്നില്ല, പിന്നീട് മറ്റൊരു ലേഖനത്തില്‍ ആവട്ടെ.
താങ്കളുടെ ലേഖനത്തിന്റെ ലിങ്കിനു നന്ദി.
@ശ്രീ മറുപക്ഷം:
ഏറ്റവും ഒടുവില്‍ നോക്കിയാല്‍ ഈ ജീവിതം വ്യക്തിയില്‍ (ഞാന്‍-ല്‍) വന്നു നില്‍ക്കുന്നു. അവനവനു ശരിയെന്നു തോന്നുത്തത് തന്നെ ശരി. അല്ലേ? അതാണ് ശരിയായ തോന്ന്യാസം
തീര്‍ച്ചയായും നല്ല സൌഹൃദങ്ങള്‍ എല്ലാവര്‍ക്കും ആവശ്യം തന്നെയാണ്.
ഒരാള്‍ക്ക് ആശ്വാസം ലഭിയ്ക്കുകയാണെങ്കില്‍ ഇത്തരം വിശ്വാസങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
@ശ്രീ വെള്ളായണിവിജയന്‍, ശ്രീ ശ്രീ:
നന്ദി. ലോകോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ എന്നും നല്ലതുതന്നെ. ലോകാ സമസ്താഃ സുഖിനോ ഭവന്തു എന്നത് തന്നെയാണ് ഏറ്റവും നല്ല ജീവിതചര്യ എന്ന് തോന്നുന്നു.
suhruthe,
Thankal unnayikkunna chodyam prasakthamanu.
ennal, itharam anubhavangal palappozhum vyakthikale maranathilninnu poolum rekshikkunnu. avideyanu athinte prasakthi.
ellathineyum oree veekshana koonil ninnu kanaan aakumo?
chilarkku ottappedal oru sughom aakhum.
ennal, koode aarokkeyo undennu dharikkunna chilarundu. Oru nimishom pettennu avar thirichariyunnu, thangal ottackanennu.
thakarnnu pookum. atharam sandarbhangalil, ithu oru kaithangu thanne ennu thoonnunnu.
Ithine angine kaanunnathalle nannu?
ശ്രീ robinvakil,
അമൃതാനന്ദമയിയെ കുറ്റപ്പെടുത്തുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്നു ആദ്യമേ തന്നെ വെളിപ്പെടുത്തിയിരുന്നു. പല വീക്ഷണകോണില്‍ നിന്നും ഇതിനെ കാണാന്‍ വേണ്ടി തന്നെയാണ് ഈ ലേഖനം എഴുതിയത്. ഏതു സാധാരണ മനുഷ്യനായാലും അവനു ഒരു സപ്പോര്‍ട്ട് കൊടുക്കാന്‍ ആരെങ്കിലും വേണം. ഒറ്റപ്പെട്ടവന് ആ ചിന്ത മാറ്റാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ അത് നല്ലൊരു സാമൂഹികസേവനം തന്നെ എന്നാണു ഈയുള്ളവന്റെയും അഭിപ്രായം.
മനുഷ്യന്‍ ഒരു ഭൌതികജീവി മാത്രമല്ല. അവന്റെ ആത്മാവിനെ അവഗണിക്കാന്‍ സാധ്യമല്ല. അതാണ് യുക്തിവാദികള്‍ക്ക് പറ്റുന്ന തെറ്റ്. താങ്കള്‍ സൂചിപ്പിച്ച പ്രകാരം ഒരു കെട്ടിപ്പിടുത്തം ഒരാളിലുണ്ടാക്കുന്ന സമാധാനം ഭൌതിക മാനദണ്ഡങ്ങള്‍ക്ക് വഴങ്ങില്ല. അതുകൊണ്ടാണ് മതവിശ്വാസങ്ങളിലെ കച്ചവട താല്‍പര്യം പരസ്യമായ രഹസ്യമായിട്ടും സാധാരണക്കാര്‍ അതിലേക്ക് ആകര്‍ശിക്കപ്പെടുന്നത്. അതോടൊപ്പം യഥാര്‍ഥ മനുഷ്യസ്നേഹികളുടെ കടമയാണ്, മതവിശ്വാസികളെ ചുഷണം ചെയ്യുന്ന കേവലാചരങ്ങളുടെ പിറകെ തെണ്ടിത്തിരിയാന്‍ അവരെ വിടാതിരിക്കുക എന്നത്. മതവിശ്വാസികള്‍ മൊത്തം മനുഷ്യര്‍ക്ക് സാന്ത്വനമാകട്ടെ. അപ്പോള്‍ കച്ചവടക്കാര്‍ക്ക് അവരെ പിടികൂടാനാവില്ല.