bhagavatham-ezhuthachanതുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമെന്നു കരുതപ്പെടുന്ന ശ്രീമഹാഭാഗവതം കിളിപ്പാട്ട് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ സഹായത്തോടെ പ്രൊഫ. പി. കരുണാകരന്‍ നായര്‍ സംശോധന ചെയ്ത് സിദ്ധിനാഥാനന്ദ സ്വാമികളുടെ വിജ്ഞേയമായ ഒരു പഠനത്തോടുകൂടി കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.

തൃശ്ശിവപേരൂര്‍ യോഗക്ഷേമം കമ്പനി വകയായി മംഗളോദയം പ്രസ്സില്‍ അച്ചടിച്ച് കൊല്ലവര്‍ഷം 1102ല്‍ പ്രസിദ്ധീകരിച്ച ശ്രീമഹാഭാഗവതം കിളിപ്പാട്ടും എസ്. റ്റി. റെഡ്യാര്‍ പ്രസാധനം ചെയ്ത വിവിധ പതിപ്പുകളും കൊല്ലം ശ്രീരാമവിലാസം പ്രസ്‌ പ്രസിദ്ധീകരിച്ച വിവിധ പതിപ്പുകളും സൂക്ഷ്മമായി പരിശോധിച്ച് ശരിയെന്നു കരുതുന്ന പാഠഭേദങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് ഈ പുസ്തകം. ചില സ്ഥലങ്ങളില്‍ അത്യാവശ്യമായി വരുന്ന വാക്കര്‍ത്ഥങ്ങള്‍ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നു.

ശ്രീമഹാഭാഗവതം കിളിപ്പാട്ട് PDF ഡൌണ്‍ലോഡ് ചെയ്യൂ.