sreemad-devi-bhagavatham-nvnപതിനെട്ടുപുരാണങ്ങളില്‍ മുഖ്യമായ ശ്രീമദ് ദേവീഭാഗവതം ഭക്തഹൃദയത്തെ വശീകരിക്കുന്ന ഒട്ടേറെ കഥകളും ഉപകഥകളും ജീവിതസ്പര്‍ശികളായ അനേകം തത്ത്വങ്ങളും കൊണ്ട് സമ്പന്നമാണ്. പരമാത്മസ്വരൂപിണിയായ പരാശക്തിയുടെ അവതാരങ്ങള്‍, മൂര്‍ത്തിഭേദങ്ങള്‍, സ്തുതികള്‍, കവചങ്ങള്‍, മന്ത്രങ്ങള്‍, പൂജാക്രമങ്ങള്‍, നിവേദ്യങ്ങള്‍, ഭസ്മനിര്‍മ്മാണം, ഭസ്മധാരണവിധി, ഫലം, ഭസ്മധാരണഫലം, രുദ്രാക്ഷധാരണവിധി, രുദ്രാക്ഷധാരണഫലം എന്നിവയെല്ലാം വിശദമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഭാരതത്തിലെ പുണ്യക്ഷേത്രങ്ങളുടെയും പുണ്യതീര്‍ത്ഥങ്ങളുടെയും പ്രാധാന്യവും പ്രത്യേകതയും ഇതില്‍നിന്ന് മനസ്സിലാക്കാം. ഗായത്രീമന്ത്രം, അര്‍ത്ഥം, തത്ത്വം, സഹസ്രനാമം, മാഹാത്മ്യം, ഉപാസന നവാഹയജ്ഞവിധി എന്നിവയെക്കുറിച്ചെല്ലാം വിവരിച്ചിരിക്കുന്നു.

ശ്രീമദ് ദേവീഭാഗവതം മൂലം ശ്രീ എന്‍ വി നമ്പ്യാതിരി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി അര്‍ത്ഥസഹിതം തയ്യാറാക്കിയ ഈ ഗ്രന്ഥം ശ്രീമദ് ഭാഗവതസത്ര നിര്‍വഹണസമിതി കൊല്ലം മൂന്നു ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്രീമദ് ദേവീഭാഗവതം മൂലം (അര്‍ത്ഥസഹിതം) PDF ഡൌണ്‍ലോഡ് ചെയ്യൂ.

  1. ശ്രീമദ് ദേവീഭാഗവതം (അര്‍ത്ഥസഹിതം) ഭാഗം 1 (33.7MB, 684 പേജുകള്‍)
  2. ശ്രീമദ് ദേവീഭാഗവതം (അര്‍ത്ഥസഹിതം) ഭാഗം 2 (41.3 MB, 875 പേജുകള്‍)
  3. ശ്രീമദ് ദേവീഭാഗവതം (അര്‍ത്ഥസഹിതം) ഭാഗം 3 (37.8 MB, 792 പേജുകള്‍)