narayaneeyam-mediumമേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ശ്രീനാരായണീയത്തിനു എന്‍. രാമന്‍പിള്ള, കാവുങ്ങല്‍ എന്‍. നീലകണ്‌ഠപ്പിള്ള എന്നിവരുടെ വ്യാഖ്യാനത്തോടുകൂടി കൊല്ലം ശ്രീരാമവിലാസം പ്രസ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഇത്.

സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം
നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം.

ദുഃഖം കലരാത്തതും ഇടയ്ക്ക് മുടക്കമില്ലാത്തതും മാല, ചന്ദനം മുതലായ യാതൊരു ഉപാധികൊണ്ടും ഉണ്ടാകാത്തതുമായ ആനന്ദവും യാതൊന്നിനെയും വിഷയീകരിക്കാത്തതും നിത്യവുമായ ജ്ഞാനവുമാകുന്ന സ്വരൂപത്തോടുകൂടിയതും വാസ്തവത്തിലുള്ളതും അതായത്, സച്ചിദാനന്ദസ്വരൂപവും, സജാതീയമോ വിജാതീയമോ ആയ യാതൊരു പദാര്‍ത്ഥവും ലോകത്തിലില്ലാത്തതിനാല്‍ യാതൊന്നിനോടും ഉപമിക്കാന്‍ നിവൃത്തിയില്ലാത്തതും, ഇന്നപ്പോള്‍മുതല്‍ ഇന്നപ്പോള്‍വരെ ഉള്ളതെന്നോ ഇന്നസ്ഥലം മുതല്‍ ഇന്നസ്ഥലംവരെ ഉള്ളതെന്നോ ഉള്ള അതിരില്ലാത്തതും അതായത്, എല്ലായ്പ്പോഴും എല്ലായിടത്തും ഉള്ളതും അതിനാല്‍ത്തന്നെ സകലജഗല്‍ക്കാരണവും, മായയോ മായാകാര്യങ്ങളോ സംബന്ധിക്കാത്തതും, അനന്തങ്ങളായ ഉപനിഷദ്വാക്യങ്ങളാല്‍ സ്പഷ്ടമല്ലാത്തവിധത്തില്‍ പ്രതിപാദിക്കപ്പെടുന്നതും, അനുഭവപ്പെടുമ്പോള്‍ മോക്ഷസ്വരൂപമായിരിക്കുന്നതും ആയ ബ്രഹ്മം തന്നെ ഗുരുവായുപുരക്ഷേത്രത്തില്‍ പ്രത്യക്ഷമായി വിളങ്ങുന്നു. അഹോ! ജനങ്ങളുടെ ഭാഗ്യം!

ശ്രീനാരായണീയം വ്യാഖ്യാനസഹിതം PDF ഡൌണ്‍ലോഡ് ചെയ്യൂ.