ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം – നന്ദി.
ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ് എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും, എല്ലാവരുടെയും സഹകരണം ലഭിച്ചു. അതിനു എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി പറയുന്നു.
ഇപ്പോള്‍ സ്വന്തമായി എഴുതുന്നത് വളരെ കുറച്ചു മാത്രമേയുള്ളൂ. അതിലുപരി, ആര്‍ഷഭാരത സംസ്കാരത്തെക്കുറിച്ചും സനാതനധര്‍മ്മ മാര്‍ഗ്ഗത്തെക്കുറിച്ചും വളരെ പ്രഗത്ഭരായ നമ്മുടെ ആചാര്യന്മാരും സ്വാമിമാരും വ്യക്തമാക്കിയ കാര്യങ്ങള്‍ മലയാളത്തില്‍ എല്ലാവരിലും എത്തിക്കാനുള്ള ശ്രമം തുടരുന്നു.
ഇപ്പോള്‍ത്തന്നെ, മലയാളത്തിലുള്ള കുറെയേറെ ആത്മീയ പി ഡി എഫ് ഇ-ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമാക്കിയിട്ടുണ്ട്.
അതുപോലെ, സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹം ഓഡിയോ MP3 രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും വെബ്സൈറ്റില്‍ നിന്ന് തന്നെ കേള്‍ക്കാനുമുള്ള സൗകര്യവും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെയേറെ സന്ദര്‍ശകര്‍ക്ക് അത് പ്രയോജനപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനിയും ആ ശ്രമം തുടരാം.
പരമ്പരാഗത രീതിയിലുള്ള അധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം MP3 കുറേശ്ശെ പ്രസിദ്ധീകരിക്കുന്നുണ്ട്. പാരായണം വെബ്സൈറ്റില്‍ കേള്‍ക്കുന്നതോടൊപ്പം തന്നെ വെബ്സൈറ്റില്‍ നിന്നും അത് വായിച്ചു മനസ്സിലാക്കുവാനും ഉപകരിക്കുമെന്ന് കരുതുന്നു.
ഭാഗവതം നിത്യപാരായണം, സ്വാമി സന്ദീപ് ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം എന്നിവ ഇവിടെ സീരിയലൈസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും ദിവസേന കുറേശ്ശെ വായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ ആത്മീയ പ്രഭാഷണങ്ങളുടെ ഓഡിയോ (MP3) ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണ്. ശ്രീ ജി ബാലകൃഷ്ണന്‍ നായര്‍ , ശ്രീ നൊച്ചൂര്‍ വെങ്കിട്ടരാമന്‍, സ്വാമി ഉദിത് ചൈതന്യ, സ്വാമി സന്ദീപ് ചൈതന്യ തുടങ്ങിയവരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, അതുമായി ബന്ധപ്പെട്ട ഇ-ബുക്കുകളും, ആലാപനവും എല്ലാം ലഭ്യമായ ഇന്റര്‍നെറ്റ് ബാന്‍ഡ്‍വിഡ്ത് ഉപയോഗിച്ച് വെബ്സൈറ്റില്‍ ലഭ്യമാക്കാം. അതുപോലെ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണഗുരുവിന്റെയും ഗ്രന്ഥങ്ങളും അവയുടെ ആദ്ധ്യാത്മികമായ വ്യാഖ്യാനവും ലഭ്യമാക്കാന്‍ ശ്രമിക്കാം. സിദ്ധവൈദ്യത്തെയും സിദ്ധയോഗ മാര്‍ഗ്ഗത്തെയും കുറിച്ച് മലയാളത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആഗ്രഹിക്കുന്നു.
ശ്രേയസ്സിന്റെ ഇംഗ്ലീഷ് പതിപ്പും അടുത്ത വര്‍ഷത്തില്‍ ചെയ്യണം എന്ന് കരുതുന്നു. ഇ-ബുക്കുകള്‍ , ഓഡിയോ എന്നിവയ്ക്ക് വേണ്ടി ഇംഗ്ലീഷ് ഭാഷയെ ആശ്രയിച്ചു വരുന്നവര്‍ക്കും ഒരു സഹായമാകട്ടെ എന്നുകരുതാം.
ശ്രേയസ് വെബ്സൈറ്റ് വായിക്കുന്ന എല്ലാ മുമുക്ഷുക്കള്‍ക്കും ഓഡിയോ ലഭ്യമാക്കിയ ആചാര്യന്മാര്‍ക്കും ഇ-ബുക്കുകള്‍ ലഭ്യമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
എല്ലാവര്‍ക്കും ശ്രേയസ്കരമായ ഒരു ജീവിതം ആശംസിക്കുന്നു. നന്ദി.
ഇതുവരെ 14 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





ആശംസകള്‍ !
ആശംസകൾ
@ശ്രീ കെ പി എസ്, ശ്രീ മീര അനിരുദ്ധന്‍:
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.
പ്രൊഫ. ബാലകൃഷ്ണന്‍ നായരുടെ പ്രഭാഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആശംസകളോടെ…
ശ്രീ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നു,
വളരെ നല്ല ഒരു സംരംഭം ആണിത്.
ഭാഗവത പാരായണം മനസ്സ് ശാന്തമാക്കുന്ന വായന തരുന്നു. ഒരു പക്ഷെ മനുഷ്യ ജിവിതത്തില്‍ എന്നും അനുഭവിക്കുന്ന വിഷമങ്ങളും അതിനുള്ള പ്രതിവിധിയും മുന്‍കൂട്ടികണ്ടെന്ന പോലെ എഴുതപ്പെട്ടിരിക്കുന്നു. ഹിന്ദുത്വം ഒരു മതമല്ല ജീവിതചര്യ ആണെന്ന് പറഞ്ഞത് എത്ര ശരി എന്നുതോന്നും. മനുഷ്യരുടെ വിഴ്ച്ചയും കോട്ടവും എല്ലാം അറിഞ്ഞ് അഹന്തയില്ലാതെ ഈശ്വരധ്യാനത്തോടെ ഒരു ജീവിതം, സഹജീവികളോടുള്ള നിലപാട് ഒക്കെ വ്യത്യസ്തമാകും. ധര്‍മ്മത്തിനു മൂല്യം നശിക്കുമ്പോള്‍ സത്ചിന്തയും നല്ലതുപറയാനും ചുറ്റും ആരേലും ഉണ്ടാവുക എന്നത് ഈ പോസ്റ്റുകളില്‍ കൂടി സഫലമാവുന്നു. ഈശ്വരകടാക്ഷം എന്നും ഒപ്പം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആശംസകള്‍ !
ആശംസകള്‍ !!!
ആശംസകളോടെ ബ്ലോത്രം
@സര്‍വ്വശ്രീ അനില്‍ , മാണിക്യം , ശ്രീ, ഷഹീന്‍, ജിക്കൂസ് , തേര്‍ഡ് ഐ
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.
@അനില്‍ : പ്രോഫസ്സര്‍ ജി ബാലകൃഷ്ണന്‍ നായരുടെ പ്രഭാഷണത്തിന്റെ MP3 ഉടനെതന്നെ ഇടുന്നതാണ്; ഇന്റര്‍നെറ്റിനുവേണ്ടി ഫോര്‍മാറ്റ് തയ്യാറാക്കി വരുന്നു.
ആശംസകളോടെ Rahul
very very thanks your website .please more swamiuditchithanyaji salsang bhgavatgeetha and any salsang.udit swamji salsang very interasting.swamiji speech very mentali helpful we are waiting swamijs other salsang.god bless u .
You may fine Ramayanam, Bhagavatham and Narayaneeyam of Swami Udit Chaitanya at the following link. http://sreyas.in/category/acharya/udit-chaithanya
ഭാരത സംസ്കാരത്തെകുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും, ഭാരതത്തിലെ അദ്ധ്യാത്മീക ആചാര്യന്മാരെക്കുറിച്ചും അവരുടെ കൃതികൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ‘ശ്രേയസ്സ് അക്ഷയ ഖനി’ യാണ്. എല്ലാ ആശംസകളും നേരുന്നു.
നിങ്ങളുടെ ഈ മഹത്തായ സംരംഭത്തിന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാ അംഗങ്ങളും ഈ സൈറ്റ്നെ കഴിയുന്നത്ര പ്രചരിപ്പിക്കാന്‍ ശ്രമിക്കുമെന്നും കരുതുന്നു.