ശ്രേയസ് ഗൂഗിള്‍ ഗ്രൂപ്പില്‍ ചേരുക
ശ്രേയസ് വെബ്സൈറ്റിലെ ലേഖനങ്ങളിലൂടെയും ചര്‍ച്ചാവേദിയിലൂടെയും നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഒരു അനുബന്ധമായി ഇമെയില്‍ വഴി ചര്‍ച്ച നടത്താനുള്ളൊരു മാധ്യമമാണ് പുതുതായി ആരംഭിച്ച ശ്രേയസ് ഗൂഗിള്‍ ഗ്രൂപ്പ്. ഓരോരുത്തരുടെയും അദ്ധ്യാത്മിക പുരോഗതിക്കുവേണ്ടിയും അതോടൊപ്പം സനാതനധര്‍മ്മ പ്രചരണത്തിനും അദ്വൈതവേദാന്ത പ്രചരണത്തിനും നമുക്ക് കൂട്ടായി പരിശ്രമിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും മറ്റും ഈ ഗ്രൂപ്പിലൂടെ കാര്യമാത്രപ്രസക്തമായി ചര്‍ച്ച ചെയ്ത് നമുക്ക് നടപ്പില്‍വരുത്താം. മലയാളത്തിലെ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും കൂടുതല്‍ ഓഡിയോ പ്രഭാഷണങ്ങളും മറ്റും ലഭ്യമാക്കാനും കൂട്ടായ പ്രവര്‍ത്തനത്തിന് ഈ ഗ്രൂപ്പ് സഹായകരമാകുമെന്നു കരുതുന്നു.
ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പുതിയ ചര്‍ച്ച തുടങ്ങാനും, ചര്‍ച്ചകള്‍ക്ക് മറുപടി പറയാനും ഫയലുകള്‍ ഗ്രൂപ്പിലേക്ക് അപ്‌ലോഡ് ചെയ്യാനും പുതിയ പേജുകള്‍ ഉണ്ടാക്കാനും കഴിയും. ഇതൊരു സ്വകാര്യ ഗ്രൂപ്പ് ആണ്, അതായത് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമേ ചര്‍ച്ചകള്‍ വായിക്കാന്‍ കഴിയൂ. ഗൂഗിള്‍ സെര്‍ച്ചില്‍ ഈ ചര്‍ച്ചകള്‍ ലിസ്റ്റ് ചെയ്യപ്പെടില്ല. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ക്കുശേഷം, ഏതെങ്കിലും പ്രത്യേക വിഷയത്തിന്റെ ഒരു സംഗ്രഹം മറ്റുള്ളവര്‍ക്കും വേണ്ടി പ്രസിദ്ധീകരിക്കാന്‍ യോഗ്യമെങ്കില്‍, അംഗങ്ങളുടെ അനുവാദത്തോടെ, ശ്രേയസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം.
ശ്രേയസ് ഗൂഗിള്‍ ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഗ്രൂപ്പ് ഇമെയില്‍: sreyasin@googlegroups.com
ഗ്രൂപ്പ് ഹോംപേജ്: http://groups.google.com/group/sreyasin
ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





പുരുഷ സുക്തം എന്നു വേര്‍ഡ് വെബ് സൈറ്റിലെ ഒന്ന് സെര്‍ച്ച് ചെയത് നോക്കു. ക്രിസ്ത്യന്‍ മത പ്രചാരണ സൈറ്റ് കള്‍ മാത്രമേ കാണാന്‍ കഴിയൂ. അതും ഹിന്ദു പുണ്യ ഗ്രന്ഥങ്ങളായ വേദങ്ങളെയും പുരുഷ സൂക്തം പോലെയുള്ള മന്ത്രങ്ങളെയും വളച്ചൊടിച്ചു അവയെല്ലാം ക്രിസ്തുവിന്റെ വരവ് പ്രഖ്യപിക്കുന്നവ ആയിരുന്നു എന്നുവരെ ഒരു ഉള്ളുപ്പും ഇല്ലാതെ തട്ടിവിടുന്ന തട്ടിപ്പ് സൈറ്റുകള്‍. നമ്മള്‍ ഇത് വളരെ ഗൌരവത്തില്‍ എടുക്കേണ്ട കാലം കഴിഞ്ഞു. മേല്പറഞ്ഞ ഗ്രന്ഥങ്ങളുടെ ശരിയായ വിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നാലും, നെറ്റില്‍ അത് കാണാന്‍ കിട്ടാത്തകാരണംകൊണ്ട് ഇത്തരക്കാരെ നേരിടാന്‍ പ്രയോജനപെടില്ല. അതുകൊണ്ട് ഇവന്മാര്‍ക്കുള്ള ശരിയായ മറുപടി എഴുതി നെറ്റില്‍ ഉടനെ പബ്ലിഷ് ചെയ്യണം.
സര്‍
ഞാന്‍ സ്ഥിരമായി ശ്രേയസ് സൈറ്റ് സന്ദര്‍ശിക്കാറുണ്ട്. വളരെ വളരെ നന്നാവുന്നുണ്ട്. ഓരോ ദിവസവും വായിക്കുന്തോറും പുതിയ പുതിയ അറിവുണ്ടാകുന്നു. വളരെ നന്ദി ഇങ്ങനെയുള്ള ആത്മീയ അറിവ് പകരാനുള്ള വെബ്‌സൈറ്റിനും അതിനു പിറകെ പ്രവര്‍ത്തിക്കുന്ന ഓരോ വ്യകതിക്കും വളരെ നന്ദിയുണ്ട്. എല്ലാവരുടെയും ആയുരാരോഗ്യ സൌഖ്യത്തിനു വേണ്ടി എന്നും പ്രാര്‍ത്ഥിക്കുന്നു.
സാവിത്രി, മുംബൈ
പ്ലീസെ സെന്‍റ് മി ന്യൂ പോസ്ടിങ്ങ്സ് ആന്‍ഡ് news
ഒരുപാടു കാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു സൈറ്റ് കണ്ടത്. എല്ലാര്‍ക്കും ഒരു പാട് നന്ദി അറിയിക്കുന്നു
ഭാവുകങ്ങളോടെ
സത്യന്‍
ഇന്നത്തെ സാഹചര്യത്തില്‍ വളരെ നല്ല ഒരു കൂട്ടായ്മയാണ് ഇത് ആത്മീയവെളിച്ചം പകരുന്ന ശ്രയസ്സിനു എല്ലാ ശ്രേയസ്സും നേരുന്നു.
I am receiving mails from this group. But when I respond with my message, the mail is bouncing back. Can you please help.
With best regards,
Kumar