MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണന്റെ ഇച്ഛാഭംഗം

അനുസരണ മധുര രസവചന വിഭവങ്ങളാ-
ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍
“ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം
ശോഭനശീലേ! പ്രസീദ പ്രസീദ മേ
നിഖില ജഗദധിപമസുരേശമാലോക്യമ‍ാം
നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍
ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമ‍ാം
ത്വദ്ഗത മാനസനെന്നറികെന്നെ നീ
ഭവതി തവ രമണപി ദശരഥതനൂജനെ-
പ്പാര്‍ത്താല്‍ ചിലര്‍ക്കു കാണ‍ാം ചിലപ്പോഴേടോ!
പല സമയമഖിലദിശി നന്നായ്ത്തിരകിലും
ഭാഗ്യവതാമപി കണ്ടുകിട്ടാപരം
സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ-
സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ
ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-
ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ!
സുദൃഢമനവരതമുപഗുഹനം ചെയ്കിലും
സുഭ്രൂ സുചിരമരികേ വസിക്കിലും
തവ ഗുണ സമുദയമലിവോടു ഭുജിക്കിലും
താല്പരിയം നിന്നിലില്ലവനേതുമേ
ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി
ശക്തിവിഹീനന്‍ വരികയുമില്ലല്ലോ
കിമപി നഹി ഭവതി കരണീയം ഭവതിയാല്‍
കീര്‍ത്തിഹീനന്‍ കൃതഘ്നന്‍ തുലോം നിര്‍മ്മമന്‍
മദരഹിതനറിയരുതു കരുതുമളവാര്‍ക്കുമേ-
മാനഹീനന്‍ പ്രിയേ! പണ്ഡിതമാനവാന്‍
നിഖിലവനചരനിവഹ മദ്ധ്യസ്ഥിതന്‍ ഭൃശം
നിഷ്കിഞ്ചനപ്രിയന്‍ ഭേദഹീനാത്മകന്‍
ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി-
ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ.
ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ-
പാര്‍ത്തു കണ്ടാലവനില്ലഭേദം പ്രിയേ!
ഭവതിയെയുമക തളിരിലവിഹ മറന്നിതു
ഭര്‍ത്താവിനെപ്പാര്‍ത്തിരുന്നതിനിമതി
ത്വയിവിമുഖനവന നിശമതിനുനഹി സംശയം
ത്വദ്ദാസദാസോഹമദ്യ ഭജസ്വ മ‍ാം
കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു
കാചത്തെയെന്തു ക‍ാംക്ഷിക്കുന്നിതോമലേ!
സുരദിതിജദനുഭുജഗോപ്സരോ ഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം പരിചരിക്കും മുദാ
നിയതമതിഭയ സഹിതമ മിത ബഹുമാനേന
നീ മല്പരിഗ്രഹമായ് മരുവീടുകില്‍
കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം
കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!
പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാല്‍
പൂജ്യന‍ാം പുണ്യപുമാനെന്നറികമ‍ാം
സരസമനുസര സദയമയി തവവശാനുഗം
സൌജന്യ സൌഭാഗ്യ സാരസര്‍വസ്വമേ!
സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം
സന്തതം പാഹിമ‍ാം പാഹിമ‍ാം പാഹിമ‍ാം”
വിവിധമിതി ദശവദനനനുസരണപൂര്‍വ്വകം
വീണു തൊഴുതപേക്ഷിച്ചോരനന്തരം
ജനകജയുമവനൊടതിനിടയിലൊരു പുല്‍ക്കൊടി
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍;
“സവിതൃകുലതിലകനിലതീവഭീത്യാ ഭവാന്‍
സംന്യാസിയാ വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ-
സാഹസത്തോടുമ‍ാം കട്ടു കൊണ്ടീലയോ?
ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ
തല്ഫലം നീതാനനുഭവിക്കും ദ്രുതം
ദശരഥനിശിതരശരദലിതവപുഷാ ഭവാന്‍
ദേഹം വിനാ യമലോകം പ്രവേശിക്കും
രഘുജനന തിലകനൊരു മനുജനിതി മാനസേ
രാക്ഷസരാജ! നിനക്കുതോന്നും ബലാല്‍
ലവണജലനിധിയെ രഘുകുലതിലകനശ്രമം
ലംഘനം ചെയ്യുമതിനില്ല സംശയം
ലവസമയമൊടു നിശിത വിശിഖ പരിപാതേന
ലങ്കയും ഭസ്മമാക്കീടുമരക്ഷണാല്‍
സഹജസുതസചിവ ബലപതികളൊടു കൂടവേ
സന്നമ‍ാം നിന്നുടെ സൈന്യവും നിര്‍ണ്ണയം
അവനവ നിപുണഭരനവനിഭരനാശനന്‍
അദ്യധാതാവപേക്ഷിച്ചതു കാരണം
അവതരണമവനിതലമതിലതിദയാപര-
നാശു ചെയ്തീടിനാന്‍ നിന്നെയൊടുക്കുവാന്‍
ജനകനൃപവരനു മകളായ് പിറന്നേനഹം
ചെമ്മേയതിന്നൊരു കാരണഭൂതയായ്
അറിക തവമനസി പുനരിനി വിരവിനൊടു വ-
ന്നാശു മ‍ാം കൊണ്ടുപോം നിന്നെയും കൊന്നവന്‍”
ഇതിമിഥില നൃപതിമകള്‍ പരുഷവചനങ്ങള്‍ കേ-
ട്ടേറ്റവും കൃദ്ധനായോരു ദശാനനന്‍
അതിചപലകരഭുവി കരാളം കരവാള-
മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാന്‍
അതുപൊഴുതിലതികരുണയൊടു മയതനൂജയു-
മാത്മഭര്‍ത്താരം പിടിച്ചടക്കീടിനാള്‍!
“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!
ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശ‍ാംഗിയായ്
പതിവിരഹപരവശതയൊടുമിഹ പരാലയേ
പാര്‍ത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികള്‍ പരുഷവചനം കേട്ടു
പാരം വശം കെട്ടിരിക്കുന്നതുമിവള്‍
ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!
ദുഷ്കീര്‍ത്തി ചേരുമോ വീരപുംസ‍ാം വിഭോ!
സുരദനുജദിതിജഭുജഗാപ്സരോഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം“
ദശമുഖനുമധികജളനാശു മണ്ഡോദരീ
ദാക്ഷിണ്യവാക്കുകള്‍ കേട്ടു സലജ്ജനായ്
നിശിചരികളൊടു സദയമവനുമുരചെയ്തിതു!
“നിങ്ങള്‍ പറഞ്ഞു വശത്തു വരുത്തുവിന്‍
ഭയജനന വചനമനുസരണ വചനങ്ങളും
ഭാവവികാരങ്ങള്‍ കൊണ്ടും ബഹുവിധം
അവനിമകളകതളിരഴിച്ചെങ്കലാക്കുവി-
നന്‍പോടു രണ്ടുമാസം, പാര്‍പ്പനിന്നിയും”
ഇതിരജനിചരികളൊടു ദശവദനനും പറ-
ഞ്ഞീര്‍ഷ്യയോടന്തഃപുരം പുക്കു മേവിനാന്‍
അതികഠിന പരുഷതര വചനശരമേല്‍ക്കയാ-
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും
“അനുചിതമിതല മലമടങ്ങുവിന്‍ നിങ്ങളെ”-
ന്നപ്പോള്‍ ത്രിജടയുമാശു ചൊല്ലീടിനാള്‍
“ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ!
ശീലാവതിയെ നമസ്കരിച്ചീടുവിന്‍
സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാന്‍
സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം
അഖില ജഗദധിപനഭിരാമന‍ാം രാമനു-
മൈരാവതോപരി ലക്ഷ്മണവീരനും
ശരനികരപരി പതന ദഹനകണജാലേന
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും
രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം
രാക്ഷസരാജ്യം വിഭീഷണനും നല്‍കി
മഹിഷിയെയുമഴകിനൊടു മടിയില്‍ വെച്ചാദരാല്‍
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാന്‍
കുലിശധരരിപു ദശമുഖന്‍ നഗ്നരൂപിയായ്
ഗോമയമായ മഹാഹൃദം തന്നിലേ
തിലരസവുമുടല്‍ മുഴുവനലിനൊടണിഞ്ഞുടന്‍
ധൃത്വാ നളദമാല്യം നിജമൂര്‍ദ്ധനി
നിജസഹജ സചിവസുത സൈന്യസമേതനായ്
നിര്‍മ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേന്‍
രജനിചരകുലപതി വിഭീഷണന്‍ ഭക്തനായ്
രാമപാദാബ്ജവും സേവിച്ചു മേവിനാന്‍
കലുഷതകള്‍ കളവിനിഹ രാക്ഷസ സ്ത്രീകളേ!
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.
കരുണയൊടു വയമതിനുകതിപയ ദിനം മുദാ
കാത്തുകൊള്ളേണമിവളെ നിരാമയം”
രജനിചര യുവതികളിതി തൃജടാ വചോ-
രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാര്‍
മനസി പരവശതയൊടുറങ്ങിനാരേവരും
മാനസേ ദുഃഖം കലര്‍ന്നു വൈദേഹിയും.