താത്പര്യം സാധ്യമായാല്‍ ഗ്രന്ഥം അപ്രസക്തം (2)
ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാകും. എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാകും. ഇതുപോലെ തന്നെയാണ് ഗ്രന്ഥവും. കേവലം പുസ്തക രൂപത്തില്‍ ഇതിനെ സമീപിക്കരുത്. വാക്കുകള്‍ക്കും ലിപികള്‍ക്കും അപ്പുറമുള്ളവയെ ആവാഹിച്ച മന്ത്രങ്ങളാണിത്. മനനം ചെയ്യുക വഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. ഗ്രന്ഥത്തിന്റെ താത്പര്യത്തെ പ്രാപിക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്.
പോള്‍വാള്‍ട്ടിന് ഉപയോഗിക്കുന്ന പോള്‍ (pole) പോലെയാണ് ശാസ്ത്രം. ലക്ഷ്യം പ്രാപിക്കുമ്പോള്‍ പോള്‍ കൈവിടുന്നു. ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് പോളിന്റെ താത്പര്യം. ഭഗവദ്ഗീതയേയും ഈ മനോഭാവത്തോടെ സമീപിക്കണം.
തടിയന്‍ ഗീതാപുസ്തകം വാങ്ങി പട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ ഒരിക്കലും പ്രയോജനം സിദ്ധിക്കില്ല. സര്‍വ്വശാസ്ത്രങ്ങളുടെയും സാരസംഗ്രഹമാണ് ഭഗവദ്ഗീത. സകല ഉപനിഷത്തുകളും ചേര്‍ന്ന പശുവായി ഗീതയെ സങ്കല്പിക്കാം. ഇതിന്റെ കറവക്കാരനാണ് കൃഷ്ണന്‍. പശുക്കിടാവാകട്ടെ അര്‍ജുനനും. അര്‍ജുനന്റെ ചോദ്യങ്ങളാകുന്ന മുട്ടുകൊണ്ടാണ് ഗീതാമൃതം ചുരത്തപ്പെടുന്നത്. താമരയുടെ തേന്‍ നുകരുന്ന വണ്ടുകളെപ്പോലെ ഈ ഗീതാമൃതം നുകരുവാന്‍ സജ്ജനങ്ങള്‍ ലോകത്ത് എക്കാലവുമുണ്ടാകും. മൂല്യത്തിന് ആദരവ് കല്പിക്കുന്ന സമൂഹവും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.
രാഷ്ട്രീയത്തിലെയും മറ്റും അഴിമതി കണ്ട് നാട് നന്നാവില്ല എന്ന് വിധിക്കുന്നത് ശരിയല്ല. ഞാനൊരിക്കലും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ മതിയാകും.
അവലംബം: സ്വാമി സന്ദീപ് ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം
ഇതുവരെ 3 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





വളരെ പ്രസക്തമായ വിഷയം. ഞാന്‍ തെറ്റിന്ന് കൂട്ട് നില്‍ക്കില്ല എന്ന് ഓരോരുത്തരും തീരുമാനിക്കുന്നതോടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നു.
palakkattettan.
രാഷ്ട്രീയത്തിലെയും മറ്റും അഴിമതി കണ്ട് നാട് നന്നാവില്ല എന്ന് വിധിക്കുന്നത് ശരിയല്ല. ഞാനൊരിക്കലും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ മതിയാകും.
അത് തന്നെയാണ് ശരിയും ..സ്വയം നന്നായാല്‍ നാടു നന്നാകും
ലോകം നന്നാക്കാനുള്ള യജ്ഞം തുടങ്ങേണ്ടത് ഓരോ വീട്ടില്‍ നിന്നുമാണ്. അച്ഛനമ്മമാര്‍ കുട്ടികളെ നല്ലത് പഠിപ്പിക്കുകയും, നല്ല ദിശാബോധം കൊടുക്കുകയും വേണം. വീട്ടിലുള്ള ഓരോരുത്തരും സ്വയം നന്നാവുമെന്ന് വിചാരിക്കുകയും, തന്റെ വീടിനെതിരെയോ, സമൂഹത്ത്തിനെതിരെയോ, രാഷ്ട്രത്തിനെതിരെയോ യാതൊരുതരത്തിലുള്ള പ്രവര്‍ത്തികളിലും ഏര്‍പ്പെടുകയില്ലെന്നും മനസ്സിലുറപ്പിക്കണം. കുടുംബം നന്നായാല്‍ സമൂഹം നന്നായി, സമൂഹം നന്നായാല്‍ രാഷ്ട്രം നന്നായി, രാഷ്ട്രം നന്നായാല്‍ ലോകം നന്നായി. ലോകസമാധാനത്തിനു ഇന്നത്തെ അവശ്യം അവനവന്‍ നന്നാകുക എന്നുള്ളതാണ്.
ലോകാസമസ്ത സുഖിനോ ഭവന്തു!