ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 7, 1937

ഡോക്ടര്‍ സുബ്രഹ്മണ്യം (Retired Health Officer, Salem) ഒരു വേദാന്തഭാഗം വായിച്ചു. ഈ ലോകം ക്ഷണഭംഗുരമാണ്. അതിനാല്‍ ലൗകികസുഖങ്ങളെ ഉപേക്ഷിച്ചിട്ട് ഇന്ദ്രിയവൃത്തികളെ നിയന്ത്രിച്ച് ആത്മനിഷ്ഠയില്‍ നിരതനായിരിക്കണം.

രമണമഹര്‍ഷി: സ്ഥിരമായ ഒന്നിനെക്കിട്ടാതെ അസ്ഥിരത്തെ എങ്ങനെ അറിഞ്ഞു? അവന്‍ എപ്പോഴും ആത്മാവാണ്. ആത്മാവ് ശാശ്വതനുമാണ്. അതുകൊണ്ട് അവന്‍റെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞതാണ്.

വിചാരങ്ങള്‍ ദ്രഷ്ടാവും ദൃശ്യങ്ങളുമായി ഉളവാകുന്നു. അപ്പോള്‍ ദ്രഷ്ടാവിനെ മാത്രം പറ്റിനിന്നാല്‍ അഹന്ത ഒഴിയും. പക്വന്മാര്‍ക്ക് ഇത്രയും പറഞ്ഞാല്‍ മതിയാവും. മറ്റു ചിലര്‍ വാദിക്കുന്നു. ഉറങ്ങുമ്പോളുണ്ടായിരുന്ന ലോകം ഞാന്‍ ജനിക്കുന്നതിനു മുമ്പും ഉണ്ടായിരുന്നു. മരണശേഷം ഉണ്ടായിരിക്കുകയും ചെയ്യും. മറ്റുള്ളവരെങ്കിലും അതു കാണുന്നില്ലേ? അഹന്ത നശിക്കുമ്പോള്‍ പിന്നെ എങ്ങനെ അതില്ലാത്തതാവും?” ഈ മന്ദാധികാരികള്‍ക്ക് വേണ്ടിയാണ് ശാസ്ത്രങ്ങളില്‍ സൃഷ്‌ടിക്രമത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്.

ധീ = ബുദ്ധി; രാ = സൂക്ഷിച്ചുകൊള്ളുക. ധീരന്മാര്‍ അന്തര്‍മുഖരായിരുന്നു. ബുദ്ധിയെ സൂക്ഷിച്ചുകൊള്ളുക.