ആരാണ് ശ്രീ @ ശ്രേയസ്?
എന്‍റെ പേര് ശ്രീകണ്ഠകുമാര്‍ പിള്ള. ശ്രീ ചുരുക്കി എന്ന് വിളിക്കാം.
ഞാന്‍ ആരാണ് (who am I) എന്ന് ചോദിച്ചാല്‍ ഉത്തരം അറിയില്ല, കണ്ടുപിടിക്കാന്‍ ഉള്ള ശ്രമം തുടരുന്നു.
ആ ശ്രമത്തിനിടയില്‍ കിട്ടുന്ന സമയത്ത് TECK.IN-ലും (ആംഗലേയം) sankethikam.com-ലും (മലയാളം) ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, എസ് എം എസ്, സോഫ്റ്റ് വെയര്‍ തുടങ്ങിയ സാങ്കേതികവിദ്യകളിലെ പുത്തന്‍ ഉണര്‍വ്വുകളെ കുറിച്ച് എഴുതുന്നു.
മലയാള ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനൂതനമായ സാങ്കേതിക വിദ്യയെകുറിച്ചുള്ള അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സാങ്കേതികം.കോം ബ്ലോഗ് തുടങ്ങിയിട്ടുള്ളത്.
മറ്റു സമയങ്ങളില്‍ ananthapuri.com-ല്‍ തമാശകള്‍ വായിച്ചു രസിക്കുന്നു!
തിരുവനന്തപുരം ജില്ലയില്‍ ചെങ്കോട്ടുകോണം ഗ്രാമത്തില്‍ വസിക്കുന്നു. കഴക്കൂട്ടത്ത് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു.
ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ വേദനിപ്പികുകയോ അല്ല ഈയുള്ളവന്‍റെ ലക്ഷ്യം.അന്ത:കരണത്തില്‍ തോന്നുന്ന ചിന്തകള്‍ ചോദ്യരൂപത്തില്‍ നിങ്ങളുമായി പങ്കുവയ്ക്കുക മാത്രമാണ് ലക്ഷ്യം. ഏതെങ്കിലും ഒരു ചോദ്യം താങ്കളെ ചിന്തിപ്പിച്ചാല്‍ ഈയുള്ളവന് സന്തോഷമായി.
ആര്‍ഷഭാരത സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും കുറിച്ചുള്ള പല ഗ്രന്ഥങ്ങളും ഇന്ന് പ്രിന്‍റ് എഡിഷന്‍ ലഭ്യമല്ലാതെയായി. അത്തരം മലയാളം ഗ്രന്ഥങ്ങള്‍ കഴിയുന്നത്രയോളം പി ഡി എഫ് രൂപത്തില്‍ ലോകത്തിന്‍റെ ഏതുകോണിലുമുള്ളവര്‍ക്കും വായിക്കാന്‍ വേണ്ടി ലഭ്യമാക്കാന്‍ ശ്രേയസ് വെബ്‌സൈറ്റ് ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ലഭ്യമായ പി ഡി എഫ് ഗ്രന്ഥങ്ങളുടെയും ഓഡിയോകളുടെയും ഒരു ശേഖരം കൂടി ഇവിടെ കുറേശ്ശെയായി നിര്‍മ്മിക്കപ്പെടുന്നു.
ഈയുള്ളവന് പറയാനുള്ളത് ഉള്ളതുപോലെ തന്നെ തുറന്നു പറയാനാണ് ഇഷ്ടം. ഈ പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കേണ്ട ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല. ഇതെഴുതുന്നയാളെ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് തന്നെ എഴുതിയത്. അതുകൊണ്ടുതന്നെ ഈ ബ്ലോഗ്ഗില്‍ അനോണിമസ് അഭിപ്രായങ്ങള്‍ സ്വീകാര്യവുമല്ല.
ശ്രീ@ശ്രേയസ്.ഇന്‍ (sree @ sreyas . in) എന്ന ഇമെയില്‍ വിലാസത്തില്‍ കത്തിടപാടുകള്‍ നടത്താവുന്നതാണ്.
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.