ഇ-ബുക്സ്

ഹിന്ദുമതപ്രദീപിക PDF – കെ. സാംബശിവ ശാസ്ത്രി

ഹിന്ദുമതത്തെ സംബന്ധിച്ച് സമസ്ത വസ്തുതകളും പ്രതിപാദിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥമാണ് ഹിന്ദുമതപ്രദീപിക. പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഗവേഷകനുമായിരുന്ന കെ. സാംബശിവ ശാസ്ത്രിയാണ് ഗ്രന്ഥകാരന്‍.

ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് 1942-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ മുപ്പതാം തിരുനാള്‍ മഹോത്സവദിവസമാണ് പ്രകാശിതമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആണ് പ്രസാധകര്‍.

സനാതന ധര്‍മ്മത്തെ അനുപദം പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍വഥാ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ് ഇത്. വേദം മുതല്‍ ധര്‍മ്മശാസ്ത്രങ്ങള്‍ വരെ നിരവധി അമൂല്യ കൃതികള്‍ മനസ്സിരുത്തി പഠിച്ച് അതിന്റെ സാരസര്‍വ്വസ്വം വായനക്കാര്‍ക്കായി പകര്‍ന്നിരിക്കുന്നു.

ഹിന്ദുമതപ്രദീപിക PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close