മറ്റുള്ളവ / കൂടുതല്‍

ശ്രേയസ് അഞ്ചാം വര്‍ഷത്തിലേക്ക് …

നമസ്തേ.

Sreyas Foundation

ആദ്യകാലത്ത് ഒരു ബ്ലോഗായി തുടങ്ങി, 2008 നവംബര്‍ 1നു www.sreyas.in എന്ന അഡ്രസ്സില്‍ നിലവില്‍ വന്ന ശ്രേയസ് ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു.

ചെറിയ ലേഖനങ്ങളില്‍ തുടങ്ങി, പിന്നീട് ആദ്ധ്യാത്മിക ആചാര്യന്മാരുടെ പ്രഭാഷണങ്ങളുടെ ഓഡിയോകളും മലയാളം PDF ഇ-ബുക്കുകളും വിലപ്പെട്ട മറ്റു ലേഖനങ്ങളും സൗജന്യമായി ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റ് എന്ന നിലയില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ശ്രേയസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി.

‘ആത്മസാക്ഷാത്കാരത്തിനും ലോകനന്മയ്ക്കും വേണ്ടി’ എന്ന ആത്യന്തികലക്ഷ്യത്തോടെ 2012 ജൂണ്‍ 5 നു ‘ശ്രേയസ് ഫൗണ്ടേഷന്‍’ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. ശ്രീകണ്ഠകുമാര്‍ പിള്ള മാനേജിംഗ് ട്രസ്റ്റീയും സര്‍വ്വശ്രീ ഗിരീഷ്‌ V. S. നായര്‍, മനു R. ചന്ദ്രന്‍, K. R. S. അയ്യര്‍ എന്നിവര്‍ ട്രസ്റ്റീ ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുവനന്തപുരം കഴക്കൂട്ടത്താണ് ശ്രേയസ് ഫൗണ്ടേഷന്റെ ആസ്ഥാനം. കൂടുതല്‍ ഡിജിറ്റൈസിംഗ് ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന രീതിയില്‍ വെഞ്ഞാറമൂടില്‍ ശ്രേയസ് ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നിങ്ങളുടെ എല്ലാവരുടെയും സഹായത്തോടെയും കൂട്ടായ്മയിലൂടെയും കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കാം, അതിനുതകുന്ന പുതിയ പദ്ധതികള്‍ ഉടനെതന്നെ പ്രഖ്യാപിക്കാം.

എല്ലാ ശ്രേയസ് ഹംസങ്ങളും മാനസ സരോവരത്തില്‍ നീരാടി ചിദാകാശത്തിലേക്ക് പരന്നുയരട്ടെ എന്നാശംസിക്കുന്നു.

Close